വിതരണം ചെയ്തത് കാലാവധി കഴിയാറായ വാക്സിനുകൾ! അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്...

  • Posted By: Desk
Subscribe to Oneindia Malayalam

ഗാന്ധിനഗർ: കേരളത്തിൽ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പയിൻ നല്ലരീതിയിൽ പുരോഗമിക്കുന്നതിനിടെ ഗുജറാത്തിൽ നിന്ന് ആശങ്കപ്പെടുത്തുന്ന വാർത്ത. ഗുജറാത്തിലെ വിവിധ ജില്ലകളിലേക്ക് കാലാവധി കഴിയാറായതും, ഉപയോഗശൂന്യവുമായ പോളിയോ വാക്സിനുകൾ വിതരണം ചെയ്തെന്നാണ് ആരോപണം.

ഒരു ചാക്ക് സിമന്റിന് 8000 രൂപ! ഒരു ചെറിയ കക്കൂസിന് 20000 രൂപ ചെലവ്! ഞെട്ടേണ്ട, സംഭവം ഇന്ത്യയിൽ തന്നെ

ബാങ്ക് വിളി കേൾക്കുമ്പോൾ ഭയന്നുവിറയ്ക്കുന്ന പെൺകുട്ടി! മോദിയുണ്ടെങ്കിൽ പേടിക്കേണ്ട!

പൾസ് പോളിയോ ദിനത്തിൽ കുട്ടികൾക്ക് നൽകേണ്ട വാക്സിനുകളാണ് കാലാവധി കഴിയാറായി ഉപയോഗശൂന്യമായിരിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പാണ് വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇത്തരത്തിലുള്ള വാക്സിനുകൾ വിതരണം ചെയ്തത്. എന്നാൽ വാക്സിനുകൾ കാലാവധി കഴിയാറായതും ഉപയോഗശൂന്യമായതുമാണെന്ന് കാണിച്ച് ജില്ലാ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർ ആരോഗ്യവകുപ്പിന് റിപ്പോർട്ട് അയച്ചു. ഇതോടെയാണ് സംഭവം വിവാദമായത്.

വാക്സിൻ....

വാക്സിൻ....

ഗുജറാത്തിലെ വിവിധ ജില്ലകളിലേക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് കാലാവധി കഴിയാറായ പോളിയോ വാക്സിനുകൾ വിതരണം ചെയ്തെന്നാണ് ആരോപണം. കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോൺഗ്രസ്...

കോൺഗ്രസ്...

കാലാവധി കഴിയാറായി ഉപയോഗശൂന്യമായ വാക്സിനുകൾ വിതരണം ചെയ്തുവെന്ന് കാണിച്ച് വിവിധ ജില്ലകളിലെ മെഡിക്കൽ ഓഫീസർമാർ സംസ്ഥാന ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകിയെന്നും കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ശിക്ഷിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. കോൺഗ്രസ് വക്താവ് ജയ്വീർ ഷെർഗിൽ ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം വാർത്തസമ്മേളനം നടത്തുകയും ചെയ്തു.

സൂക്ഷിക്കുന്നതിൽ വീഴ്ച...

സൂക്ഷിക്കുന്നതിൽ വീഴ്ച...

പോളിയോ പ്രതിരോധ വാക്സിനുകൾ നിശ്ചിത താപനിലയിലാണ് സൂക്ഷിക്കേണ്ടത്. എന്നാൽ ഗുജറാത്തിലെ വിവിധ ജില്ലകളിൽ വിതരണത്തിനെത്തിച്ച പോളിയോ വാക്സിനുകൾ നിശ്ചിത താപനിലയിൽ സൂക്ഷിച്ചിട്ടില്ലായിരുന്നുവെന്നും ആരോപണമുണ്ട്.

പോളിയോ...

പോളിയോ...

പ്രധാനമായും കുഞ്ഞുങ്ങളെ ബാധിക്കുന്ന ജലജന്യ രോഗമാണ് പോളിയോ മയലറ്റിസ് അഥവാ പിള്ളവാതം. കുഞ്ഞുങ്ങളെ സ്ഥിരമായ അംഗവൈകല്യത്തിലേക്കോ ഒരു പക്ഷേ, മരണത്തിലേക്കോ നയിക്കാവുന്ന രോഗമാണിത്. പോളിയോ രോഗം പ്രതിരോധിക്കാനായാണ് ഇന്ത്യയിൽ പോളിയോ പ്രതിരോധ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നത്. ഇന്ത്യയെ പോളിയോ വിമുക്ത രാഷ്ട്രമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അയൽരാജ്യങ്ങളിൾ പോളിയോ റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Congress Demands Probe Into Reports Of 'Nearly Expired' Polio Vaccines In Gujarat.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്