Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര അട്ടിമറിയില്‍ ഞെട്ടിപ്പോയി: കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളില്‍ ഞെട്ടലുളവാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ. ഇന്ന് പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച സംഭവം ജനങ്ങളോട് കാണിച്ച വഞ്ചനയാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ക്ലാസിക്ക് ചലച്ചിത്രം ഗോഡ്ഫാദറിലെ വരികള്‍ ഉദ്ധരിച്ചാണ് അദ്ദേഹം ട്വീറ്റ് പുറത്തു വിട്ടത്. ''നിങ്ങളുടെ സുഹൃത്തുക്കളെ അടുത്ത് നിര്‍ത്തുക, പക്ഷേ നിങ്ങളുടെ ശത്രുക്കളെ കൂടുതല്‍ അടുപ്പിക്കുക,'' ഇതായിരുന്നു ട്വീറ്റിലെ വരികള്‍.

ഒറ്റ രാത്രി കൊണ്ട് മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ അട്ടിമറിയാണ് നടന്നത്. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് ശനിയാഴ്ച പുലര്‍ച്ചെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മണിക്കൂറുകള്‍ക്ക് മുന്‍പ് കോണ്‍ഗ്രസിനും ശിവസേനയ്ക്കുമൊപ്പം നിന്ന എന്‍ സി പിയിലെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായി. സത്യപ്രതിജ്ഞയ്ക്ക് മുന്‍പേ പുലര്‍ച്ചേ 5 47ഓടെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പ്രസിഡന്റ് രാംനാഥ് കോവിന്ദ് റദ്ദാക്കിയത്. രാവിലെ എട്ടുമണിയോടെ ഫഡ്നാവിസും അജിത് പവറും സത്യപ്രതിജ്ഞ ചെയ്തു.

milind-deora-15624

അര്‍ധരാത്രിയില്‍ രഹസ്യമായി നിയമവിരുദ്ധമായ കുതന്ത്രങ്ങള്‍ നടക്കുന്നതായും ഒളിവില്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത് നാണക്കേടാണെന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ ട്വീറ്റ് ചെയ്തു. ഇത്തരത്തില്‍ നിയമവിരുദ്ധമായ രൂപീകരണം സ്വയം നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അജിത് പവാറിന്റെ നീക്കം വ്യക്തിപരമാണെന്നാണ് എന്‍സിപി മേധാവി ശരദ് പവാറിന്റെ പ്രത്രികരണം. ഇത് താന്‍ അംഗീകരിച്ചതല്ലെന്നും താക്കറെയുമായി ഫോണില്‍ ബന്ധപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത് കൊണ്ട് ഇന്നലെ രാത്രി നടന്ന ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് യോഗത്തില്‍ ശരദ് പവാറിന്റെ അനന്തരവനായ അജിത് പവാര്‍ പങ്കെടുത്തിരുന്നു. ശിവസേനയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഒടുവില്‍ സോണിയ ഗാന്ധി സമ്മതിച്ചതോടെയാണ് കാര്യങ്ങളില്‍ അന്തിമ തീരുമാനമായത്. മുഖ്യമന്ത്രി പദം തുല്യമായി വീതിക്കണമെന്ന് ആവശ്യം ബിജെപി നിരസിച്ചതോടെയാണ് മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന സഖ്യം ശിവസേന അവസാനിപ്പിച്ചത്. ശേഷം കഴിഞ്ഞ തിങ്കളാഴ്ച ഉദ്ദവ് താക്കറെ സോണിയ ഗാന്ധിയെ വിളിച്ച് പാര്‍ട്ടിക്ക് പിന്തുണ അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+