രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു
ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് അച്ചടക്ക നടപടിക്ക് വിധേയനായ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. വാട്‌സ് ആപ്പിലൂടെയാണ് വിനയ് പ്രഥാന്‍ എന്നയാള്‍ രാഹുലിനെ പപ്പുവെന്ന് വിശേഷിപ്പിച്ചത്. നേതാവിനെ പുകഴ്ത്താനായിരുന്നു ആ വാക്ക് ഉപയോഗിച്ചതെങ്കിലും എതിര്‍ പാര്‍ട്ടിക്കാര്‍ കളിയാക്കാന്‍ ഉപയോഗിക്കുന്ന വാക്കുപയോഗിച്ചതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍, തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വിനയ് പറഞ്ഞു. തനിക്കെതിരെ നടപടിയെടുത്തതിലൂടെ രാഹുല്‍ ഗാന്ധി ആ പേരിന് അര്‍ഹനാണെന്ന് തെളിയിച്ചിരിക്കുകയാണ്. താനെന്താണ് പറഞ്ഞതെന്ന് അവര്‍ക്ക് മനസിലായിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അദാനി, അംബാനി, മല്യ തുടങ്ങിയവരുമായി കൂട്ടുചേരാന്‍ പപ്പുവിന് സാധിക്കും. എന്നാല്‍ അദ്ദേഹം അത് ചെയ്യില്ല. പ്രധാനമന്ത്രിവരെയാകാന്‍ പപ്പുവിന് സാധിക്കുമായിരുന്നു. എന്നാല്‍ അത്തരം വഴി തെരഞ്ഞെടുക്കാതെ പാവപ്പെട്ടവനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തതെന്നായിരുന്നു വിനയ് വാട്‌സ് ആപ്പില്‍ പറഞ്ഞിരുന്നത്. ഇത് ബിജെപിക്കാര്‍ ഏറ്റെടുത്തതോടെ ഇയാളെ പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയനാക്കുകയായിരുന്നു.












Click it and Unblock the Notifications