കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി പാര്‍ട്ടി റാലിക്ക് 7000 പേരെ ഇറക്കി?

Google Oneindia Malayalam News

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നടത്തുന്ന റാലികളില്‍ ആള്‍ക്കാരെ പുറത്ത് നിന്നും കൊണ്ടുവരുന്നതാണ് എന്ന് കോണ്‍ഗ്രസ്. ദില്ലി തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ആപ്പ് ജന്തര്‍ മന്ദിറില്‍ നടത്തിയ റാലിയിലേക്ക് സമീപ സംസ്ഥാനങ്ങളില്‍ നിന്നും വോളന്റിയര്‍മാരെ കൊണ്ടുവന്നു എന്ന് ദില്ലി കോണ്‍ഗ്രസ് വക്താവ് മുകേഷ് ശര്‍മയാണ് ആരോപിച്ചത്.

ദില്ലി തിരഞ്ഞെടുപ്പ് ഉടന്‍ നടക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തങ്ങളുടെ ആവശ്യപ്രകാരമാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് തോന്നിപ്പിക്കാന്‍ വേണ്ടി ആം ആദ്മി പാര്‍ട്ടി നാടകം കളിക്കുകയാണ്. പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിന്നും ആപ്പിന്റെ ഈ നാടകം കാരണം ശ്രദ്ധ പോകുന്നു എന്നും കോണ്‍ഗ്രസും ബി ജെ പിയും കുറ്റപ്പെടുത്തുന്നു.

aap-logo

ജന്തര്‍ മന്ദിറിലേക്കുള്ള ആപ്പ് റാലി തികഞ്ഞ പരാജയമായിരുന്നു. ദില്ലിയിലെ സാധാരണക്കാരില്‍ നിന്നും റാലിക്ക് ഒരു പിന്തുണയും കിട്ടിയില്ല. 7000 വോളന്റിയര്‍മാരെ കാശ് കൊടുത്ത് ഇറക്കുകയായിരുന്നു. എവിടെയാണ് കെജ്രിവാളിന്റെ ലോക്പാല്‍ ബില്ലും സ്വരാജും. എന്തുകൊണ്ടാണ് കെജ്രിവാള്‍ വിലക്കയറ്റത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തത് - കോണ്‍ഗ്രസ് ചോദിക്കുന്നു.

രാഷ്ട്രപതി ഭരണം തുടരുന്ന ദില്ലിയില്‍ ബി ജെ പി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം നടത്തുമെന്ന് ഇടയ്ക്ക് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി അത് നിഷേധിച്ചതോടെ ദില്ലി വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. 49 ദിവസത്തെ ഭരണത്തിന് ശേഷം കെജ്രിവാളിന്റെ എ എ പി സര്‍ക്കാര്‍ രാജിവെച്ചതാണ് ദില്ലിയെ പ്രതിസന്ധിയിലാക്കിയത്.

English summary
Cong claims people brought from outside for AAP’s rally, accuses Kejriwal of misleading people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X