കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ മകന്റെ കമ്പനിയുടെ സമ്പാദ്യം; കോൺഗ്രസ് പ്രതിഷേധത്തിൽ...

  • By Akshay
Google Oneindia Malayalam News

Recommended Video

cmsvideo
മോദി അധികാരത്തില്‍ വന്ന ശേഷം കോളടിച്ചത് അമിത് ഷായുടെ മകന് | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തുകയും അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തതിനു പിന്നാലെ അമിത് ഷായുടെ മകന്‍ ജയ് അമിത്ഭായി ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. മോദി അധികാരത്തിലേറുമുന്‍പ് വന്‍ നഷ്ടത്തിലായിരുന്ന 'ഷാസ് ടെമ്പിള്‍ എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയാണ് മൂന്ന് വര്‍ഷം കൊണ്ട് വന്‍ ലാഭത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത്.

ഹാദിയയെ മതം മാറ്റാൻ തീവ്രവാദ സംഘടനകൾ ഇടപെട്ടില്ല; മതംമാറ്റം സ്വന്തം ഇഷ്ടപ്രകാരം!!ഹാദിയയെ മതം മാറ്റാൻ തീവ്രവാദ സംഘടനകൾ ഇടപെട്ടില്ല; മതംമാറ്റം സ്വന്തം ഇഷ്ടപ്രകാരം!!

2013 -14 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി രജിസ്ട്രാര്‍ ഓഫിസില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടും ബാലന്‍സ് ഷീറ്റും പ്രകാരം ജയ് അമിത്ഭായ് ഷായുടെ കമ്പനി 6,230- 1,724 രൂപയുടെ നഷ്ടത്തിലായിരുന്നു. എന്നാൽ 2014ൽ മോദി അധികാരത്തിൽ വന്നതിന് പിന്നാലെ ആദ്യ സാമ്പത്തിക വർഷത്തിൽ 8,728 രൂപ ലാഭം ഉണ്ടായെന്നാണ് പറയുന്നത്. വന്‍ തുക നഷ്ടത്തിലായിരുന്ന കമ്പനി ഒരു വര്‍ഷം കൊണ്ടാണ് ഈ ലാഭത്തില്‍ എത്തിയതെന്ന് ദി വയർ എന്ന മാധ്യമത്തെ അധികരിച്ച് കോൺഗ്രസ് ആരോപിച്ചു.

ഉഴവൂർ വിജയന്റെ മരണത്തിൽ അന്വേഷണം; തോമസ് ചാണ്ടിയുടെ വിശ്വസ്തനെ പ്രതിയാക്കാൻ നിർദേശം, കുടുങ്ങും!ഉഴവൂർ വിജയന്റെ മരണത്തിൽ അന്വേഷണം; തോമസ് ചാണ്ടിയുടെ വിശ്വസ്തനെ പ്രതിയാക്കാൻ നിർദേശം, കുടുങ്ങും!

ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. അമിത് ഷായുടെ മകൻ ജയ് അമിത്ഭായ് ഷായുടെ വരുമാനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. നോട്ട് നിരോധനംകൊണ്ട് ലാഭം ഉണ്ടായത് റിസർ‌വ്വ് ബാങ്കിനോ പാവപ്പെട്ടവനോ അല്ലെന്നും അത് ഷാ കുടുംബത്തിനാണെന്ന് ഒടുവിൽ കണ്ടെത്തിയെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ആദ്യ വര്‍ഷം 18,728 രൂപ ലാഭമുണ്ടാക്കിയ കമ്പനി തൊട്ടടുത്തവര്‍ഷം പൂര്‍ത്തിയാക്കിയത് 80.5 കോടി ലാഭത്തിലാണെന്ന് കണക്കുകള്‍ പറയുന്നു.

റിലയൻസിലെ ഉന്നത ഉദ്യോഗസ്ഥൻ

റിലയൻസിലെ ഉന്നത ഉദ്യോഗസ്ഥൻ

റിലയന്‍സിലെ ഉന്നത ഉദ്യോഗസ്ഥനും രാജ്യസഭ എംപിയും പരിമാള്‍ നത്വാനിയുടെ മരുമകന്‍ രാജേഷ് കന്തവാലയുടെ ധനകാര്യസ്ഥാപനത്തില്‍ നിന്നും 15.78 കോടി രൂപ വായ്പ എടുത്ത സമയത്താണ് കമ്പനി ലാഭത്തില്‍ എത്തിയെതന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികരിച്ചില്ല

പ്രതികരിച്ചില്ല

കമ്പനി രജിസ്ട്രാര്‍ വകുപ്പില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില ചോദ്യങ്ങളുമായി ദി വയര്‍ റിപ്പോര്‍ട്ടര്‍ ഷായെ വിളിച്ചുവെങ്കിലും യാത്രയിലാണെന്നതിലാല്‍ വിശദമായി പറയാനാകില്ലെന്നായിരുന്നു മറുപടി.

അപകീർത്തി കേസ്

അപകീർത്തി കേസ്

ഷായ്ക്കെതിരായി എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ അപകീര്‍ത്തി കേസ് നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാണിക് ദോഗ്ര അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

നിഷേധിക്കാനാകില്ല

നിഷേധിക്കാനാകില്ല

കമ്പനി രജിസ്ട്രാര്‍ വകുപ്പില്‍ നിന്നും ലഭിച്ച രേഖകള്‍ വളരെ വ്യക്തമാണെന്നും ഇക്കാര്യം ജയ്ഷായുടെ അഭിഭാഷകന് നിഷേധിക്കാനാവില്ലെന്നും ദി വയർ ചൂണ്ടിക്കാട്ടുന്നുണ്ട്.

മാധ്യമപ്രവർത്തക രോഹിണി സിങ്

മാധ്യമപ്രവർത്തക രോഹിണി സിങ്

രാജ്യത്തെ ശ്രദ്ധേയയായ അന്വേഷണാത്മക പത്രപ്രവര്‍ത്തക രോഹിണി സിങ്ങാണ് അമിത് ഷായുടെ കമ്പനിയുടെ ലാഭവിവര കണക്കുകളുടെ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നത്.

റോബര്‍ട്ട് വാദ്രയെ കുടുക്കിയതും ഇങ്ങനെ...

റോബര്‍ട്ട് വാദ്രയെ കുടുക്കിയതും ഇങ്ങനെ...

നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ഡിഎല്‍എഫ് ഇടപാടുകള്‍ തമ്മിലുള്ള വാര്‍ത്ത പുറത്ത് കൊണ്ടുവന്നതും ഇവരായിരുന്നു.

ഡിഎല്‍എഫ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി

ഡിഎല്‍എഫ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദേര ഡിഎല്‍എഫ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പേരില്‍ അനര്‍ഹമായി സ്വത്തു സംമ്പാദിച്ചുവെന്ന് രണ്ടാം യൂപിഎ സര്‍ക്കാറിന്റെ കാലത്ത് ബിജെപി നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പിനും ബിജെപിയുടെ മുഖ്യ ആയുധവും ഇത് തന്നെയായിരുന്നു.

English summary
Congress demands inquiry into firm owned by Amit Shah’s son after report of enormous revenue spike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X