Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡ് പിടിക്കാന്‍ പഞ്ചാബ് ഫോര്‍മുല, അവസാന നിമിഷ നീക്കങ്ങളുമായി കോണ്‍ഗ്രസ്

ദില്ലി: ഉത്തരാഖണ്ഡ് ആര് പിടിക്കും. തുടര്‍ച്ചയായി വരുന്ന അഭിപ്രായ സര്‍വേകളെല്ലാം മത്സരം കടുക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ അവസാന നിമിഷത്തിലെ അപ്രതീക്ഷിതമായ ചില തീരുമാനങ്ങള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കിയിരിക്കുകയാണ്. നിര്‍ണായകമായ നൈനിറ്റാള്‍ മേഖലയിലെ തീരുമാനങ്ങളാണ് ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിനെ മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്.

ഹരീഷ് റാവത്തിന്റെ തീരുമാനങ്ങള്‍ക്ക് ഇതില്‍ സുപ്രധാന റോളുണ്ട്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്റ്റാര്‍ ക്യാമ്പയിനര്‍ പട്ടിക പോലും കൃത്യമായ നേട്ടം കോണ്‍ഗ്രസിനുണ്ടാക്കി കൊടുക്കും. റാവത്ത് പ്രചാരണം നടത്തിയതിന്റെ തുടര്‍ച്ചയായി ചരണ്‍ജിത്ത് സിംഗ് ചന്നിയും സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്.

1

കോണ്‍ഗ്രസിനെ ഇപ്പോള്‍ ശക്തമായ നിലയിലേക്ക് എത്തിച്ചിരിക്കുന്നത് ബിജെപി ചെയ്യാന്‍ വിട്ടുപോയ കാര്യങ്ങളാണ്. നൈനിറ്റാള്‍-ഉദ്ധംസിംഗ് നഗര്‍ ലോക്‌സഭാ സീറ്റിലെ നിര്‍ണായക തീരുമാനങ്ങളാണ്. കോണ്‍ഗ്രസ് 2017ലെ ദയനീയ പ്രകടനം കാഴ്ച്ചവെച്ച മേഖലയാണിത്. ഇത്തവണ കോണ്‍ഗ്രസ് കുതിപ്പ് ഈ മേഖലയില്‍ കണ്ടേക്കും. മുന്‍ വിമതര്‍ക്കാണ് കോണ്‍ഗ്രസ് ഇവിടെ സീറ്റ് നല്‍കിയത്. അത് അവസാന നിമിഷം വിമത ഭീഷണി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ചെയ്ത കാര്യമാണ്. 14 സീറ്റുകളാണ് ഈ മണ്ഡലത്തില്‍ വരുന്നത്. സംസ്ഥാനത്താകെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോഴും ഈ മണ്ഡലം കോണ്‍ഗ്രസ് തൂത്തുവാരിയേക്കാന്‍ പോലും സാധ്യതയുണ്ട്.

2

ഈ പതിനാല് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണ ജയിച്ചത് ഒരേയൊരു സീറ്റാണ്. ഉദ്ധംസിംഗ് നഗര്‍ ജില്ലയിലെ ജസ്പൂര്‍ മണ്ഡലമാണ് കോണ്‍ഗ്രസ് നേടിയത്. സര്‍വേകളിലെല്ലാം കോണ്‍ഗ്രസ് അനുകൂല ട്രെന്‍ഡാണ് കാണിക്കുന്നത്. ഭൂരിഭാഗം സീറ്റുകളിലും കോണ്‍ഗ്രസ് മുന്നിലാണെന്ന് സര്‍വേകള്‍ പ്രവചിക്കുന്നു. ഉത്തരാഖണ്ഡില്‍ ഏറ്റവും വലിയ നേട്ടം കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത് ഭരണതുടര്‍ച്ച ഒരു പാര്‍ട്ടിക്കും ലഭിക്കാറില്ലെന്നതാണ്. ബിജെപിക്കുള്ളില്‍ കടുത്ത വിമത ഭീഷണി നിലനില്‍ക്കുന്നുണ്ട്. ആറ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇവര്‍ വിമതരായി മത്സരിക്കുന്നത് കൊണ്ടാണിത്. സിഖുകളുടെയും മുസ്ലീങ്ങളുടെയും നല്ലൊരു ശതമാനം വോട്ട് നൈനിറ്റാള്‍ മേഖലയിലുണ്ട്. അത് കോണ്‍ഗ്രസിന് അനുകൂലമാണ്.

