ഗുജറാത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റം; ബിജെപിക്ക് അടിതെറ്റുന്നു

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ കോണ്‍ഗ്രസ് മുന്നിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്‍പ് ബിജെപിക്ക് മൃഗീയഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വേ ഫലങ്ങള്‍ പറഞ്ഞപ്പോള്‍ കാര്യങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമാകുകയാണെന്നാണ് സൂചനകള്‍.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റാകുന്നത് പ്രവര്‍ത്തകര്‍ക്കിടയിലും അണികള്‍ക്കിടയിലും ആവേശമുണ്ടാക്കിയതോടെ വ്യാപകമായ തോതിലാണ് പ്രചരണം നടക്കുന്നത്. ഹാര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും ഉള്‍പ്പെടെയുള്ള യുവ നേതാക്കന്മാര്‍ ബിജെപിക്കെതിരെ കത്തിക്കയറുകയാണ്.

bjp

ഗുജറാത്തില്‍ ബിജെപിയുടെ നില പരുങ്ങലിലാണെന്ന മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പരാമര്‍ശവും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായേക്കും. മുഖ്യമന്ത്രിയുടെ ഓഡിയോ പരമാവധി ജനങ്ങളില്‍ എത്തിക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ക്ക് പഴയപോലെ ആവേശമുണ്ടാക്കാന്‍ കഴിയുന്നില്ലെന്നതും ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നതാണ്.

നടന്‍ വിശാലിന്റെ തള്ളിയ പത്രിക സ്വീകരിച്ചു; പിന്നില്‍ കളിച്ചതാര്?

ജാതി സമവാക്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഗുജറാത്തില്‍ ദളിതരുടെയും പട്ടേലര്‍ സമുദായത്തിന്റെയും വോട്ടുകള്‍ നിര്‍ണായകമാകും. ജിഗ്നേഷ് മേവാനിയും ഹാര്‍ദിക്കും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് ഈ വോട്ടുകള്‍ ബിജെപിയില്‍ നിന്നും അകലാന്‍ കാരണമായേക്കും. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കേ രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
It may be a photo finish for BJP, Congress in Gujarat polls

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്