Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ 50-50, 4 ജില്ലകളില്‍ ഭരണവിരുദ്ധക്കാറ്റ്, എഎപിക്ക് വെല്ലുവിളി ദുര്‍ബല സ്ഥാനാര്‍ത്ഥികള്‍

ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസൊരു ഊരാക്കുടുക്കിലാണ് വീണിരിക്കുന്നത്. എങ്ങനെ ഭരണവിരുദ്ധ വികാരം നേരിടണമെന്ന് കോണ്‍ഗ്രസിന് മനസ്സിലായിട്ടില്ല. നിലവില്‍ പ്രചാരണത്തില്‍ മുന്നിലുള്ളത് ചരണ്‍ജിത്ത് സിംഗ് ചന്നി തന്നെയാണ്. ബഹുദൂരം മുന്നിലാണ് അദ്ദേഹം. എന്നാല്‍ നവജ്യോത് സിംഗ് സിദ്ദു മുതലുള്ള സകലരും പരാജയമാണ്. ആര്‍ക്കും ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല.

അവരെന്റെ അമ്മയെ വെറും ലൈംഗിക തൊഴിലാളിയാക്കി, ആലിയയുടെ ചിത്രത്തിനെതിരെ ഗംഗുഭായിയുടെ കുടുംബം

എന്നാല്‍ ജാട്ട് സിഖ് വിഭാഗത്തില്‍ ചന്നിയെ മുഖ്യമന്ത്രിയാക്കിയത് ഒട്ടും യോജിപ്പില്ലാത്ത കാര്യമാണ്. കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ എന്താണ് അവര്‍ ചെയ്തതെന്ന് വോട്ടര്‍മാര്‍ ചോദിക്കുന്നു. വാക്കുപാലിക്കാത്തതാണ് കോണ്‍ഗ്രസിനുള്ള തലവേദന. ആംആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനെ പോലെ പ്രശ്‌നങ്ങളുണ്ട് എന്നതാണ് അവരെ സഹായിക്കുന്നത്.

1

മജ മേഖലയില്‍ രാഷ്ട്രീയം ആകെ മാറി മറിഞ്ഞിരിക്കുകയാണ്. പ്രത്യേകിച്ച് ഫെബ്രുവരി ആറിന് ശേഷം. രാഹുല്‍ ഗാന്ധി ദളിത് നേതാവ് ചരണ്‍ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ പ്രശ്‌നങ്ങള്‍ വലുതായി. മജ് ജാട്ട് സിഖ് വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണ്. പഞ്ചാബില്‍ ജാട്ട് സിഖ് മുഖ്യമന്ത്രിയേ ഉണ്ടായിട്ടില്ല. അതുകൊണ്ട് അത് വലിയ തീരുമാനമായിരുന്നു. എന്നാല്‍ അമൃത്സര്‍, തരണ്‍ തരണ്‍, ഗുര്‍ദാസ്പൂര്‍, പത്താന്‍കോട്ട് എന്നീ നാല് ജില്ലകളില്‍ കടുത്ത ഭരണവിരുദ്ധ വികാരത്തിനാണ് തിരികൊളുത്തിയത്. ഇവിടെ സിദ്ദുവിനായി കാത്തിരിക്കുകയായിരുന്നു. അതിലുപരി മജയില്‍ അഞ്ച് വര്‍ഷം മുമ്പ് 25ല്‍ 22 സീറ്റും കോണ്‍ഗ്രസ് നേടിയിരുന്നു.

2

ബിജെപി-അകാലിദള്‍ സഖ്യത്തെ കോണ്‍ഗ്രസ് തൂത്തെറിഞ്ഞിരുന്നു. എഎപി വട്ടപൂജ്യമായി. 2007ലും 2012ലും അകാലിദള്‍ വന്‍ ജയമാണ് ഇവിടെ നേടിയത്. ജാട്ട് സിഖ് നേതൃത്വം ഇവിടെ ഇടഞ്ഞ് നില്‍ക്കുകയാണ്. മജ ബ്രിഗേഡ് ഇത്തവണ പ്രചാരണത്തിലില്ല, ത്രിപ്ത് രജീന്ദര്‍ സിംഗ് ബജ്വ, സുഖ്ജീന്ദര്‍ രണ്‍ധാവ, സുഖ്ബീന്ദര്‍ സര്‍ക്കാരിയ എന്നിവര്‍ പ്രചാരണത്തിലില്ല. അമരീന്ദര്‍ സര്‍ക്കാരിലെ കരുത്തരായിരുന്നുഇവര്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ 27 ശതമാനവും ജാട്ട് സിഖ് വിഭാഗമാണ്. കോണ്‍ഗ്രസ് പക്ഷേ ഇവിടെ ഒറ്റക്കെട്ടായി തന്നെയാണ് മത്സരിക്കുന്നത്. എന്നാല്‍ പ്രശ്‌നങ്ങളുണ്ടെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. ജാട്ട് സിഖുക്കള്‍ കൂടെ നില്‍ക്കുമോ എന്ന് കണ്ടറിയണം.

