• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാണ്ഡിയിലെ മോദിയുടെ റാലിക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ്: സർക്കാർ പണം ധൂർത്തടിക്കുന്നു

Google Oneindia Malayalam News

ദില്ലി: ഹിമാചലിലെ മാണ്ഡിയിലെ പദാൽ ഗ്രൗണ്ടിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതൃത്വം. മാണ്ഡിയിലെ പദാൽ ഗ്രൗണ്ടിൽ പ്രധാനമന്ത്രി നടത്തുന്ന റാലി ഭരണകക്ഷിയായ ബി ജെ പി കടക്കെണിയിലായ സംസ്ഥാനത്തിന ഖജനാവിനുമേല്‍ കൂടുതൽ ഭാരം ചുമത്തുന്നതാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഹിമാചൽ പ്രദേശിലെ ജയ് റാം താക്കൂർ നേതൃത്വം നല്‍കുന്ന ബി ജെ പി സർക്കാർ നാല് വർഷം തികയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി റാലി നടത്തുന്നത്. ദൈനംദിന പ്രവർത്തനങ്ങലുടെ നടത്തിപ്പിനായി സംസ്ഥാന സർക്കാർ നിലവിൽ 1000 കോടി രൂപ കടമെടുക്കുകയാണ്. ഈ അവസരത്തില്‍ പ്രധാനമന്ത്രിയുടെ റാലി നടത്തുന്നതിന് പൊതു ഫണ്ട് ചിലവഴിക്കുന്നത് സംസ്ഥാന ഖജനാവിനുമേല്‍ കൂടുതല്‍ ഭാരമുണ്ടാക്കുകയാണെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കുൽദീപ് സിംഗ് റാത്തോഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി ഫണ്ടിൽ നിന്നാണ് റാലിയുടെ ചെലവ് നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ നടന്ന ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ നഷ്ടം മറച്ചുവെക്കാനാണ് പൊതുപണം പാഴാക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നു. മാണ്ഡി ടൗണിലെ പാദൽ ഗ്രൗണ്ടിൽ മോദി നടത്തുന്ന റാലിയില്‍ ഒരു ലക്ഷം പാർട്ടി പ്രവർത്തകരെ അണിനിരത്തുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. പ്രവർത്തകരെ എത്തികുന്നതിനടക്കം സർക്കാർ ഫണ്ട് ചിലവഴിക്കുകയാണെന്നുമാണ് കോണ്‍ഗ്രസ് ആരോപണം.

ഒമൈക്രോൺ കോവിഡ് പാൻഡെമിക് തടയാൻ നാല് സംസ്ഥാനങ്ങൾ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ പോകുന്നു. ആ സമയത്താണ് പൊതുജനാരോഗ്യത്തെയും പണത്തെയും പരിഗണിക്കാതെ വൻ റാലി സംഘടിപ്പിക്കാൻ മോദി സർക്കാർ ശ്രമിക്കുന്നത്- റാത്തോഡ് പറഞ്ഞു. ജനവിരുദ്ധ നയവും വിലക്കയറ്റവും വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും കാരണം സംസ്ഥാന സർക്കാരിന്റെ പരാജയത്തിനെതിരെ പാർട്ടി ഡിസംബർ 27 'പ്രതിഷേധ ദിനം' ആയി ആചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനുഭവിക്കേണ്ടത് ഞാനല്ല, വേറെ പെണ്ണ്: നടി കേസില്‍ 'ദിലീപിന്റെ' വെളിപ്പെടുത്തലുമായി റിപ്പോർട്ടർ ടിവിഅനുഭവിക്കേണ്ടത് ഞാനല്ല, വേറെ പെണ്ണ്: നടി കേസില്‍ 'ദിലീപിന്റെ' വെളിപ്പെടുത്തലുമായി റിപ്പോർട്ടർ ടിവി

അതേസമയം, മാണ്ഡിയിലെത്തുന്ന പ്രധാനമന്ത്രി 11,000 കോടി രൂപയുടെ ജലവൈദ്യുത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. പരിപാടിക്ക് മുന്നോടിയായി, പതിനൊന്നര മണിയോടെ ഹിമാചൽ പ്രദേശ് ആഗോള നിക്ഷേപക സംഗമത്തിന്റെ രണ്ടാം പ്രാരംഭ ചടങ്ങിൽ അദ്ദേഹം അധ്യക്ഷത വഹിക്കും. രാജ്യത്ത് ലഭ്യമായ വിഭവങ്ങളുടെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ പൂർണ്ണമായി വിനിയോഗിക്കുന്നതിൽ പ്രധാനമന്ത്രി നിരന്തരം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഹിമാലയൻ മേഖലയിലെ ജലവൈദ്യുത സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ വിഷയത്തിലെ ഒരു നടപടി.

രേണുകാജി അണക്കെട്ട് പദ്ധതിയുടെ തറക്കല്ലിടലാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്. മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടന്ന, പ്രധാനമന്ത്രിയുടെ സഹകരണ ഫെഡറലിസത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ പദ്ധതി സാധ്യമായത്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഡൽഹി എന്നീ ആറ് സംസ്ഥാനങ്ങളെ കേന്ദ്രഗവണ്മെന്റ് ഒരുമിച്ച് കൊണ്ടുവന്നാണ് പദ്ധതി നടപ്പാക്കിയത്. സാധ്യമാണ്. ഏകദേശം 7000 കോടി രൂപ ചെലവിലാണ് 40 മെഗാവാട്ട് പദ്ധതി നിർമിക്കുന്നത്. പ്രതിവർഷം 500 ദശലക്ഷം ക്യുബിക് മീറ്റർ ജലവിതരണം സ്വീകരിക്കാൻ കഴിയുന്ന ഡൽഹിക്ക് ഇത് വളരെയധികം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

cmsvideo
  യോഗിയെ വിറപ്പിച്ച് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ശക്തിപ്രകടനം

  ധൗലസിദ് ജലവൈദ്യുത പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഹമീർപൂർ ജില്ലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണിത്. 66 മെഗാവാട്ട് ശേഷിയുള്ള പദ്ധതി 680 കോടി രൂപ ചെലവിൽ നിർമിക്കും. ഇത് പ്രതിവർഷം 300 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കും. സാവ്ര-കുഡ്ഡു ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഏകദേശം 2080 കോടി രൂപ ചെലവിലാണ് 111 മെഗാവാട്ട് പദ്ധതി നിർമ്മിച്ചിരിക്കുന്നത്. ഇത് പ്രതിവർഷം 380 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും സംസ്ഥാനത്തിന് പ്രതിവർഷം 120 കോടി രൂപയുടെ വരുമാനം നേടുന്നതിനും ഇടയാക്കും.

  English summary
  Congress criticizes pm narendra Modi's rally in Mandi: Govt embezzles money
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X