കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് ബിജെപി എംഎല്‍എമാരെ ബന്ധപ്പെട്ടു! പക്ഷേ.. കര്‍ണാടകത്തില്‍ അവസാനം സംഭവിച്ചത്

Google Oneindia Malayalam News

ബെംഗളൂരു: ഓപ്പറേഷന്‍ താമരയിലൂടെ കര്‍ണാടകത്തില്‍ 15 ഭരണകക്ഷി എംഎല്‍എമാരെ അടര്‍ത്തിയെടുത്താണ് ബിജെപി സഖ്യസര്‍ക്കാരിനെ താഴെയിറക്കിയത്. എന്നാല്‍ സര്‍ക്കാരിനെ സംരക്ഷിച്ച് നിര്‍ത്താനായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ബിജെപിക്കെതിരെ മറുപണി ഒരുക്കിയിരുന്നത്രേ. നാല് ബിജെപി എംഎല്‍എമാരെ സമീപിക്കുകയും പിന്തുണ ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം സഖ്യനീക്കം പിഴച്ചു.

dknew

ഓപ്പറേഷന്‍ താമരയ്ക്ക് മറുപടിയായി ബിജെപിയുടെ നാല് എംഎല്‍എമാര്‍ക്കാണ് മന്ത്രി പദവിയും മറ്റ് വാഗ്ദാനങ്ങളും നല്‍കിയത്. ഹോസ്ദുര്‍ഗ് എംഎല്‍എ ഗൂളിഹട്ടി ശേഖര്‍, ഹിരിയൂര്‍ എംഎല്‍എ കെ പൂര്‍ണിമ ശ്രീനിവാസ്, കനകഗിരി എംഎല്‍എ ബസവരാജ് ദദേസുഗുള്‍ എന്നിവരാണ് ഭരണകക്ഷി ബന്ധപ്പെട്ടിരുന്നതെന്ന് ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. യെദ്യൂരപ്പ മന്ത്രിസഭയില്‍ അംഗമായിരുന്നു ശേഖര്‍.

<strong>ലേശം ഉളുപ്പ് ... സഖാവ് കാനം ? ആട്ടും തുപ്പും സഹിക്കേണ്ട ഗതികേടിലായോ? തേച്ചൊട്ടിച്ച് ചാമക്കാല</strong>ലേശം ഉളുപ്പ് ... സഖാവ് കാനം ? ആട്ടും തുപ്പും സഹിക്കേണ്ട ഗതികേടിലായോ? തേച്ചൊട്ടിച്ച് ചാമക്കാല

എന്നാല്‍ അവസാന നിമിഷം സഖ്യസര്‍ക്കാരിന്‍റെ പ്രതീക്ഷകള്‍ അസ്ഥാനത്ത് ആവുകയായിരുന്നു. ചൊവ്വാഴ്ചയാണ് 14 മാസം നീണ്ട് നിന്ന സഖ്യഭരണത്തിന് അവസാനമായത്. നിയമസഭയില്‍ വിശ്വാസ വോട്ട് നേടിയ കുമാരസ്വാമിയെ അനുകൂലിച്ചത് 99 പേര്‍ മാത്രമായിരുന്നു. 105 പേരും എതിര്‍ത്ത് വോട്ട് ചെയ്തു. രാജിവെച്ച 15 വിമതര്‍ ഉള്‍പ്പെടെ 20 അംഗങ്ങള്‍ സഭ നടപടിയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

<strong>കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പൊളിഞ്ഞു? ഉപതിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാവണമെന്ന് ദേവഗൗഡ</strong>കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പൊളിഞ്ഞു? ഉപതിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാവണമെന്ന് ദേവഗൗഡ

<strong>വന്‍ ട്വിസ്റ്റ്! ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ വിബിഐ! മഹാരാഷ്ട്രയില്‍ വന്‍ സഖ്യം</strong>വന്‍ ട്വിസ്റ്റ്! ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ വിബിഐ! മഹാരാഷ്ട്രയില്‍ വന്‍ സഖ്യം

English summary
Congress-JDS were in touch with BJP MLAs... but
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X