കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിച്ച് കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് കൂട്ടപ്പുറത്താക്കല്‍, 30 നേതാക്കള്‍ക്കെതിരെ നടപടി

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് കൂട്ടപ്പുറത്താക്കല്‍. സംസ്ഥാനത്തെ 30 നേതാക്കളെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പുറത്താക്കി. ആറ് വര്‍ഷത്തേക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഇത്രയും പേരെ പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതാണ് നടപടിക്ക് കാരണം എന്നറിയുന്നു.

ധീരേന്ദര്‍ സിങ് ചൗഹാന്‍, സന്തോഷ് ദോഗ്ര, കുല്‍ദീപ് ഓക്ത, അനിഷ് ദിവാന്‍ തുടങ്ങി ഹിമാചല്‍ പ്രദേശിലെ പ്രധാന നേതാക്കളെയാണ് പുറത്താക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഇവര്‍ കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചുവെന്നാണ് സൂചന. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടിട്ടില്ല. വിശദാംശങ്ങള്‍ ഇങ്ങനെ....

1

ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ക്ഷീണം മാറുംമുമ്പാണ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. ഹിമാചലില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്.

2

68 അംഗ നിയമസഭയാണ് ഹിമാചല്‍ പ്രദേശിലേത്. 35 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരണം നടത്താം. ബിജെപിയുടെ ഭരണത്തിനെതിരായ വികാരം നിലനില്‍ക്കുന്നുണ്ടെന്നും അത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭരണം മാറാനുള്ള സാധ്യത കുറവാണ് എന്ന് എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നു.

3

ബിജെപിക്ക് 37 സീറ്റുകള്‍ വരെ കിട്ടിയേക്കാം എന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. ചില എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനും സാധ്യത പറയുന്നു. തിരഞ്ഞെടുപ്പില്‍ ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നാണ് വോട്ടെടുപ്പിന് ശേഷമുള്ള വിലയിരുത്തല്‍. ദേശീയ നേതാക്കള്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ബ്രസീല്‍ ജയിച്ച സ്റ്റേഡിയം ഖത്തര്‍ ആദ്യം പൊളിക്കും; 974ന് പിന്നിലെ രഹസ്യങ്ങള്‍!! മുഴുവന്‍ കണ്ടെയ്‌നര്‍ബ്രസീല്‍ ജയിച്ച സ്റ്റേഡിയം ഖത്തര്‍ ആദ്യം പൊളിക്കും; 974ന് പിന്നിലെ രഹസ്യങ്ങള്‍!! മുഴുവന്‍ കണ്ടെയ്‌നര്‍

4

മാറി മാറി പാര്‍ട്ടികളെ പരീക്ഷിക്കുന്നവരാണ് ഹിമാചല്‍ പ്രദേശിലെ വോട്ടര്‍മാര്‍. ഇത്തവണ ബിജെപിക്ക് തുടര്‍ഭരണം ലഭിച്ചാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. രാഹുല്‍ ഗാന്ധി ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നില്ല. പ്രിയങ്ക ഗാന്ധിയാണ് ഇവിടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഭാരത് ജോഡോ യാത്ര ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ പ്രചാരണത്തിന് എത്താതിരുന്നത്. അതേസമയം, ബിജെപിക്ക് വേണ്ടി മോദി ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു.

രണ്ടു സീറ്റ് കിട്ടിയാല്‍ മാത്രം മതി; എഎപിയുടെ ചിത്രം മാറും... കെജ്രിവാളിന്റെ തന്ത്രം ഇങ്ങനെരണ്ടു സീറ്റ് കിട്ടിയാല്‍ മാത്രം മതി; എഎപിയുടെ ചിത്രം മാറും... കെജ്രിവാളിന്റെ തന്ത്രം ഇങ്ങനെ

English summary
Congress expels 30 leaders in Himachal Pradesh Hours Before Assembly poll results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X