കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന് നന്ദി, ശമ്പളവര്‍ധന 10 ശതമാനത്തിലും കൂടും

Google Oneindia Malayalam News

ദില്ലി: കേന്ദ്രത്തിലെ സുസ്ഥിരമായ സര്‍ക്കാരും നിയന്ത്രണത്തിലാകുന്ന പണപ്പെരുപ്പവും തൊഴിലാളികള്‍ക്കും ഗുണകരമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കമ്പനികള്‍ ഇത്തവണ 10 ശതമാനത്തില്‍ കൂടിയ ശമ്പളവര്‍ദ്ധനവ് നല്‍കും. എച്ച് ആര്‍ കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ ആവോണ്‍ ഹെവിറ്റിന്റെ സര്‍വ്വേയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ലൈഫ് സയന്‍സ്, മീഡിയ, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ ഈ ശമ്പളവര്‍ദ്ധവ് പ്രതീക്ഷിക്കാമെന്ന് സര്‍വ്വേ പറയുന്നു. ഇന്ത്യന്‍ കമ്പനികളുടേതാണ് ഈ വിവരം. ഇന്ത്യയിലെ 580 കമ്പനികളില്‍ നിന്നാണ് സര്‍വ്വേയ്ക്കുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഏഷ്യ - പസഫിക് മേഖലയിലെ ഏറ്റവും കൂടിയ ശമ്പളവര്‍ദ്ധനവ് ഇന്ത്യയിലാകുമെന്നാണ് സര്‍വ്വേ അഭിപ്രായപ്പെടുന്നത്.

money

സര്‍വ്വേ പ്രകാരം 10.6 ശതമാനമായിരിക്കും ഇത്തവണത്തെ ശരാശരി ശമ്പളവര്‍ദ്ധനവ്. കഴിഞ്ഞ തവണത്തേതിലും കൂടുതലായിരുന്നു ഇത്. 10.4 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ ദേശീയശരാശരി. റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ശമ്പളവര്‍ധനവ് പ്രതീക്ഷിക്കുന്നത്. ഈ മേഖലകളില്‍ 12.2 ശതമാനമെങ്കിലും വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്.

ലൈഫ് സയന്‍സ് 12, മാധ്യമങ്ങളില്‍ 11.8, കെമിക്കല്‍സ് 10.8, ഐ ടി സെക്ടറില്‍ 10.7, ടെലികോം 9.9, ട്രാന്‍സ്‌പോര്‍ട്ട് 9.9 എന്നിങ്ങനെ പോകുന്നു മറ്റ് പ്രധാന രംഗങ്ങളില്‍ പ്രതീക്ഷിക്കപ്പെടുന്ന ശമ്പളവര്‍ധനവ്. ഇത്തരം പ്രതീക്ഷകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പ്രകടനം നോക്കിയാകും കമ്പനികള്‍ അവസാന തീരുമാനം കൈക്കൊള്ളുക എന്നും സര്‍വേ സൂചിപ്പിക്കുന്നു.

English summary
HR consulting firm Aon Hewitt sxpecting India Inc may give a double-digit increment in salaries this year in sectors such as life sciences, media, engineering services and chemicals this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X