കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുംഭകോണത്ത് 20 വർഷം ഓട്ടോ ഡ്രൈവർ; ഇന്ന് മുതൽ കോർപറേഷൻ മേയർ

Google Oneindia Malayalam News

ചെന്നൈ: 20 വർഷമായി നഗരത്തിൽ ഓട്ടോ ഓടിച്ചു നടന്ന ശരവണനല്ല, ഇന്നു മുതൽ. ഈ 42കാരൻ കുംഭകോണം കോർപറേഷൻ മേയറാണ്. മേയർ സ്ഥാനം ഏറ്റെടുക്കാൻ എത്തിയതും സ്വന്തം ഓട്ടോ റിക്ഷ ഓടിച്ചും. മേയർ സ്ഥാനം പ്രതീക്ഷിച്ചിരുന്ന മുതിർന്ന നേതാക്കളെ മാറ്റിനിർത്തിക്കൊണ്ടാണ് കോൺഗ്രസ് ഹൈക്കമാൻഡ് ശരവണന് മേയർ സ്ഥാനം നൽകിയത്. പുതുതായി നിലവിൽ വന്ന കുംഭകോണം കോർപറേഷനിലെ ആദ്യത്തെ മേയർ കൂടിയാണ് ശരവണൻ.

മേയർ സ്ഥാനം ഏറ്റെടുക്കുന്ന ശരവണന്‌ അഭിനന്ദവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തി. സാധാരണ കുടുംബത്തിൽ നിന്ന് ഒരാൾക്ക് അവസരം നൽകിയ കോൺഗ്രസ് നേതൃത്വത്തിനും ആശംസകളുമായി മുതിർന്ന നേതാക്കൾ രംഗത്തെത്തുന്നു.

'കൂട്ടുകൂടുമ്പോള്‍ സൂക്ഷിക്കണ്ടേ', നടിയെ കുറിച്ച് ദിലീപ് പറഞ്ഞത്, ദിലീപിന് വിരോധമില്ലെന്ന് സജി നന്ത്യാട്ട്'കൂട്ടുകൂടുമ്പോള്‍ സൂക്ഷിക്കണ്ടേ', നടിയെ കുറിച്ച് ദിലീപ് പറഞ്ഞത്, ദിലീപിന് വിരോധമില്ലെന്ന് സജി നന്ത്യാട്ട്

അതേ സമയം പാർട്ടിയുടെ തീരുമാനത്തിൽ അത്ഭുതപ്പെട്ടുവെന്നായിരുന്നു ശരവണന്‍റെ പ്രതികരണം. തഞ്ചാവൂർ നോർത്ത് കോൺഗ്രസ് കമ്മറ്റി നേതാവായ ടി.ആർ ലോകനാഥൻ തനിക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജില്ല ഓഫീസിലേക്ക് തന്നെ വിളിച്ചതെന്നും കുംഭകോണം മേയർക്ക് സ്വാഗതം എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്നും ശരവണൻ പറഞ്ഞു. താൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ശരവണൻ കൂട്ടിച്ചേർത്തു.

saravanan

മേയർ ആകാൻ വേണ്ട എല്ലാ ഗുണങ്ങളും ശരവണനിൽ ഉണ്ടെന്നും എല്ലാ അവസരങ്ങളിലും പാർട്ടി നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും നേതൃത്വം ശരവണനെ അറിയിക്കുകയായിരുന്നു. താൻ വെറുമൊരു ഓട്ടോ ഡ്രൈവറാണ് എന്ന് നേതൃത്വത്തോട് അറിയിച്ചപ്പോഴായിരുന്നു ഇത്തരത്തിൽ ഒരു മറുപടിയെന്നും ശരവണൻ പറയുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തന്നെ ഫോണിൽ വിളിച്ചെന്നും ആശംസകൾ അറിയിച്ചെന്നും രാഹുൽ ഗാന്ധിയും ആശംസകൾ പങ്കുവച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

പത്താം ക്ലാസ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശരവണന് ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്‌ടമായിരുന്നു. രക്ഷിതാക്കളുടെ കുടുംബത്തോടൊപ്പമായിരുന്നു ശരവണൻ വളർന്നത്. മുത്തച്ഛന്‍റെ കോൺഗ്രസ് നിലപാടുകളും ആശയങ്ങളും ശരവണനെ ചെറുപ്പത്തിൽ തന്നെ സ്വാധീനിച്ചിരുന്നു. 1976ൽ ശരവണന്‍റെ മുത്തച്ഛൻ ടി കുമാരസാമി കുംഭകോണം നഗരസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടാണ് 2002ൽ ശരവണൻ കോൺഗ്രസിൽ ചേർന്നത്. ഉടനെത്തന്നെ വാർഡ് ലീഡറായും തുടർന്ന് മുനിസിപ്പാലിറ്റിയുടെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡറായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

ലോകനാഥനാണ് ഗരവണന്‍റെ രാഷ്‌ട്രീയ ഗുരു. എങ്ങനെ ജനങ്ങളെ അഭിസംബോധന ചെയ്യണമെന്നും സാധാരണക്കാരോട് എങ്ങനെ സംസാരിക്കണമെന്നും നേതാക്കളോട് എങ്ങനെ പെരുമാറണമെന്നും പഠിപ്പിച്ചത് അദ്ദേഹമായിരുന്നുവെന്നും ശരവണൻ കൂട്ടിച്ചേർത്തു. കോൺഗ്രസിന്‍റെ സജീവ പ്രവർത്തകനായ ശരവണൻ പല പ്രതിഷേധങ്ങളിലും പങ്കെടുത്ത് അറസ്റ്റിലായിട്ടുണ്ട്. ഭാര്യ ദേവിയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് ശരവണന്‍റെ കുടുംബം.

English summary
congress announces auto driver saravanan as their kumbakonam mayor candidate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X