കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട്: മുസ്ലിങ്ങളില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും?

Google Oneindia Malayalam News

മുംബൈ: സമാജ് വാദിക്ക് പാര്‍ട്ടിക്ക് വോട്ടുചെയ്യാത്ത മുസ്ലിങ്ങളില്‍ ഡി എന്‍ എ ടെസ്റ്റ് നടത്തണമെന്ന് പാര്‍ട്ടി സീനിയര്‍ നേതാവ് അബു അസിം ആസ്മി പറഞ്ഞു. സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്ത മുസ്ലിങ്ങള്‍ എങ്ങനെയാണ് മുസ്ലിം ആകുക. അവര്‍ ശരിക്കുള്ള മുസ്ലിങ്ങള്‍ അല്ല. ആര്‍ എസ് എസ് ജീന്‍ ആയിരിക്കും അവരില്‍ ഉണ്ടാകുക. അത് അറിയാന്‍ വേണ്ടി മുസ്ലിങ്ങളില്‍ ഡി എന്‍ എ ടെസ്റ്റ് നടത്തണം.

ഉത്തര്‍ പ്രദേശിലെ ഖാലിലാബാദില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായ ബാല്‍ചന്ദ്ര യാദവിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് അബു അസിം ആസ്മി ഈ വിവാദ പ്രസ്താവന നടത്തിയത്. എസ് പിക്ക് വോട്ടു ചെയ്യാത്ത മുസ്ലിങ്ങള്‍ക്ക് വേണ്ടി മുലായം സിംഗ് യാദവ് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അത്ഭുതപ്പെടാനില്ല എന്നും ആസ്മി പറഞ്ഞു.

abuazmi

ഗുജറാത്ത് കലാപത്തിന് ശേഷവും ചില മുസ്ലിങ്ങള്‍ ബി ജെ പിയെയും നരേന്ദ്ര മോദിയെയും പിന്തുണയ്ക്കുന്നുണ്ട്. അവരുടെ ഡി എന്‍ എയും പരിശോധിക്കണം. മുസ്ലിങ്ങള്‍ സാധാരണ ഗതിയില്‍ വളരെയധികം സഹിഷ്ണുതയുള്ളവരാണ്. ജവഹര്‍ ലാല്‍ നെഹ്രു മുതല്‍ മുലായം സിംഗ് യാദവ് വരെയുള്ള നേതാക്കളെ ജാതി നോക്കാതെ പിന്തുണയ്ക്കുന്നവരാണ് മുസ്ലിങ്ങള്‍.

ബി ജെ പിയുടെ സ്ഥിതി അതല്ല. ഹിന്ദു - ഹിന്ദു ഭായ് -ഭായ് എന്ന് പറഞ്ഞുനടക്കുന്നവരാണ് അവര്‍. തിരഞ്ഞെടുപ്പ് റാലികളില്‍ മുസ്ലിങ്ങളുടെ പിന്തുണയുണ്ട് എന്ന് അറിയിക്കുവാന്‍ വേണ്ടി പര്‍ദ്ദയും തൊപ്പിയും ഇട്ടാണ് ഇവര്‍ വരുന്നത്. എന്നാല്‍ തന്റെ പ്രസ്താവനകള്‍ വിവാദമായതോടെ ആസ്മി സ്വരം മാറ്റി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം കൊണ്ട് പറഞ്ഞുപോയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ആസ്മി പറഞ്ഞു.

English summary
Senior party leader Abu Azmi said that Should conduct DNA test of Muslims who don’t vote for SP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X