Get Updates
Get notified of breaking news, exclusive insights, and must-see stories!

മദാമ്മയല്ലായിരുന്നെങ്കില്‍ സോണിയഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയാകുമോ; ഗിരിരാജ് സിംഗ്

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയ്‌ക്കെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് നടത്തിയ പരമാര്‍ശം വിവാദമായി . രാജീവ് ഗാന്ധി നൈജീരിയക്കാരിയായ ഒരു കറുത്ത പെണ്ണിനെയാണ് കല്യാണം കഴിച്ചിരുന്നതെങ്കില്‍ കോണ്‍ഗ്രസുകാര്‍ അവരെ നേതൃസ്ഥാനത്തേയ്ക്ക് അംഗീകരിയ്ക്കുമോ എന്ന സിംഗിന്റെ പരാമര്‍ശമാണ് വിവാദത്തിലായത് . സോണിയഗാന്ധി വെള്ളക്കാരിയായതിനാലാണ് കോണ്‍ഗ്രസുകാര്‍ അവരെ അംഗീകരിച്ചതെന്നാണ് സിംഗ് പറയുന്നത് .

വംശീയമായ പരാമര്‍ശം നടത്തിയ ഗിരിരാജ് സിങിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് എത്തി . ബിജെപിക്കാരുടെ പൊതുവായ ചിന്തയാണ് ഗിരിരാജിന്റെ വെള്ളക്കാരി പരാമര്‍ശത്തിലൂടെ പ്രതിഫലിച്ചതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് പറഞ്ഞു .

Giriraj Singh

ആദ്യമായിട്ടല്ല സിംഗ് ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നത് . രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് ലീവെടുത്തത് മലേഷ്യന്‍ വിമാനം കാണാതായതിന് സമമാണെന്നും ഗിരിരാജ് മുന്‍പ് പ്രസ്താവന നടത്തിയിരുന്നു . മോദിയ്ക്ക് വോട്ട് ചെയ്യാത്തവര്‍ പാകിസ്താനിലേയ്ക്ക് പോകണമെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് സിംഗ് പറഞ്ഞിരുന്നു . ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അതൃപ്തിയ്ക്ക് ഇടയാക്കിയിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+