കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയെ പിന്തിരിപ്പിക്കാനാവില്ല! കുടിയൊഴിപ്പിക്കാന്‍ ബിജെപി, ശക്തമായി തിരിച്ചടിച്ച് കോണ്‍ഗ്രസ്!

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ട് ഒരു വര്‍ഷത്തോളമായതേ ഉളളൂ. എന്നാല്‍ ഇതിനകം തന്നെ ഉത്തര്‍ പ്രദേശിലും ദേശീയ തലത്തിലും ബിജെപിക്ക് പ്രിയങ്ക ഗാന്ധി ഉയര്‍ത്തുന്നത് കടുത്ത വെല്ലുവിളിയാണ്.

ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക ഗാന്ധി നിരന്തരം യോഗി ആദിത്യനാഥിനേയും ബിജെപി സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്നു. അതിനിടെ പ്രിയങ്ക ഗാന്ധിയെ കുടിയൊഴിപ്പിക്കാനുളള നീക്കത്തിലാണ് കേന്ദ്രം. എന്നാല്‍ കോണ്‍ഗ്രസ് ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചിരിക്കുകയാണ്.

എസ്പിജി സുരക്ഷ പിന്‍വലിച്ചു

എസ്പിജി സുരക്ഷ പിന്‍വലിച്ചു

ഗാന്ധി കുടുംബത്തിലെ അംഗങ്ങളായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുളള എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ നവംബറില്‍ പിന്‍വലിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നഗരവികസന മന്ത്രാലയത്തെ അറിയിച്ചതിന് പിറകെയാണ് സര്‍ക്കാര്‍ വസതി ഒഴിയാനുളള നോട്ടീസ് പ്രിയങ്ക ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്.

അല്ലെങ്കില്‍ പിഴ

അല്ലെങ്കില്‍ പിഴ

ദില്ലിയിലെ ലോദി എസ്‌റ്റേറ്റിലുളള വസതിയില്‍ നിന്നും ഒരു മാസത്തിനകം ഒഴിയണം എന്നും അല്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും എന്നുമാണ് നോട്ടീസ്. മൂന്നാം കിട പകപോക്കലാണ് കേന്ദ്രം നടത്തുന്നത് എന്നാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചിരിക്കുന്നത്. ഇത്തരം നീക്കങ്ങളിലൂടെ കോണ്‍ഗ്രസ് മുട്ടുമടക്കമെന്ന് കരുതരുതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രതികരിച്ചു.

കടുത്ത വെറുപ്പും പകയും

കടുത്ത വെറുപ്പും പകയും

കോണ്‍ഗ്രസ് നേതൃത്വത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുന്ന കടുത്ത വെറുപ്പും പകയും രാജ്യത്തിന് അറിയാമെന്നും സുര്‍ജേവാല പറഞ്ഞു. ഇത്തരം നോട്ടീസ് കാണിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. പരാജയപ്പെട്ട മോദി സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ ഇനിയും കോണ്‍ഗ്രസ് പാര്‍ട്ടി വിളിച്ച് പറയുക തന്നെ ചെയ്യുമെന്നും സുര്‍ജേവാല വ്യക്തമാക്കി.

കോണ്‍ഗ്രസ് മുട്ടുമടക്കില്ല

കോണ്‍ഗ്രസ് മുട്ടുമടക്കില്ല

ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ഏറ്റവും തരംതാണിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ വസതി ഒഴിയണം എന്ന് പറഞ്ഞുകൊണ്ടുളള നോട്ടീസ് വ്യക്തമാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പരിഭ്രാന്തിയാണ്. ഇച്ഛാഭംഗം സംഭവിച്ച ഒരു സര്‍ക്കാരിന്റെ ഇത്തരം നിസ്സാര തീരുമാനങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ല.

Recommended Video

cmsvideo
‘Take whatever action you want to’: Priyanka Gandhi dares UP govt | Oneindia Malayalam
നരേന്ദ്ര മോദി ചെയ്തത്

നരേന്ദ്ര മോദി ചെയ്തത്

അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുടുംബത്തിനുളള എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എത്തരത്തിലാണ് നീക്കം ചെയ്തത് എന്ന് രാജ്യം കണ്ടതാണ്. രണ്ട് മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗിനും എച്ച്ഡി ദേവഗൗഡയ്ക്കുമുളള എസ്പിജി സുരക്ഷയും നീക്കം ചെയ്തിട്ടുണ്ട് ഇതിന് മുന്‍പ് നരേന്ദ്ര മോദിയെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.

ഇന്ദിരാ ഗാന്ധിയുടെ ചെറുമകളാണ്

ഇന്ദിരാ ഗാന്ധിയുടെ ചെറുമകളാണ്

കോണ്‍ഗ്രസ് നേതൃത്വവും മുന്‍ പ്രധാനമന്ത്രിമാരും ഈ പരാജയപ്പെട്ട സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയവരാണ്. അത് ഇനിയും അങ്ങനെ തന്നെ തുടരും. ഇന്ദിരാ ഗാന്ധിയുടെ ചെറുമകളാണ് പ്രിയങ്ക. കോണ്‍ഗ്രസോ പ്രിയങ്കാ ഗാന്ധിയോ ഇത്തരം നോട്ടീസുകള്‍ കണ്ടാല്‍ ഭയന്ന് പോകുന്നവരല്ല എന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല തുറന്നടിച്ചു.

കണ്ണ് കാണാതായിരിക്കുന്നു

കണ്ണ് കാണാതായിരിക്കുന്നു

കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെയുളള വെറുപ്പും പകയും പ്രതികാരവും കാരണം നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും കണ്ണ് കാണാതായിരിക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ യോഗിയേയും മോദി സര്‍ക്കാരിനേയും ആശങ്കപ്പെടുത്തുന്നു. അതാണ് ഇത്തരം വീടൊഴിപ്പിക്കല്‍ നോട്ടീസുകള്‍ക്ക് പിന്നിലെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല കുറ്റപ്പെടുത്തി. എന്നാലതൊന്നും തങ്ങളെ ബാധിക്കില്ല.

 പ്രിയങ്കയെ പിന്തിരിപ്പിക്കാനാവില്ല

പ്രിയങ്കയെ പിന്തിരിപ്പിക്കാനാവില്ല

സത്യത്തിന്റെ കണ്ണാടി മോദി സര്‍ക്കാരിന് നേര്‍ക്ക് തിരിച്ചവരാണ് സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും ദേവഗൗഡയും അടക്കമുളളവര്‍. പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ വീഴ്കള്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികാര ബുദ്ധിയില്‍ അന്ധരായിപ്പോയ ആളുകളുടെ ഇത്തരം ഒരു ഫലവും ഇല്ലാത്ത നീക്കങ്ങളിലൂടെ ജനങ്ങളുടെ ശബ്ദമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും പ്രിയങ്ക ഗാന്ധിയെ പിന്തിരിപ്പിക്കാനാവില്ലെന്നും സുര്‍ജേവാല വ്യക്തമാക്കി.

English summary
Congress gives reply to Centre for the eviction notice to Priyanka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X