ഗവണ്‍മെന്റിന്റെ നിര്‍ണായക രേഖകള്‍ ചോരുന്നു, രേഖകള്‍ എത്തുന്നത് മുകേഷ് അംബാനിയുടെ കൈകളിലേക്കോ?
ദില്ലി: പെട്രോളിയം മന്ത്രാലയത്തിന്റെ ഓഫീസില്‍നിന്നു നിര്‍ണായക രേഖകള്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഹൗസുകളിലേക്ക് ഒഴുകിയെത്തുന്നു. പെട്രോളിയം മന്ത്രാലയത്തിന്റെ ഓഫീസില്‍നിന്നു നിര്‍ണായക രേഖകള്‍ ചോര്‍ത്തിയതിന് രണ്ടു ജീവനക്കാരടക്കം ഏഴ്‌പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ട്
മുകേഷ് അംബാനിയുടെ റിലയന്‍സും ഗവണ്‍മെന്റും തമ്മില്‍ പെട്രോളിയം വാതക വിലനിര്‍ണയം സംബന്ധിച്ചു തര്‍ക്കമുണ്ട്. ഈ തര്‍ക്കം രാജ്യാന്തര മധ്യസ്ഥതയ്ക്കു വിട്ടിരിക്കുകയാണ്. ഇതിതിടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ ഉദ്യോഗസ്ഥന്റെ അറസ്റ്റ്. കൂടാതെ കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെയും ഓയില്‍ ആന്‍ഡ്ഗ്യാസ് കണ്‍സള്‍ട്ടിങ് സിഇഒയെയും അറസ്റ്റ് ചെയ്തു.ഔദ്യോഗിക രഹസ്യങ്ങള്‍ പെട്രോളിയം മേഖലയിലെ സ്വകാര്യ കമ്പനികള്‍ക്കും കണ്‍സല്‍റ്റന്റുമാര്‍ക്കും ചോര്‍ത്തിയെന്നാണു പൊലീസ് പറയുന്നത്. എണ്ണ പര്യവേക്ഷണം, വിലനിര്‍ണയം, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണു ചോര്‍ന്നത്.

പെട്രോളിയം ഉല്‍പന്ന വില നിര്‍ണയം ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ ശാസ്ത്രി ഭവനിലെ മന്ത്രാലയം ഓഫിസിലാണു കൈക്കൊള്ളുന്നത്. ഇവയുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതും ഇവിടെ തന്നെയാണ്.
വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചു ശാസ്ത്രിഭവനില്‍ പ്രവേശിച്ചവര്‍ മന്ത്രാലയത്തിലെ സ്‌റാഫില്‍നിന്നു രേഖകള്‍ കൈപ്പറ്റുമ്പോഴാണ് പോലീസ് പിടിച്ചത്.ചൊവ്വാഴ്ച രാത്രി ശാസ്ത്രിഭവനിലെ ഓഫീസുകളില്‍ അതിക്രമിച്ചുകയറി രണ്ടുപേര്‍ ഔദ്യോഗികരേഖകള്‍ കടത്താന്‍ശ്രമിക്കുന്നതായി പോലീസിനു വിവരംലഭിച്ചിരുന്നു. ഇതനുസരിച്ച് പോലീസ് വിരിച്ച വലയില്‍ പ്രതികള്‍ കുടുങ്ങുകയാണുണ്ടായത്. ഭാരത് സര്‍ക്കാര്‍ എന്നു ബോര്‍ഡ് വെച്ച കാറില്‍ ശാസ്ത്രിഭവനു മുന്നില്‍ മൂന്നുപേരെത്തുകയും രണ്ടുപേര്‍ അകത്തുപോവുകയും ചെയ്തു. രണ്ടുമണിക്കൂറിനുശേഷം ഇവര്‍ തിരിച്ചുവന്ന് വാഹനത്തില്‍ കയറിയപ്പോഴാണ് മൂവരെയും പോലീസ് പിടികൂടിയത്.
ഓഫീസുകളുടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍, വ്യാജ താത്കാലിക പാസുകള്‍ എന്നിവ ഇവരില്‍നിന്നു കണ്ടെടുത്തതായി ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് അറിയിച്ചു. ആദ്യം പിടിയിലായ മൂവരെയും ചോദ്യംചെയ്തപ്പോഴാണ് മറ്റു രണ്ടുപേരുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചത്.അടുത്തിടെ ശാസ്ത്രിഭവനില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, നിരീക്ഷണത്തില്‍ വരാതിരിക്കാന്‍ ഈ ക്യാമറകള്‍ കേടുവരുത്തിയിട്ടുണ്ട്. പെട്രോകെമിക്കല്‍, ഊര്‍ജമേഖലയിലെ ചില സ്വകാര്യ കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ക്കു വില്‍ക്കാനാണ് രേഖകളെടുത്തതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. പ്രതികളെ ചോദ്യംചെയ്യുകയാണ്. അറസ്റ്റിലായവരിലൊരാള്‍ പത്രപ്രവര്‍ത്തകനാണെന്നാണ് സ്വയമവകാശപ്പെട്ടത്. എന്നാല്‍, ഇതേക്കുറിച്ച് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല.വളരെ ഗുരുതരമായ കാര്യമാണിതെന്നു പറഞ്ഞ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകും എന്നറിയിച്ചു. തങ്ങളുടെ ജീവനക്കാരന്‍ ഇതില്‍പ്പെട്ടതിനെപ്പറ്റി ആഭ്യന്തര അന്വേഷണം നടത്തുമെന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് വക്താവ് പറഞ്ഞു.












Click it and Unblock the Notifications