• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഛത്തീസ്ഗഡിലെ നേതൃമാറ്റം സംബന്ധിച്ച തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത്: ടി എസ് സിംഗ് ഡിയോ

Google Oneindia Malayalam News

ദില്ലി: ഛത്തീസ് ഗഡിൽ ഭൂപേഷ് ഭാഗൽ സർക്കാർ അധികാരത്തിലെത്തി രണ്ടര വർഷകം പിന്നിട്ടതോടെ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് എതിർക്യാമ്പ്. ഇതോടെ ഭൂപേഷ് ഭാഗൽ അടക്കമുള്ള സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച് ചർച്ചകൾ നടത്തിവരികയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. ഒരാഴ്ചക്കിടെ രണ്ട് തവണയാണ് ഭാഗൽ ദില്ലിയിലേക്ക് എത്തിയിട്ടുള്ളത്.

ഹിമാചലില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് നടി സാനിയ അയ്യപ്പന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

1

ഛത്തീസ്ഗഡിൽ കോൺഗ്രസിനുള്ളിൽ പോര് തുടരുന്നതിനിടെ പ്രതികരണവുമായി ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടിഎസ് സിംഗ് ഡിയോ. കോൺഗ്രസിലെ നേതൃമാറ്റത്തെക്കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നാണ് ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സിംഗ് പ്രതികരിച്ചത്. കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾ തുടരുന്നതിനിടെ ഒരാഴ്ചക്കിടെ രണ്ട് തവണയാണ് സിംഗ് ഡിയോ ദില്ലിയിലെത്തി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയത്.

2

കഴിഞ്ഞ ദിവസം, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും ദില്ലിയിലെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവരുമായി ചർച്ച നടത്തിയ ശേഷം റായ്പൂരിലേക്ക് മടങ്ങിയെത്തിയിരുന്നു. ഛത്തീസ്ഗഡിലെ ഭരണകക്ഷിയായ കോൺഗ്രസ്സ് പാർട്ടിയിൽ പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിൽ നേതാക്കളെ ദില്ലിയിലേക്ക് വിളിച്ചുവരുത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി നേതൃത്വം ഇപ്പോഴുള്ളത്.

3

ഞങ്ങൾ പറഞ്ഞ പ്രശ്നങ്ങളെല്ലാം പാർട്ടി നേതൃത്വം കേട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനം വച്ചുമാറുന്നത് സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം എടുക്കുമോ എന്ന ചോദ്യത്തിന് അത്തരം വാഗ്ധാനങ്ങൾ തന്നിട്ടില്ലെന്നാണ് സിംഗ് നൽകിയ മറുപടി. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സിംഗുമായും ഭാഗലുമായും രണ്ട് തവണയാണ് രാഹുൽ ഗാന്ധി വെവ്വേറെ കൂടിക്കാഴ്ച നടത്തിയത്.

4


അടുത്ത ആഴ്ച രാഹുൽ ഗാന്ധി ഛത്തീസ്ഗഡ് സന്ദർശിക്കുമെന്ന് രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഭൂപേഷ് ഭാഗൽ വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയുമായി എല്ലാക്കാര്യങ്ങളെക്കുറിച്ചും സംസാരിച്ചതായും താൻ എങ്ങോട്ടും പോകില്ലെന്നുമായിരുന്നു ഭാഗൽ വ്യക്തമാക്കിയത്. അതേ സമയം സംസ്ഥാനത്തെ സ്ഥിതി നേരിൽക്കാണുന്നതിന് വേണ്ടി രാഹുൽഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെന്നും ക്ഷണം സ്വീകരിച്ച രാഹുൽ അടുത്ത ആഴ്ച ഛത്തീസ്ഗഡിലെത്തുമെന്നും ഭാഗൽ വ്യക്തമാക്കിയിരുന്നു.

5


ആഗസ്റ്റ് ഈ മാസത്തിന്റെ ഭൂരിഭാഗവും ദില്ലിയിൽ ചെലവഴിച്ച സിംഗ് ദിയോ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഛത്തീസ്ഗഡിൽ തിരിച്ചെത്തിയത്. കോൺഗ്രസ് ഹൈക്കമാൻഡുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഹൈക്കമാൻഡിൽ നിന്നുള്ള അഭിപ്രായങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടു. മുഴുവൻ കാര്യങ്ങളും ഹൈക്കമാന്ിനെ ആശ്രയിച്ചാണിരിക്കുന്നത്. അന്തിമ തീരുമാനം അവരുടേതാണെന്നും അദ്ദേഹം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.

6


"ചില കാര്യങ്ങൾ അഭിസംബോധന ചെയ്യപ്പെടാതെ അവശേഷിക്കുന്നത് അവശേഷിക്കുന്നത് സ്വാഭാവികമാണ്. ഇതിന് സമയമെടുക്കും. തീരുമാനം എന്തുതന്നെയായാലും, അത് നമുക്കെല്ലാവർക്കും സ്വീകാര്യമായിരിക്കും, "അദ്ദേഹം കൂട്ടിച്ചേർത്തു. ബഗേലിന് ഐക്യദാർഡ്യം പ്രകടിപ്പിക്കാൻ നിരവധി എംഎൽഎമാരും മന്ത്രിമാരും ദില്ലിയിലെത്തിയതിനെക്കുറഇച്ച് സന്ദർശിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ.