3

നൈനിറ്റാള്‍ ജില്ലയിലെ ടെറായ മേഖലയിലാണ് നല്ലൊരു വിഭാഗം മുസ്ലീങ്ങളും സിഖുക്കാരുമുള്ളത്. കര്‍ഷകരുടെ പ്രക്ഷോബം കാരണം ഇവരെല്ലാം ബിജെപിക്ക് എതിരാണ്. ഇതെല്ലാം കോണ്‍ഗ്രസിന് അനുകൂലമായത് ഹരീഷ് റാവത്തിന്റെ ജനപ്രീതി വര്‍ധിച്ചതാണ്. സംസ്ഥാനത്തെ ഏറ്റവും ജനപ്രീതി അദ്ദേഹത്തിനാണ്. മുഖ്യമന്ത്രിയേക്കാള്‍ പോപ്പുലാരിറ്റി റാവത്തിനുണ്ട്. സംസ്ഥാനത്തെ നാല്‍പ്പത് ശതമാനത്തില്‍ അധികം ജനങ്ങള്‍ റാവത്തിനെ മുഖ്യമന്ത്രിയായി കാണാന്‍ പിന്തുണയ്ക്കുന്നുണ്ട്. റാവത്താണ് സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം ഏതൊക്കെ രീതിയിലാവണമെന്ന് തീരുമാനിച്ചത്. പഴയ വിമതരെയെല്ലാം ഒഴിവാക്കി ക്ലീന്‍ ഇമേജുള്ളവരെയാണ് കൂടുതലായി റാവത്ത് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് നിര്‍ദേശിച്ചത്.

4

ടിക്കറ്റ് വിതരണത്തില്‍ കോണ്‍ഗ്രസിനാണ് കൂടുതല്‍ കൈയ്യടക്കം എന്ന് പറയേണ്ടി വരും. കടുത്ത തീരുമാനങ്ങള്‍ ഏത് നേതാവിനെതിരെയും വരാം എന്ന സൂചനയും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്നു. ഹരീഷ് റാവത്തിന്റെ സീറ്റിലെ മാറ്റമായിരുന്നു ഇതില്‍ ഏറ്റവും അമ്പരപ്പിച്ചത്. ഹരിദ്വാര്‍ റൂറലിലും കിച്ചയിലും കഴിഞ്ഞ തവണ റാവത്ത് മത്സരിച്ചിരുന്നു. രണ്ടിലും ഹരീഷ് റാവത്ത് തോറ്റു. ഇതിലൊരു സീറ്റ് തോറ്റത് വിമത നീക്കം കാരണമായിരുന്നു. ഇത്തവണ രാംനഗറില്‍ മത്സരിക്കാനായിരുന്നു റാവത്തിന്റെ തീരുമാനം. ഇത് കോണ്‍ഗ്രസ് തുടക്കത്തില്‍ അംഗീകരിച്ചെങ്കിലും പിന്നീട് ഇത് മാറ്റുകയായിരുന്നു. ലാല്‍കുവാനിലാണ് ഹരീഷ് റാവത്ത് ഇപ്പോള്‍ മത്സരിക്കുന്നത്.

5

ലാല്‍ക്വനില്‍ രഞ്ജിത്ത് റാവത്തിന്റെ വിമത ഭീഷണി ഹരീഷ് റാവത്ത് നേരിടേണ്ടി വരുമായിരുന്നു. വര്‍ഷങ്ങളായി ഈ സീറ്റില്‍ മത്സരിക്കാന്‍ കാത്തിരിക്കുന്ന നേതാവാണ് രഞ്ജിത്ത് റാവത്ത്. നിലവില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ രഞ്ജിത്തിനെ സാല്‍ട്ടിലാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. ഇവിടെ നിന്ന് രണ്ട് തവണ രഞ്ജിത്ത് റാവത്ത് വിജയിച്ചിട്ടുമുണ്ട്. അതോടെ ഹൈക്കമാന്‍ഡ് തീരുമാനം നടപ്പാവുകയും വിമത ഭീഷണി തന്നെ ഇല്ലാതാവുകയും ചെയ്തു. മറ്റൊരു വിമത ഭീഷണിയും ഇവിടെ കോണ്‍ഗ്രസ് നേരിട്ടിരുന്നു. മുന്‍ ക്യാബിനറ്റ് മന്ത്രി ഹരീഷ് ചന്ദ്ര ദുര്‍ഗാപാലായിരുന്നു ആ വിമതന്‍. നേരത്തെ സീറ്റില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ തുടര്‍ന്ന് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലായിരുന്നു ദുര്‍ഗാപാല്‍.

