കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ പ്രതിപക്ഷ ഐക്യം ഒരുങ്ങി..... കോണ്‍ഗ്രസ് 90 സീറ്റില്‍ മത്സരിക്കും

Google Oneindia Malayalam News

ഹൈദരാബാദ്: രാജ്യത്ത് ആദ്യം പ്രതിപക്ഷ ഐക്യത്തിനൊരുങ്ങി തെലങ്കാന. ഇവിടെ സീറ്റ് സംബന്ധിച്ചും കൃത്യമായ ധാരണയായിട്ടുണ്ട്. അതേസമയം ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് എല്ലാ കാര്യങ്ങളും ഇവിടെ നടക്കുന്നത്. കെ ചന്ദ്രശേഖര്‍ റാവുവിനെയാണ് മുഖ്യ ശത്രുവായി ഇവിടെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സഖ്യം വിജയകരമാകുമെന്ന് ഉറപ്പായതോടെയാണ് ചന്ദ്രബാബു നായിഡു സഖ്യ ചര്‍ച്ചകള്‍ക്കായി കര്‍ണാടകത്തിലേക്ക് എത്തിയതെന്നാണ് സൂചന.

അതേസമയം ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് തെലുങ്ക് നാട്ടില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് തെലങ്കാനയിലൂടെ കാണാനാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസ് വലിയ സ്ഥാനം വഹിക്കുമെന്നാണ് വിലയിരുത്തല്‍. 2019ല്‍ ദക്ഷിണേന്ത്യന്‍ സഖ്യത്തെ നയിച്ചാലും അദ്ഭുതപ്പെടാനില്ല. അതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ചന്ദ്രബാബു നടത്തുന്നതും.

സീറ്റ് ധാരണ പൂര്‍ത്തിയായി

സീറ്റ് ധാരണ പൂര്‍ത്തിയായി

തെലങ്കാനയില്‍ സീറ്റ് സംബന്ധിച്ച് ധാരണയായതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. തെലുങ്ക് ദേശം പാര്‍ട്ടി, തെലങ്കാന ജന സമിതി, സിപിഐ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഇവിടെ സഖ്യം. കോണ്‍ഗ്രസ് 90 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. ഇതെല്ലാം കോണ്‍ഗ്രസിന് വിജയ സാധ്യത ഉള്ള മണ്ഡലങ്ങളാണ്. തെലങ്കാനയില്‍ മൊത്തം 119 സീറ്റുകളാണുള്ളത്. 29 സീറ്റ് സഖ്യ കക്ഷികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.

ബാക്കിയുള്ളവര്‍ക്ക് എത്ര

ബാക്കിയുള്ളവര്‍ക്ക് എത്ര

ടിഡിപിക്ക് 14 മുതല്‍ 18 സീറ്റ് വരെ ലഭിക്കും. എന്നാല്‍ തെലങ്കാന പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന പ്രെഫ് കോദണ്ഡറാം ചെറിയ പ്രതിസന്ധി ഉയര്‍ത്തിട്ടുണ്ടെന്നാണ് സൂചന. അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് തെലങ്കാന ജനസമിതി. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് 12 സീറ്റുകള്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ പത്ത് സീറ്റുകള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതില്‍ അദ്ദേഹം സംതൃപ്തനാണ്.

സിപിഐക്കും നേട്ടം

സിപിഐക്കും നേട്ടം

സിപിഐക്ക് മൂന്ന് സീറ്റുകളാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കാര്യം അടുത്ത എക്‌സിക്യൂട്ടീവില്‍ തീരുമാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ഇവര്‍ക്ക് രണ്ട് എംഎല്‍സി സീറ്റുകളും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതില്‍ പാര്‍ട്ടി സംതൃപ്തിയിലാണ്. അതേസമയം നക്‌സല്‍ മേഖലകളില്‍ സിപിഐയുടെ സ്വാധീനം വളരെയധികം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

ചന്ദ്രബാബു നായിഡുവിന്റെ സന്ദര്‍ശനം

ചന്ദ്രബാബു നായിഡുവിന്റെ സന്ദര്‍ശനം

സീറ്റ് വിഭജനം സംബന്ധിച്ച് ഏകദേശ ധാരണ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനുണ്ടായിരുന്നു. ഇതിനനസരിച്ചാണ് അദ്ദേഹം കാര്യങ്ങള്‍ മുന്നോട്ട് നീക്കിയത്. പ്രതിപക്ഷ ഐക്യം ആന്ധ്രയിലും തെലങ്കാനയില്‍ ശക്തമായിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇതിന് പിന്നാലെ അദ്ദേഹം കര്‍ണാടക സന്ദര്‍ശിക്കുകയും ചെയ്തു. പ്രതിപക്ഷ ഐക്യം ദക്ഷിണേന്ത്യയില്‍ വെച്ച് തുടങ്ങണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം കര്‍ണാടക-ആന്ധ്ര മേഖലയില്‍ ഇത് വലിയ സ്വാധീനം ചെലുത്തും.

കോണ്‍ഗ്രസ് നയിക്കും

കോണ്‍ഗ്രസ് നയിക്കും

കോണ്‍ഗ്രസ് വിചാരിച്ചത് പോലെയാണ് കാര്യങ്ങള്‍ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. 2019ല്‍ കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളെ നയിക്കുമെന്നാണ് വ്യക്തമാകുന്നത്. ചന്ദ്രബാബു നായിഡുവിനെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് കാര്യങ്ങളെ മുന്നോട്ട് നയിക്കുന്നത്. അതേസമയം തെലങ്കാനയിലെ ഫലം അനുകൂലമായാല്‍ കോണ്‍ഗ്രസിന് അത് വലിയ നേട്ടമാകും. സര്‍വേയില്‍ സൂചിപ്പിക്കുന്നത് പോലെ കേരളത്തില്‍ നിന്ന് 16 സീറ്റൊക്കെ യുഡിഎഫിനും ലഭിച്ചാല്‍ ദക്ഷിണേന്ത്യ കോണ്‍ഗ്രസിന്റെ കൈയ്യിലാവും. തമിഴ്‌നാടിലും ആന്ധ്രയിലും മുഖ്യകക്ഷികളുടെ ഭാഗമായി നേട്ടമുണ്ടാക്കാനും കോണ്‍ഗ്രസിന് സാധിക്കും.

"നാനും റൗ‍ഡി താന്‍" നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് നേതാവ്, വീഡിയോ വൈറല്‍!!

ദക്ഷിണേന്ത്യയില്‍ ബിജെപി സംപൂജ്യരാവും.... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ.... ദക്ഷിണേന്ത്യയില്‍ ബിജെപി സംപൂജ്യരാവും.... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ....

English summary
congress contest 90 seats in telengana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X