7

"അവർ സ്വമേധയാ പോയിരുന്നെങ്കിൽ അതിൽ കാര്യമില്ല ... എന്നിരുന്നാലും, പി എൽ പുനിയ അവരെ ദില്ലിയിലേക്ക് വിളിച്ചിട്ടില്ല എന്നത് സത്യമാണ്. അദ്ദേഹം അത് പറയുകയും ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിനാൽ അവർ സ്വമേധയാ പോയാൽ അതിൽ ഒന്നുമില്ല. " അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂപേഷ് ഭാഗലിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന മുറവിളി ഉയരുന്നതിനിടെ ഭാഗലിനെ പിന്തുണച്ച് 40 -ലധികം എംഎൽഎമാരും ബഗേലിനോട് അടുപ്പമുള്ള ചില മന്ത്രിമാരും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ദില്ലിയിലെത്തി പുനിയയെയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയും കണ്ടിരുന്നു. കഴിഞ്ഞ ദിവസം ദില്ലി വിമാനത്താവളത്തിലെത്തിയ ഭൂപേഷ് ഭാഗൽ തനിക്ക് 70 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ നിലർ സുരക്ഷിതമാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.

8


2018 ഡിസംബറിൽ നടന്ന ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അട്ടിമറിച്ചുകൊണ്ടാണ് കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് അധികാരത്തിലെത്തുന്നത്. ഇതോടെ അന്നത്തെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭൂപേഷ് ബഗേലിനെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ 90 നിയമസഭാ സീറ്റില്‍ 67 ഉം നേടിക്കൊണ്ടാണ് കോണ്‍ഗ്രസ് അധികാരമുറപ്പിച്ചത്. 2013 ല്‍ 49 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ ബിജെപിയെ കേവലം 14 സീറ്റുകളിലേക്കാണ് കോൺഗ്രസ് ഒതുക്കിക്കൊണ്ടാണ് മുന്നേറ്റം നടത്തിയത്. ഛത്തീസ്ഗഡിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയ്ക്കുള്ള കാരണം മുഖ്യമന്ത്രി സ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് രണ്ട് ക്യാമ്പുകൾ തമ്മിലുള്ള പോരാണ്.

9


ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി സ്ഥാനം വച്ച് മാറേണ്ടതില്ലെന്നാണ് രാഹുൽ ഗാന്ധിയുമായുള്ള മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് വെള്ളിയാഴ്ച ശേഷം ഭൂപേഷ് ഭാഗൽ പ്രതികരിച്ചത്. സംസ്ഥാനത്തെ 70 കോൺഗ്രസ് എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ടെന്നും അതോടൊപ്പം സംസ്ഥാനത്തെ സാഹചര്യം നേരിൽ കണ്ടറിയുന്നതിന് വേണ്ടി അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെന്നും അടുത്ത ആഴ്ച രാഹുൽ ഛത്തീസ്ഗഡ് സന്ദർശിക്കുമെന്നും ഭാഗൽ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷവും സിംഗ് ഡിയോയും രാഹുലും തമ്മിൽ ദില്ലിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

10

മന്ത്രിമാരുൾപ്പെടെ 40 എംഎൽഎമാരെ ഭാഗൽ ദില്ലിയിലേക്ക് കൊണ്ടുവന്നതിൽ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹൈക്കമാന്റിന്റെ വ്യക്തമായ നിർദേശം ഉണ്ടായിരുന്നിട്ടും തന്റെ പിന്തുണ തെളിയിക്കാൻ എംഎൽഎമാരെ എത്തിച്ചതാണ് ഇതിനുള്ള കാരണം. 90 അംഗ നിയമസഭയിൽ കോൺഗ്രസിന് 70 എംഎൽഎമാരാണുള്ളത്. എംഎൽഎമാരെ ഉടൻ തിരിച്ചയക്കാൻ ബഗേലിനോട് ആവശ്യപ്പെട്ടതായി കോൺഗ്രസിനോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം ദില്ലിയിലെത്തിയ എംഎൽഎമാരെ രാഹുൽ ഗാന്ധിയോ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലോ കണ്ടിട്ടില്ല.

11

അടുത്തയാഴ്ച ഛത്തീസ്ഗഡ് സന്ദർശിക്കുമെന്ന് വ്യക്തമാക്കിയതോടെ രാഹുലിന്റെ സന്ദർശനത്തെയാണ് എല്ലാവരും ഉറ്റുനോക്കിക്കൊണ്ടരിക്കുന്നത്. മുഖ്യമന്ത്രിയെ രണ്ടരവർഷത്തിന് ശേഷം മാറ്റുകയെന്ന ഫോർമുല നടപ്പിലാക്കുന്നതിൽ പാർട്ടി നേതൃത്വം ഇപ്പോഴും ശ്രദ്ധാലുവാണെന്നും ഭാഗൽ അതിനെ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം ഭാഗൽ തൽക്കാലം മുഖ്യമന്ത്രിയായി തുടരും.

പ്രവാസികള്‍ സന്തോഷത്തില്‍; സൗദിയിലേക്ക് വിമാന സര്‍വീസ് തുടങ്ങി, യുഎഇ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചുപ്രവാസികള്‍ സന്തോഷത്തില്‍; സൗദിയിലേക്ക് വിമാന സര്‍വീസ് തുടങ്ങി, യുഎഇ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു

cmsvideo
  India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam
  English summary
  Congress High command will decide on leadership change in Chattisgarh: TS Singh Deo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X