6

സന്ധ്യ ദലാക്കോട്ടിയെയാണ് നേരത്തെ കോണ്‍ഗ്രസ് ലാല്‍ക്വാനില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതില്‍. ഇതിനെതിരായിരുന്നു ദുര്‍ഗാപാല്‍. ഹരീഷ് ചന്ദ്ര ദുര്‍ഗാപാല്‍ ലാല്‍ക്വാന്‍ സീറ്റില്‍ 2012ല്‍ വിജയിച്ചതാണ്. 2017ല്‍ പക്ഷേ ബിജെപിയുടെ നവീന്‍ ചന്ദ്ര ധുംകയോട് വന്‍ തോല്‍വി വഴങ്ങി. ഇത്തവണ ജയിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് സീറ്റ് വേണമെന്ന നിലപാടിലായിരുന്നു ദുര്‍ഗാപാല്‍. എന്നാല്‍ ഹരീഷ് റാവത്ത് ഇവിടെ മത്സരിക്കുന്നുവെന്ന് പറഞ്ഞതോടെ ഈ വിമത നീക്കം ഇല്ലാതായി. ബിജെപിയുടെ മോഹന്‍ സിംഗ് ബിഷ്ത് ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. മുമ്പ് സ്വതന്ത്രരായി മത്സരിച്ചവരെ മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് ഇവിടെ നീക്കങ്ങള്‍ നടത്തിയത്.

7

മുന്‍ വിമതര്‍ വരുന്നതോടെ ഈ മേഖലയില്‍ വിജയസാധ്യത വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. കലദുംഗിയില്‍ ബിജെപി ബാന്‍ഷിദര്‍ ഭഗതിനെയാണ് ഈ സീറ്റില്‍ നിന്ന് മത്സരിപ്പിക്കുന്നത്. ഭഗത് നിലവില്‍ മന്ത്രിയാണ്. എന്നാല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മഹേഷ് ശര്‍മയ്ക്കാണ് സീറ്റ് നല്‍കിയത്. 2012, 2017 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് ശര്‍മയ്ക്ക് സ്ഥാനാര്‍ത്ഥിത്വം ഈ സീറ്റില്‍ നിന്ന് നിഷേധിച്ചിരുന്നു. എന്നാല്‍ മഹേഷ് ശര്‍മ വിമതനായി മത്സരിക്കുകയായിരുന്നു. ഇത്തവണ പക്ഷേ കോണ്‍ഗ്രസ് റിസ്‌കെടുത്തില്ല. മത്സരിക്കാന്‍ മഹേഷ് ശര്‍മയ്ക്ക് സീറ്റ് കൊടുക്കുകയായിരുന്നു. കലദുംഗിയില്‍ അദ്ദേഹത്തിന് തന്നെയാണ് ഇത്തവണ മുന്‍തൂക്കം.

Recommended Video

cmsvideo
    വിമർശകർ കാണുക,വാവയുടെ ആർക്കുമറിയാത്ത ജീവിതം ഇതാ
    8

    ബിജെപി സ്ഥാനാര്‍ത്ഥി ഭഗത് ചില്ലറക്കാരനല്ല. 2012ല്‍ 2300 വോട്ടിനാണ് ഭഗത് വിജയിച്ചത്. 2017ല്‍ അത് 20300 വോട്ടായി ഉയര്‍ന്നത്. ക്ഷത്രിയന്മാര്‍, ബ്രാഹ്മണര്‍, എന്നിവരാണ് ഇവിടെ പ്രധാന വോട്ടുബാങ്ക്. ദളിതുകള്‍, മുസ്ലീങ്ങള്‍, പൂര്‍വാഞ്ചലി വോട്ടുബാങ്ക് എന്നിവയും ഇവിടെ നല്ലൊരു ശതമാനമുണ്ട്. ബ്രാഹ്മണ നേതാക്കളെയാണ് ഇവിടെ മത്സരിപ്പിക്കാനായി എപ്പോഴും കളത്തില്‍ ഇറക്കാറുള്ളത്. രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി അടക്കമുള്ള ഇത്തവണ കോണ്‍ഗ്രസ് പയറ്റുന്നുമുണ്ട്. വലിയ മാറ്റം തിരഞ്ഞെടുപ്പ് ഗോദയില്‍ ഈ പ്രഖ്യാപനങ്ങള്‍ കൊണ്ടുവരുമെന്ന് ഉറപ്പാണ്. ഇതെല്ലാം കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഹരീഷ് റാവത്തുള്ളത് കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+