3

എല്ലാവരും ഇത്തവണ എഎപിയെ ബദലായി കാണുന്നുണ്ട്. പക്ഷേ അവര്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നതെന്ന് ജാഗിര്‍ സിംഗ് പറയുന്നു. അവരുടെ ഫോക്കസ് മാല്‍വയിലാണെന്ന് അദ്ദേഹം പറയുന്നു. മജയിലൂടെ മുന്നോട്ട് പോകാനാവില്ലെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ മജ നിര്‍ണായകമാകുമെന്ന് എഎപി തിരിച്ചറിഞ്ഞിട്ടില്ല. അകാലിദളാണ് ഇതിലൂടെ നേട്ടമുണ്ടാക്കാനാണ് പോകുന്നത്. ബിക്രം മജീദിയയെ സിദ്ദുവിനെതിരെ നിര്‍ത്തിയതിലൂടെ അവര്‍ക്ക് മുന്‍തൂക്കം ലഭിക്കാനും സാധ്യതയുണ്ട്. ജാട്ട് സിഖുകളുടെ പാര്‍ട്ടിയായി മുന്നില്‍ നില്‍ക്കുന്നത് അകാലിദളാണ്. ദളിത് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത് അകാലിദളിന്റെ മറ്റൊരു നേട്ടമാണ്.

4

അകാലിദള്‍-ബിഎസ്പി സഖ്യം കൃത്യ സമയത്ത് തന്നെ രംഗത്ത് വന്നത് കോണ്‍ഗ്രസിന് ഭീഷണിയാണ്. ദളിത് വോട്ടുബാങ്കിനെ വരെ അത് പൊളിക്കും. ദോബയിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. ഇത് ദളിത് കോട്ടയാണ്. രവിദാസിയ വിഭാഗമാണ് ഇവിടെ പ്രമുഖര്‍. ചന്നിക്കുള്ള മുന്‍തൂക്കം ഇവിടെയാണ്. എന്നാല്‍ ബിഎസ്പി-അകാലിദള്‍ സഖ്യം ഇവിടെയും നേട്ടമുണ്ടാക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ പാലിക്കാത്തത് വലിയ പ്രശ്‌നമായി ദോബയില്‍ നിലനില്‍ക്കുന്നുണ്ട്. എംഎല്‍എമാരില്‍ പലരും ഭരണവിരുദ്ധ വികാരം നേരിടുന്നവരാണ്. ചന്നി മുഖ്യമന്ത്രിയായത് കൊണ്ട് എന്ത് കാര്യമെന്ന് ദളിതുകള്‍ ചോദിക്കുന്നു. സ്ഥാനാര്‍ത്ഥികളെ മാറ്റിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് കൂടുതല്‍ നേട്ടമുണ്ടാകുമായിരുന്നു. ഇത്തവണ അകാലിദളിന് നേട്ടം ഉണ്ടാവാന്‍ സാധ്യത ശക്തമാണ്.

5

കോണ്‍ഗ്രസിനുള്ള മുന്‍തൂക്കം ചന്നി തന്നെയാണ്. ദളിത് കാര്‍ഡ് വര്‍ക്കായാല്‍ പിന്നെ കോണ്‍ഗ്രസിന് തിരിഞ്ഞ് നോക്കേണ്ടി വരില്ല. മാല്‍വയില്‍ ധ്രുവീകരണം നടന്നാല്‍ അത് എഎപിയെ കൂടുതലായി ബാധിക്കും. ചന്നി റിസ്‌കെടുത്ത് മറ്റൊരു മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നതും വലിയ നേട്ടമായി മാറിയേക്കും. കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്‌നം പ്രചാരണത്തിലേക്ക് മറ്റ് നേതാക്കള്‍ വരുന്നില്ല എന്നാണ്. സിദ്ദുവിനെ മെരുക്കിയെടുക്കാന്‍ ഇനി ദിവസങ്ങളില്ല. മറ്റ് പ്രാദേശിക നേതാക്കളും അവസരത്തിനൊത്ത് ഉയരണം. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ എഎപിയും അകാലിദളും നിരാശപ്പെടേണ്ടി വരും. ഇവര്‍ രണ്ട് പേരെയും നിലവില്‍ ജനങ്ങള്‍ പൂര്‍ണ വിശ്വാസത്തിലെടുത്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+