• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിക്ക് തിരിച്ചടി കൊടുത്ത് കോണ്‍ഗ്രസ്, ഹിമാചലില്‍ മുന്‍ ബിജെപി അധ്യക്ഷന്റെ വരവിന് പ്രത്യേകതകള്‍ ഏറെ

Google Oneindia Malayalam News

ദില്ലി: ഹിമാചല്‍ പ്രദേശില്‍ തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്. അടിക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിയുടെ പ്രമുഖ നേതാവിനെ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാളയത്തിലെത്തിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രേംകുമാര്‍ ധുമലിന്റെ വിശ്വസ്തനായ കിമി റാമിനെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെത്തിച്ചത്.

ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!

2009 മുതല്‍ 2012 വരെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം.ഈ വര്‍ഷം നിര്‍ണായകമായൊരു സീറ്റില്‍ നിന്ന് കിമി റാം മത്സരിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് അതിനുള്ള എല്ലാ സഹായങ്ങളും നല്‍കും. സംസ്ഥാന രാഷ്ട്രീയത്തിലെ വെറ്ററന്റെ സാന്നിധ്യം കോണ്‍ഗ്രസിന് ഉപകരിക്കുമെന്ന് ഉറപ്പാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

കിമിം റാം ഇത്തവര്‍ കുളു ജില്ലയിലെ ബഞ്ചറില്‍ നിന്നാണ് മത്സരിക്കാന്‍ പോകുന്നത്. രണ്ട് തവണ ഈ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിട്ടുണ്ട് റാം. തനിക്ക് ബിജെപിയോട് ഒരു ദേഷ്യവും ഇല്ലെന്ന് കിമി റാം പറയുന്നു. രാജ്യത്ത് പലതവണ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ വികസനം ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ സര്‍ക്കാരിന് കീഴില്‍ അഴിമതിയും, തൊഴിലില്ലായ്മയും പോലുള്ള ഭീകര പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. തീര്‍ച്ചയായും ഈ പാര്‍ട്ടി മാറും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും കിമി റാം പറഞ്ഞു. രാജീവ് ശുക്ലയുടെ സാന്നിധ്യത്തിലായിരുന്നു റാം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

2

അതേസമയം ബിജെപിയുടെ സ്വതന്ത്ര വോട്ടുകളില്‍ പലതും മറിയാന്‍ സാധ്യതയുണ്ട് റാമിന്റെ വരവോടെ. ഹിമാചലില്‍ ബിജെപി കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. അഞ്ച് കൊല്ലം ഭരണം മാറുന്ന രീതിയാണ് സംസ്ഥാനത്തുള്ളത്. വീരഭദ്ര സിംഗിന്റെയും രാജീവ് ശുക്ലയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ശക്തമായ പ്രവര്‍ത്തനം കോണ്‍ഗ്രസ് നടത്തുന്നത്. സംഘടന ശക്തമായതോടെ വിഭാഗീയതയും പൂര്‍ണമായി അവസാനിച്ചിട്ടുണ്ട്. അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിഭാ സിംഗും രാജീവ് ശുക്ലയും തമ്മിലായിരിക്കും മത്സരമെന്നാണ് സൂചന. വലിയ പേരുകള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് ഈഗോ ക്ലാഷ് ഇത്തവണ കോണ്‍ഗ്രസില്‍ ഇല്ല.

3

കിമി റാം കോണ്‍ഗ്രസിന്റെ പ്രചാരണത്തിന്റെ തുറുപ്പുച്ചീട്ടാവുമെന്നാണ് സൂചന. ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ വജ്രായുധം കൂടിയാണിത്. ഇനിയും നേതാക്കള്‍ ബിജെപിയില്‍ നിന്ന് എത്തിയേക്കാമെന്നും സൂചനയുണ്ട്. 2003ല്‍ ബഞ്ചറില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ച റാം വിജയിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പിലും ഇവിടെ നിന്ന് റാം വിജയിച്ചിരുന്നു. നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കറായും ഇരുന്നിട്ടുണ്ട് അദ്ദേഹം. പ്രേംകുമാര്‍ ധുമലിന്റെ ശക്തമായ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. കിമി റാം സംസ്ഥാന അധ്യക്ഷനായപ്പോള്‍ തമ്മിലടിയില്‍ മുങ്ങിയിരിക്കുകയായിരുന്നു ബിജെപി.

4

ബിജെപി ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് റാമിനെ ഒഴിവാക്കിയിരുന്നു. ഇതാണ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. 2017 പാര്‍ട്ടി മത്സരിക്കാനുള്ള ടിക്കറ്റ് നല്‍കിയിരുന്നില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ട്ടി അദ്ദേഹം തഴഞ്ഞിരിക്കുകയായിരുന്നു. അഴിമതി വിരുദ്ധ മുന്നേറ്റമൊക്കെയായി നിറഞ്ഞ് നിന്നിരുന്ന നേതാവായിരുന്നു അദ്ദേഹം. ബഞ്ചറില്‍ നിന്ന് മത്സരിക്കണമെന്ന കടുത്ത ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ മണ്ഡലത്തില്‍ ശക്തനായൊരു നേതാവ് കോണ്‍ഗ്രസിനില്ല. മുമ്പ് കരണ്‍ സിംഗുണ്ടായിരുന്നു. നിലവില്‍ ബിജെപിയുടെ സുരേന്ദ്ര ഷൂരിയാണ് ഈ മണ്ഡലത്തിലെ എംഎല്‍എ. കരണ്‍ സിംഗിന്റെ മകന്‍ ആദിത്യ വിക്രമിനെയാണ് ഷൂരി പരാജയപ്പെടുത്തിയത്.

5

ബഞ്ചര്‍ പിടിച്ചാല്‍ ബിജെപിയുടെ മറ്റ് കോട്ടകളും കൂടെ പോരാനുള്ള സാധ്യതയുണ്ട്. ക്ലീന്‍ ഇമേജുള്ള റാമിനെ കൂടെ കൂട്ടിയത് അതിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇതിനൊക്കെ പുറമേ മണ്ഡലത്തില്‍ പരിചിതനാണ് അദ്ദേഹം. കരണ്‍ സിംഗിന്റെ മകന്‍ ആദിത്യ വിക്രം പക്ഷേ അങ്ങനെയല്ല. കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടിലെല്ലാം ഒത്തുപിടിച്ചാല്‍ ഹിമാചല്‍ കൂടെ പോരുമെന്നാണ്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് രണ്ട് സംസ്ഥാനങ്ങള്‍ മാത്രമാണ് കൈവശമുള്ളത്. മഹാരാഷ്ട്ര കൂടി പോയതോടെ മൂന്ന് സംസ്ഥാനങ്ങളില്‍ കൂട്ടുകക്ഷി ഭരണം അടക്കമുണ്ട്. ഇനിയുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അതുകൊണ്ട് കോണ്‍ഗ്രസിന് നിര്‍ണായകമാണ്.

അതിജീവിതയ്‌ക്കൊപ്പമാണ്, താന്‍ മാത്രമല്ല... പൃഥ്വിരാജിന്റെ മറുപടി വൈറല്‍അതിജീവിതയ്‌ക്കൊപ്പമാണ്, താന്‍ മാത്രമല്ല... പൃഥ്വിരാജിന്റെ മറുപടി വൈറല്‍

Recommended Video

cmsvideo
  കോണ്‍ഗ്രസിന്റെ ഒരു വിധി, പ്രതിപക്ഷ നേതാവടക്കം ബിജെപിയിലേക്ക്‌ | *Politics
  English summary
  congress gets big boost in himachal pradesh over khimi ram's entry, bjp faces setback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X