• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പഞ്ചാബില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടും, ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ, വിജയിച്ചത് രാഹുലിന്റെ തീരുമാനം

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡ് മാറ്റങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സീറ്റുകള്‍ നല്ല രീതിയില്‍ തന്നെ കുറയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വവും കരുതുന്നത്. ആംആദ്മി പാര്‍ട്ടി വന്‍ വെല്ലുവിളിയാണെന്നും പാര്‍ട്ടിയുടെ വിലയിരുത്തലുണ്ട്.

വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍

പക്ഷേ എഎപിയുണ്ടാക്കിയ അനുകൂല ഘടകങ്ങള്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ പൊളിഞ്ഞുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി കൊണ്ടുവന്ന മാറ്റങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ മാറ്റമുണ്ടാക്കി എന്നാണ് കണ്ടെത്തല്‍. അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസിനോട് എതിര്‍പ്പുണ്ടായിരുന്ന പകുതി ശതമാനം പേര്‍ അത് മറന്നിരിക്കുകയാണ്.

1

കോണ്‍ഗ്രസിനെ നേരിടാന്‍ എഎപി സ്വീകരിച്ചിരുന്ന രീതി നേരത്തെ എഎപിയെ ശക്തമായി വളര്‍ത്തിയിരുന്നു. എഎപി പഞ്ചാബില്‍ അധികാരം പിടിക്കുമെന്നും ഏറ്റവും വലിയ ഒറ്റകക്ഷിയാവമെന്ന് വരെ നേരത്ത എബിപി സര്‍വേയിലും പഞ്ഞിരുന്നു. ഇതിന് പ്രധാന കാരണം കോണ്‍ഗ്രസ് രണ്ട് തട്ടിലായതാണ്. മുഖ്യമന്ത്രിയായി ചരണ്‍ജിത്ത് ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് തട്ടിലാവുകയായിരുന്നു. ദളിത് വോട്ടുകളെ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രയോഗിച്ച തന്ത്രമാണിത്. രാഹുല്‍ ഗാന്ധി നടപ്പാക്കിയ കാര്യമായിരുന്നു ഇത്. വന്‍ വിജയമൊരുങ്ങുന്ന പദ്ധതിയായി ഇത് മാറിയെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന് അപ്രതീക്ഷിതമാണ് ഈ റിപ്പോര്‍ട്ട്.

2

ദളിത് വോട്ടുകളെ എഎപി വന്‍ തോതില്‍ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ചരണ്‍ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയായതോടെ ദളിതുകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിനൊപ്പം പോവുകയായിരുന്നു. എഎപി ഒരുക്കിയ പ്ലാന്‍ തന്നെ അവര്‍ക്ക് ദളിത് വോട്ടിലൂടെ അധികാരം പിടിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അതിശക്തമായി എഎപി തിരിച്ചെത്തിയത്. സാധാരണക്കാരെ പഞ്ചാബിലെ പണക്കാര്‍ എത്രത്തോളം ചൂഷണം ചെയ്യുന്നു എന്നായിരുന്നു എഎപിയുടെ പ്രചാരണ അജണ്ട. ദളിതുകളെ വോട്ടിനായിരുന്നു ഈ പ്ലാന്‍. 32 ശതമാനം വരുന്ന ജനസംഖ്യം ദളിതാണ്. അമരീന്ദര്‍ സിംഗാണ് മുഖ്യമന്ത്രിയെങ്കില്‍ ഈ വോട്ട് കോണ്‍ഗ്രസിന് മറക്കാമായിരുന്നു.

