കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ കോണ്‍ഗ്രസ് രണ്ടുതട്ടില്‍.... ടിഡിപിയുമായി സഖ്യം വേണമെന്ന് ഭൂരിപക്ഷം!!

Google Oneindia Malayalam News

ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പം. പാര്‍ട്ടിക്കുള്ളില്‍ വലിയൊരു വിഭാഗം ടിഡിപിയുമായി സഖ്യമുണ്ടാക്കണമെന്നാണ്. എന്നാല്‍ ആന്ധ്രപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ്. ഇപ്പോഴത്തെ മനംമാറ്റത്തിന് പിന്നില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനോടുള്ള ഭയം കാരണമാണ്. അടുത്ത ദിവസം വൈഎസ്ആറിന്റെ ജീവിതം പ്രമേയമാക്കിയ യാത്ര എന്ന ചിത്രം ഇറങ്ങുന്നുണ്ട്. അതാണ് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത്.

അതേസമയം കോണ്‍ഗ്രസിലെ ഒരു വിഭാഗം ടിഡിപിയുമായി ചേരുന്നത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. പക്ഷേ ടിഡിപി ഇനി കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്. തെലങ്കാനയില്‍ തിരിച്ചടി ഉണ്ടായത് ഇരുപാര്‍ട്ടികളെയും തമ്മില്‍ അകറ്റുകയായിരുന്നു. അതുകൊണ്ട് ഇരുവരും വീണ്ടും സഖ്യത്തിലെത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

കോണ്‍ഗ്രസില്‍ ഭിന്നത

കോണ്‍ഗ്രസില്‍ ഭിന്നത

ടിഡിപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതയാണ്. സഖ്യം വേണമെന്ന് ഭൂരിപക്ഷം ആവശ്യപ്പെടുന്നു. എന്നാല്‍ ദേശീയ നേതൃത്വം ഒറ്റയ്ക്ക് മത്സരിക്കാനാണ് താല്‍പര്യപ്പെടുന്നത്. ടിഡിപിക്ക് ദോഷം ചെയ്യുന്ന കാര്യങ്ങള്‍ ഉണ്ടാവരുതെന്നാണ് നിര്‍ദേശം. ടിഡിപി നേരത്തെ തന്നെ രാഹുലിന്റെ നേതൃത്വത്തെ പിന്തുരണയ്ക്കുന്നവരാണ്. ആന്ധ്രയില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ അത് തെലങ്കാനയിലും ഗുണം ചെയ്യുമെന്നആണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉന്നയിക്കുന്നത്.

വൈഎസ്ആറിനെ ഭയം

വൈഎസ്ആറിനെ ഭയം

കോണ്‍ഗ്രസിനെ ആന്ധ്രയില്‍ വളര്‍ത്തിയ പ്രധാന നേതാവായിരുന്നു വൈഎസ് രാജശേഖര റെഡ്ഡി. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് ദുര്‍ബലമായത്. അദ്ദേഹത്തിന്റെ ജീവിതയും പാദയാത്രയും പ്രമേയമാക്കി അടുത്ത ദിവസം ഒരു ചിത്രം പുറത്തിറങ്ങുന്നുണ്ട്. വലിയ വിവാദങ്ങള്‍ ഇപ്പോള്‍ തന്നെ ചിത്രത്തിന്റെ പേരില്‍ ഉയര്‍ന്ന് കഴിഞ്ഞു. ഇത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

വിവാദങ്ങള്‍ക്ക് കാരണം

വിവാദങ്ങള്‍ക്ക് കാരണം

രാജശേഖര റെഡ്ഡിയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും തമ്മിലുള്ള പോരാട്ടം നേരത്തെ തന്നെ എല്ലാവര്‍ക്കുമറിയാവുന്നതാണ്. പക്ഷേ ഇവിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ചിത്രം. തെലങ്കാന കോണ്‍ഗ്രസ് പറയുന്നത് കേന്ദ്ര നേതൃത്വത്തെ ഏറ്റവും മോശമായിട്ടാണ് ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നാണ്. അടുത്തിടെ വന്ന സര്‍വേകളിലെല്ലാം ജഗന്‍ മോഹന്‍ റെഡ്ഡി തിരിച്ചുവരുമെന്നാണ് പ്രവചിച്ചത്. ചിത്രം വരുന്നതോടെ അദ്ദേഹത്തിന്റെ പാര്‍ട്ടി കൂടുതല്‍ കുതിക്കുമെന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പിന് മുമ്പ്

തിരഞ്ഞെടുപ്പിന് മുമ്പ്

തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം ചിത്രങ്ങള്‍ റിലീസ് ചെയ്യരുതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജഗന്‍മോഹന്‍ റെഡ്ഡിയെ വീഴ്ത്തുക കോണ്‍ഗ്രസിന് അസാധ്യമായ കാര്യമാണ്. ടിഡിപിയുമായി ചേര്‍ന്നാല്‍ അതിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം യാത്ര പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഒരുങ്ങുകയാണ് ആന്ധ്രപ്രദേശ് കോണ്‍ഗ്രസ്. പക്ഷേ ഇത് സിനിമയ്ക്ക് കൂടുതല്‍ ഗുണം ചെയ്യാനാണ് സാധ്യത.

ടിഡിപിക്ക് മൗനം

ടിഡിപിക്ക് മൗനം

കോണ്‍ഗ്രസിനെ എതിര്‍ത്ത് വന്ന പാര്‍ട്ടിയാണ് ടിഡിപി. എന്നാല്‍ കോണ്‍ഗ്രസിന്റെ ഒപ്പം കൂടിയതോടെ അവര്‍ക്ക് വലിയ തിരിച്ചടിയാണ് തെലങ്കാനയില്‍ ഉണ്ടായത്. ആന്ധ്രയില്‍ അത്ര വലിയൊരു തിരിച്ചടി ചന്ദ്രബാബു നായിഡുവിന് ആലോചിക്കാന്‍ സാധിക്കുന്നതല്ല. ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ടിഡിപി നടത്തുന്ന പ്രചാരണങ്ങളൊന്നും നടക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വന്നാല്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് അധികാരത്തിലെത്താനാവില്ലെന്നാണ് വിലയിരുത്തല്‍.

കോഴിക്കോട്ടും കണ്ണൂരും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായി.... രാഘവനും സുധാകരനും മത്സരിക്കും!!കോഴിക്കോട്ടും കണ്ണൂരും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായി.... രാഘവനും സുധാകരനും മത്സരിക്കും!!

English summary
congress have fear of ysrs yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X