Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും'; ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍

ദില്ലി: ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഘണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും തിരഞ്ഞെടുപ്പ് ആദ്യം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. എന്ത് തന്നെയായാലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ സജീവമാക്കിയിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനേയും നേരിടാന്‍ പോവുന്നത്. ഭരണത്തുടര്‍ച്ച നേടാന്‍ പാര്‍ട്ടിക്ക് കഴിയുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു. എന്നാല്‍ എന്ത് വിലകൊടുത്തും നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. അതിനുള്ള തന്ത്രങ്ങളും അവര്‍ അണിയറയില്‍ ഒരുക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

വളക്കൂറ് കോണ്‍ഗ്രസിന്

വളക്കൂറ് കോണ്‍ഗ്രസിന്

പരമ്പരാഗതമായി കോണ്‍ഗ്രസിന് വലിയ വളക്കൂറുള്ള മണ്ണാണ് ഹരിയാന. 1966 ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷം ഇന്നേവരെ നടന്ന 12 തിരഞ്ഞെടുപ്പില്‍ 7 തവണയും കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍ എത്തിയത്. എന്നാല്‍ 2014 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പ്രതീക്ഷകള്‍

പ്രതീക്ഷകള്‍

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സംസ്ഥാനം മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ വലിയ പ്രതീക്ഷകളാണ് കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് പാർട്ടി ക്രമേണ സർക്കാർ രൂപീകരിക്കുന്നതിലേക്ക് നീങ്ങുമെന്നാണ് ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എച്ച്പിസിസി) മേധാവി കുമാരി സെൽജയും മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയും കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.

അപേക്ഷകളിലൂടെ

അപേക്ഷകളിലൂടെ

അപേക്ഷകളിലൂടെ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുനേതാക്കളുമാണ് മുന്‍കൈ എടുക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിന് അപേക്ഷിക്കുന്നവർക്കുള്ള അപേക്ഷാ ഫോം ബുധനാഴ്ച എച്ച്പിസിസി പുറത്തുവിട്ടിരുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പിസിസി അധ്യക്ഷ അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ ലക്ഷ്യം

ഞങ്ങളുടെ ലക്ഷ്യം

ബിജെപി ഉള്‍പ്പടേയുള്ള പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ ഒരു നീണ്ട നിര തന്നെ കോണ്‍ഗ്രസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു ചാക്കിട്ട് പിടുത്തത്തിന് ഞങ്ങള്‍ ശ്രമിക്കുന്നില്ല. നേതാക്കളുടെ വരവിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഹരിയാനയിലെ ജനങ്ങള്‍ ബിജെപിക്ക് എതിരെ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സെമിനാറുകള്‍

സെമിനാറുകള്‍

പാര്‍ലമെന്‍റ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് സെമിനാറുകള് സംഘടിപ്പിച്ച് പ്രവര്‍ത്തകര്‍ക്ക് കരുത്ത് പകരുന്ന തന്ത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ആറ് പാര്‍ലമെന്‍റ് മണ്ഡ‍ലങ്ങളില്‍ ഇതിനോടകം തന്നെ സെമിനാറുകള്‍ നടത്തിക്കഴിഞ്ഞു. ശേഷിക്കുന്ന മണ്ഡലങ്ങളില്‍ ഉടന്‍ സെമിനാര്‍ നടത്തുമെന്നും പാര്‍ട്ടിയെ പുനരുജ്ജീവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ ഭൂപീന്ദര്‍ ഹൂഡ അഭിപ്രായപ്പെട്ടു

ജാട്ട്-ദളിത്-ന്യൂനപക്ഷ മുന്നണി

ജാട്ട്-ദളിത്-ന്യൂനപക്ഷ മുന്നണി

ജാതി സമവാക്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കിയെടുത്താല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ബിജെപിക്കെതിരെ ജാട്ട്-ദളിത്-ന്യൂനപക്ഷ മുന്നണി പ്രാവര്‍ത്തികമാക്കിയെടുക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. അശോക് തന്‍വാറിന് പകരം ദളിത് വിഭാഗത്തില്‍ നിന്നുള്ള കുമാരി സെല്‍ജയെ പിസിസി അധ്യക്ഷയാക്കിയത് ഈ നീക്കത്തിന്‍റെ ഭാഗമാണ്.

ആശങ്ക

ആശങ്ക

അതേസമയം തന്നെ ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവിന് കീഴില്‍ ജാട്ട് സമുദായക്കാരായ പ്രവര്‍ത്തകര്‍ എത്രത്തോളം തൃപ്തരാകും എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ഇത് പരിഹരിക്കുന്നതിനായി ജാട്ട് വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് പ്രമുഖ സ്ഥാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കിയേക്കും. ബിജെപി ഉയര്‍ത്തുന്ന ദേശീയ വികാരത്തെ മറികടക്കാന്‍ ജാതി സമവാക്യങ്ങള്‍ക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കണക്ക് കൂട്ടുന്നത്.

ബിജെപി

ബിജെപി

2005 ല്‍ രണ്ടും 2009 ല്‍ നാലും സീറ്റ് നേടിയ ബിജെപി രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ചു കൊണ്ടായിരുന്നു 2014 ഹരിയാനയില്‍ അധികാരം പിടിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെപ്പോലും ഉയര്‍ത്തിക്കാട്ടാതെ മോദി തരംഗത്തില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ച ബിജെപി സംസ്ഥാനത്ത് ആകെയുള്ള 90 സീറ്റില്‍ 47 സീറ്റുകളും നേടിയായിരുന്നു ബിജെപി അധികാരത്തിലെത്തിയത്. ആ വിജയം ഇത്തവണയും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടേയും പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+