നടന്‍ വിശാലിന്റെ തള്ളിയ പത്രിക സ്വീകരിച്ചു; പിന്നില്‍ കളിച്ചതാര്?

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ആര്‍കെ നഗറില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നടന്‍ വിശാലും മത്സരിക്കും. വിശാലിന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചതോടെയാണിത്. ഇതോടെ, സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിശാലിന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നുറപ്പായി.

11 പേരെ കൂടി രക്ഷപ്പെടുത്തി, തിരച്ചിലിനു 12 കപ്പലുകള്‍, തിരിച്ചെത്താന്‍ ഇനിയെത്ര പേര്‍?

നേരത്തെ, മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിന്റെയും വിശാലിന്റെ പത്രിക തള്ളിയിരുന്നു. ഇതേതുടര്‍ന്ന് വിശാല്‍ വിശദീകരണം നല്‍കിയതോടെയാണ് പത്രിക സ്വീകരിച്ചത്. തന്റെ വാദങ്ങള്‍ അംഗീകരിച്ച കമ്മീഷനു വിശാല്‍ നന്ദി അറിയിച്ചു. വിശാലിന്റെ പത്രിക തള്ളാന്‍ കാരണമെന്താണെന്ന് ആദ്യം വ്യക്തമായിരുന്നില്ല.

vishal

പിന്നീട്, വിശാലിനെ നാമനിര്‍ദേശം ചെയ്ത രണ്ടുപേര്‍ സമര്‍പ്പിച്ച രേഖകളില്‍ തെറ്റായ വിവരമാണ് നല്‍കിയിരുന്നതെന്ന കാരണമാണ് പുറത്തുവന്നത്. നാമനിര്‍ദേശ പത്രിക തള്ളിയതില്‍ പ്രതിഷേധിച്ച് ആര്‍കെ നഗറിലെ തിരുവൊട്ടിയൂര്‍ ഹൈറോഡില്‍ വിശാല്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു.

ദീപയുടെ പത്രികയിലെ മിക്ക വിവരങ്ങളും യഥാര്‍ഥ ക്രമത്തിലായിരുന്നില്ലെന്ന കാരണത്താലാണ് തള്ളിയത്. സ്വത്തുവകകളുടെ മൂല്യമെത്രയെന്ന കോളവും പൂരിപ്പിക്കാതെ വിട്ടു. അതേസമയം, ഡിഎംകെ, എഐഎഡിഎംകെ, ബിജെപി, എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി. ദിനകരന്‍ എന്നിവരുടെ പത്രികകള്‍ കമ്മീഷന്‍ സ്വീകരിച്ചിട്ടുണ്ട്.

പ്രമുഖര്‍ മത്സര രംഗത്തുള്ളതിനാല്‍ മണ്ഡലത്തിലെ മത്സരഫലം പ്രവചിക്കുക അസാധ്യമായി. വിശാലിന്റെ പത്രിക തള്ളാന്‍ ചിലര്‍ പിന്നാമ്പുറ കളികള്‍ കളിച്ചതായി റിപ്പോര്‍ട്ടുണ്ട്. നാമനിര്‍ദേശ പത്രികയില്‍ തന്നെ പിന്തുണയ്ക്കുന്നവര്‍ക്കു നേരെ ഭീഷണിയുണ്ടായെന്നു വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം വിശാല്‍ പുറത്തുവിട്ടിരുന്നു. ഡിസംബര്‍ 17നാണ് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്. 24 ന് വോട്ടെണ്ണല്‍ നടക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
RK Nagar By- election: Actor Vishal's Nomination Accepted

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്