• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ അതൃപ്തിയറിയിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: കൊവിഡ് വൈറസ് രോഗം പടരുന്ന പശ്ചാത്തലത്തിലും കര്‍ശനമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതിന്റ പശ്ചാത്തലത്തില്‍ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുമുണ്ട്. എന്നാല്‍ ഇതില്‍ അതൃപ്തി അറിയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഇത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കുന്നതിന് സഹായിക്കില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.

മാര്‍ഗനിര്‍ദേശ പട്ടിക

മാര്‍ഗനിര്‍ദേശ പട്ടിക

പുതുക്കിയ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അതിനഞ്ച് പേജുള്ള ഡോക്യൂമെന്റാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ളത്. സ്ഥാനാര്‍ത്ഥിക്ക് നോമിനേഷനും കെട്ടിവെക്കുന്ന തുകയും ഓണ്‍ലൈനായി അടക്കാം എന്നതുള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് മാര്‍ഗനിര്‍ദേശ പട്ടിക തയ്യാറാക്കിയത്.

അതൃപ്തി

അതൃപ്തി

കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുകയും വിശദമായ ശുപാര്‍ശകള്‍ നല്‍കുകയും ചെയ്തിട്ടും നിലവിലെ വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമായ എല്ലാ നിര്‍ദേശളും ഉള്‍പ്പെടുത്താതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു.

 പരാജയപ്പെട്ടു

പരാജയപ്പെട്ടു

കൊറോണ വൈറസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ പരിഗണിക്കുന്നതിനെ കുറിച്ചും നിര്‍ദേശം വെച്ചിരുന്നു. ഇലകട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുമ്പോള്‍ വൈറസ് പടരുന്നതിനമുള്ള സാധ്യത കണക്കിലെടുത്താണ് ഈ നിര്‍ദേശം. എന്നാല്‍ ഈത്തരമൊരു ആശങ്ക പരിഹരിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ബാലറ്റ് പേപ്പര്‍

ബാലറ്റ് പേപ്പര്‍

ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുന്നതിന് പകരം ഇവിഎമ്മുകളും വിവിപാറ്റുകളും സാനിറ്റൈസ് ചെയ്ത് ഉപയോഗിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളില്‍ പറയുന്നത്. ഇതൊടൊപ്പം പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഏതൊരാള്‍ക്കെതിരേയും ദുരന്ത നിവാരണ നിയമനം 2005, ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരമും നടപടികള്‍ എടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 പോസ്റ്റല്‍ വോട്ടുകള്‍

പോസ്റ്റല്‍ വോട്ടുകള്‍

നിലവില്‍ കൊവിഡിന്റെ പശ്ചാത്തലത്തിലും ബീഹാര്‍, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. പോസ്റ്റല്‍ വോട്ടുകള്‍ക്കും കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗം സ്ഥിരീകരിച്ചവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം.

പ്രചാരണം

പ്രചാരണം

പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപി ഇതിനകം തന്നെ വെര്‍ച്വല്‍ സമ്മേളനങ്ങള്‍ നടത്തി വരികയാണ്. എന്നാല്‍ ിലവില്‍ വീടുകള്‍ കയറിയുള്ള പ്രചാരണങ്ങള്‍ക്കും ബിജെപി അനുമതി നല്‍കിയിട്ടുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അഞ്ച് പേര്‍ക്ക് വീടുകള്‍ കയറി പ്രചാരണം നടത്താം. സാമൂഹിക അകലം പാലിച്ചുകൊണ്ട് വേണം പ്രചാരണം നടത്താന്‍.

മാര്‍ഗനിര്‍ദേശങ്ങള്‍

മാര്‍ഗനിര്‍ദേശങ്ങള്‍

വോട്ടെടുപ്പ് നടക്കുന്ന മുഴുവന്‍ ബൂത്തിലും തെര്‍മ്മല്‍ സ്‌കാനറും സാനിറ്റൈസറും കൈകഴുകുന്നതിനുള്ള സൗകര്യങ്ങളും സജ്ജമാക്കിയിരിക്കണം. ഒരു ബൂത്തില്‍ 1000 പേര്‍ മാത്രമെ വോട്ട് രേഖപ്പെടുത്താന്‍ പാടുള്ളു. രജിസ്റ്ററില്‍ ഒപ്പിടുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും കയ്യുറ നല്‍കാനാണ് തീരുമാനം. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പിപിഇ കിറ്റും നല്‍കും.

English summary
congress express dissatisfaction on election commissions new guidelines amid corona crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X