• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയില്‍ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെ പുറത്താക്കി, പ്രിയങ്ക കോണ്‍ഗ്രസില്‍ ശുദ്ധികലശം തുടങ്ങി

ദില്ലി: ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ അഴിച്ചുപണി. നിരവധി പേരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അപ്രതീക്ഷിത നീക്കമാണ് പ്രിയങ്കയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. അടുത്ത ദിവസം തന്നെ സംസ്ഥാന പര്യടത്തിനൊരുങ്ങുകയാണ് പ്രിയങ്ക. ഈ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ച പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെയാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇവരെ പുറത്താക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഇനിയും നിരവധി പേര്‍ പുറത്തേക്ക് പോകുമെന്നാണ് നേതൃത്വം സൂചിപ്പിക്കുന്നത്. യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനെതിരെ പുതുമുഖങ്ങളെ ഉപയോഗിച്ചുള്ള പോരാട്ടമാണ് പ്രിയങ്ക ആസൂത്രണം ചെയ്യുന്നത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം

യുപിയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നേരത്തെ തന്നെ ശക്തമായിരുന്നു. അമേഠിയില്‍ രാഹുല്‍ ഗാന്ധി തോല്‍ക്കാന്‍ പ്രധാന കാരണം തന്നെ ജില്ലാ സമിതി അടക്കമുള്ളവരുടെ വീഴ്ച്ചയായിരുന്നു. രാഹുലിന്റെ ആശയങ്ങളില്‍ ജനങ്ങളിലേക്ക് ഇവര്‍ എത്തിച്ചില്ലെന്നാണ് പരാതി. രാഹുലിന് വിജയം ഉറപ്പാണെന്ന തരത്തിലുള്ള പ്രചാരണവും വലിയ തിരിച്ചടിയായി. ഇതോടെ ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രിയങ്ക തീരുമാനിക്കുകയായിരുന്നു. അതിലാണ് കടുത്ത വിഭാഗീയത നിലനില്‍ക്കുന്നതായി കണ്ടെത്തിയത്.

കോണ്‍ഗ്രസില്‍ ശുദ്ധികലശം

കോണ്‍ഗ്രസില്‍ ശുദ്ധികലശം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയില്‍ വമ്പന്‍ പൊളിച്ചെഴുത്താണ് കോണ്‍ഗ്രസ് കൊണ്ടുവന്നത്. നിരവധി നേതാക്കളെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം കാരണം സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ആറ് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മുന്‍ എംഎല്‍എമാരായ അനുഗ്രഹ് നാരായണ്‍ സിംഗ്, വിനോദ് ചൗധരി, രാം ജീവന്‍ എന്നിവരാണ് ഇതില്‍ പ്രധാനികള്‍. ഇവര്‍ പല സ്ഥലത്തും കോണ്‍ഗ്രസ് നേതാക്കളെ പരാജയപ്പെടുത്തുന്നതിനായി ശ്രമിച്ചെന്ന് വരെ സ്ഥിരീകരണമുണ്ട്.

ജില്ലാ അധ്യക്ഷന്‍മാരും തെറിച്ചു

ജില്ലാ അധ്യക്ഷന്‍മാരും തെറിച്ചു

കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റുമാരും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ട്. അംബേദ്ക്കര്‍ നഗര്‍ മുന്‍ ജില്ലാ അധ്യക്ഷന്‍ ഫിറോസ് ഖാന്‍, അച്ചന്‍ ഖാന്‍, ഗൗരവ് പാണ്ഡെ, സുരേന്ദ്ര ശുക്ല, വിജ്മ കെര്‍സര്‍വാനി എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. മറ്റൊരു പ്രമുഖ നേതാവ് രവി പ്രകാശ് രാവേന്ദ്രയെയും പുറത്താക്കിയിട്ടുണ്ട്. ഇയാള്‍ക്ക് രണ്ട് വര്‍ഷത്തിന് ശേഷം പാര്‍ട്ടിയിലേക്ക് തിരിച്ച് വരാന്‍ സാധിക്കും. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലത്തെ ഇവരുടെ പെരുമാറ്റം പാര്‍ട്ടി വിടും.

പ്രിയങ്കയുടെ നിര്‍ദേശം

പ്രിയങ്കയുടെ നിര്‍ദേശം

പാര്‍ട്ടി ചാടുന്നവരെ ഒരിക്കലും തിരിച്ചുവിളിക്കരുതെന്നാണ് പ്രിയങ്കയുടെ നിര്‍ദേശം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെയും ഒഴിവാക്കണമെന്നാണ് പ്രിയങ്ക പറയുന്നത്. പ്രിയങ്കയുടെ സംസ്ഥാന പര്യടനം ഗൗരവത്തോടെയാണ് ജില്ലാ സമിതികള്‍ കാണുന്നത്. പൊളിച്ചെഴുത്ത് തുടങ്ങിയിട്ടില്ലെങ്കില്‍ പലര്‍ക്കും സ്ഥാനം നഷ്ടപ്പെടുമെന്ന് ഭീഷണിയുണ്ടായിരുന്നു. ഇതാണ് ഭീഷണി ഉയര്‍ത്തുന്ന എല്ലാ നേതാക്കളെയും പുറത്താക്കാനുള്ള തീരുമാനത്തിന് പിന്നില്‍.

ഗ്രൗണ്ട് ലെവല്‍ പ്രവര്‍ത്തനം

ഗ്രൗണ്ട് ലെവല്‍ പ്രവര്‍ത്തനം

താഴേ തട്ടിലുള്ള പ്രവര്‍ത്തകരില്‍ നിന്ന് പാര്‍ട്ടിയിലെ വില്ലന്‍മാരെ കുറിച്ച് പ്രിയങ്ക നേരത്തെ തന്നെ അറിഞ്ഞിരുന്നു. ജോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇവരെ പുറത്താക്കാന്‍ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്. പ്രാദേശിക തലം മുതല്‍ പാര്‍ട്ടിയില്‍ ശക്തരായ നേതാക്കളെ വളര്‍ത്തി കൊണ്ടുവരാനാണ് നിര്‍ദേശം. ജില്ലാ തലത്തില്‍ പ്രമുഖ നേതാക്കള്‍ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് പ്രിയങ്കയുടെ തീരുമാനം.

ഡിജിറ്റല്‍ ഇന്ത്യക്ക് നീക്കം

ഡിജിറ്റല്‍ ഇന്ത്യക്ക് നീക്കം

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ രാജീവ് ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ ഇന്ത്യ പ്രോത്സാഹിപ്പിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. യുവാക്കളെ ഉള്‍പ്പെടുത്തി പുതിയൊരു വോട്ടുബാങ്ക് രൂപീകരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കെസി വേണുഗോപാല്‍ ഇത് സംബന്ധിച്ച് സംസ്ഥാന സമിതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുപിയില്‍ നിന്ന് ഇത് തുടങ്ങുമെന്ന് സൂചനയുണ്ട്. ജില്ലാ, ബ്ലോക്ക് തലം മുതല്‍ യുവ ഇന്ത്യയുടെ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.

അവര്‍ക്ക് മുന്നിലുള്ളത് ആത്മഹത്യ മാത്രം... കര്‍ഷകരെ യോഗി സര്‍ക്കാര്‍ വഞ്ചിച്ചെന്ന് പ്രിയങ്ക!!

English summary
congress expells several leaders for anti party activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X