3

ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നിയമനം അരവിന്ദ് കെജ്രിവാളിന്റെ വന്‍ പ്രതീക്ഷ കൂടിയാണ് ഇല്ലാതാക്കിയത്. ചന്നി ദളിതുകള്‍ക്കിടയില്‍ ജനപ്രിയ നേതാവാണ്. എന്തൊക്കെ അവര്‍ക്ക് വേണെന്നും, അവരെ എങ്ങനെ നിയന്ത്രിച്ച് നിര്‍ത്തണമെന്നും അവര്‍ക്കറിയം. അമരീന്ദറിനെതിരെ എഎപിക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. ഇന്ത്യയിലെ മോശം മുഖ്യമന്ത്രിമാരില്‍ ഒരാളെന്ന പ്രതിച്ഛായയും അമരീന്ദര്‍ സിംഗിനുണ്ടായിരുന്നു. അങ്ങനെയുള്ള ഒരാളെ ദളിതുകള്‍ കൈവിടുമായിരുന്നു. എന്നാല്‍ ചരണ്‍ജിത്ത് സിംഗ് ചന്നിക്കെതിരെ എഎപിക്ക് പറയാന്‍ യാതൊന്നുമില്ല. ചന്നി അഴിമതിക്കാരനാണെന്ന് ഉന്നയിക്കാന്‍ പോലും എഎപിക്ക് സാധിക്കില്ല. ഇതാണ് കെജ്രിവാളിന്റെ ധര്‍മസങ്കടം.

4

എഎപിയുടെ മറ്റൊരു പ്രശ്‌നം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വമാണ്. ഒരു പാര്‍ട്ടിക്കും അതില്ല എന്ന കാര്യം മുന്‍തൂക്കം നല്‍കുന്നത് കോണ്‍ഗ്രസിനാണ്. വളരെ ക്ലിയറായി കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ പ്രചാരണം നടത്താം. അരവിന്ദ് കെജ്രിവാള്‍ തന്നെ മുഖ്യമന്ത്രിയാവുമെന്ന പ്രചാരണവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. ഇത് സിഖ് വിഭാഗത്തെ എഎപിയില്‍ നിന്ന് അകറ്റി നിര്‍ത്തും. അമരീന്ദര്‍ സിംഗ് നടപ്പാക്കാതെ ഇരുന്ന പല വാഗ്ദാനങ്ങളും പെട്ടെന്ന് തന്നെ ചന്നി നടപ്പാക്കുകയും, അമരീന്ദര്‍ കാരണം പാര്‍ട്ടിക്കെതിരെ ഉണ്ടായ ജനരോഷത്തെ കുറയ്ക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ സ്‌ട്രോക്കാണ് മുഖ്യമന്ത്രിയെ മാറ്റിയതെന്ന് ജനങ്ങളും വിശ്വസിക്കുന്നു.

5

ചന്നിക്കെതിരെ എഎപി നടത്തുന്ന അഴിമതി ആരോപണങ്ങള്‍ ദളിത് വിഭാഗം കാര്യമായി എടുത്തിട്ടില്ല. മറിച്ച് അത് അവരെ വേദനിപ്പിക്കുന്നുമുണ്ട്. ഇത് കോണ്‍ഗ്രസ് വലിയ വിഷയമാക്കുന്നുണ്ട്. എഎപി പറയുന്ന വികസനം ദില്ലിയില്‍ കോണ്‍ഗ്രസ് കൊണ്ടുവന്നതാണ്. അവിടെ പതിനഞ്ച് വര്‍ഷം കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നു. അതേസമയം കേന്ദ്രത്തില്‍ കോണ്‍ഗ്രസുമുണ്ടായിരുന്നു. അതുകൊണ്ടാണ് അവിടെ വികസനം സാധ്യമായത്. മറ്റുള്ളവര്‍ ചെയ്തതിന്റെ ക്രെഡിറ്റ് ഏല്‍ക്കുന്നവരാണ് എഎപിക്കാര്‍. അവര്‍ക്ക് കാര്യങ്ങള്‍ ചെയ്യാനറിയില്ല. പകരം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം വ്യാജമാണ്. അവര്‍ക്ക് ഇതില്‍ കവിഞ്ഞ് മറ്റ് കാര്യങ്ങളൊന്നും പറയാനില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാര്‍ വെര്‍ക്ക പറഞ്ഞു.

അമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരംഅമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരം

cmsvideo
  പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam
  English summary
  congress dalit cm formula in punjab going to work big way, aap lost the balance in this movement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X