• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസില്‍ പ്രിയങ്ക യുഗം വരുന്നു, നേതാക്കള്‍ ഒറ്റക്കെട്ട്, ആ പറഞ്ഞതെല്ലാം പിന്‍വലിക്കും

ദില്ലി: കോണ്‍ഗ്രസില്‍ അധ്യക്ഷനെ തീരുമാനിക്കുന്നത് അടുത്ത 7 ദിവസത്തിനുള്ളില്‍ ഉണ്ടാവുമെന്ന് സൂചന. വലിയ മാറ്റങ്ങളൊന്നും തന്നെ ഉണ്ടാവുമെന്ന പ്രതീക്ഷയും നേതൃത്വം നല്‍കുന്നില്ല. എന്നാല്‍ പ്രിയങ്ക ഗാന്ധിയെ ഐകകണ്‌ഠ്യേന എല്ലാ നേതാക്കളും അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുകയാണ്. അദ്ഭുതപ്പെടുത്തുന്ന നീക്കങ്ങളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസം പ്രിയങ്ക തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ രീതി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് നേതാക്കള്‍ പ്രിയങ്കയെ അറിയിച്ചിരിക്കുകയാണ്. പക്ഷേ പാര്‍ട്ടിക്കുള്ളില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ആരു വരുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പ്രധാനമായും തിരഞ്ഞെടുപ്പ് തോല്‍വികളെ മറികടന്ന് സംഘടനയെ ശക്തമാക്കുന്ന ഒരു നേതാവിനെയാണ് എല്ലാവരും നിര്‍ദേശിക്കുന്നത്.

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി

കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയെ ആകാംക്ഷയോടെയാണ് നേതാക്കളെല്ലാം കാണുന്നത്. പുതിയ നേതാവിന് കീഴില്‍ മാനസികമായി എല്ലാവരും ഒത്തിണങ്ങണമെന്നാണ് കമ്മിറ്റിയില്‍ നിര്‍ദേശമുയര്‍ന്നത്. ഈ ഘട്ടത്തിലാണ് പ്രിയങ്കയെ എല്ലാവരും ഒരുമിച്ച് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പ്രിയങ്ക ഉത്തര്‍പ്രദേശില്‍ നടത്തിയ ധീരമായ പോരാട്ടങ്ങള്‍ അമ്പരിപ്പിക്കുന്നതാണെന്ന് നേതാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു.

ഗാന്ധി കുടുംബം തന്നെ

ഗാന്ധി കുടുംബം തന്നെ

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളയാള്‍ പാര്‍ട്ടിയെ നല്ല രീതിയില്‍ നയിച്ച ചരിത്രമില്ലെന്ന് നേതാക്കള്‍ പറയുന്നു. യുവനേതാക്കളായ ജിതിന്‍ പ്രസാദ, ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നിവര്‍ പ്രിയങ്ക വരണമെന്ന നിര്‍ദേശമാണ് പറഞ്ഞത്. ഗുലാം നബി ആസാദിനെ പോലുള്ളവര്‍ക്കും ഇത് തന്നെയാണ് സ്വീകാര്യം. അതിലും പ്രധാനമായ കാര്യം കോണ്‍ഗ്രസിലെ ഒരു നേതാവ് പോലും അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല എന്നതാണ്.

പ്രിയങ്കയുടെ നിര്‍ദേശം

പ്രിയങ്കയുടെ നിര്‍ദേശം

പ്രിയങ്ക നിര്‍ദേശിക്കുന്നത് താന്‍ അധ്യക്ഷ സ്ഥാനത്തുണ്ടാവില്ലെന്നാണ്. യുപിയില്‍ നല്ലൊരു പേര് കോണ്‍ഗ്രസിനുണ്ടാക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ അതിനുള്ള അവസരം വന്നിരിക്കുകയാണ്. മുഖ്യപ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ദുര്‍ബലമായിരിക്കുകയാണ്. ഉന്നാവോ വിഷയത്തില്‍ വരെ ഇവരുടെ നിലപാടുകള്‍ അധികം ശ്രദ്ധ നേടിയിട്ടില്ല. എസ്പിയുടെ ചില നേതാക്കള്‍ ഉന്നാവോ പ്രതിഷേധത്തില്‍ ചിരിക്കുന്നത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസിലേക്ക് മാത്രമായി എല്ലാ ശ്രദ്ധയും മാറിയിരിക്കുകയാണ്.

പിന്തുണയേറി വരുന്നു

പിന്തുണയേറി വരുന്നു

ശശി തരൂരിനും അമരീന്ദര്‍ സിംഗിനും പിന്നാലെ വീരപ്പ മൊയ്‌ലിയും ശക്തമായി പ്രിയങ്കയെ പിന്തുണച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ നില്‍ക്കുകയാണെന്നും, പ്രിയങ്കയ്ക്ക് പാര്‍ട്ടിയെ കുതിപ്പിലേക്ക് നയിക്കാന്‍ സാധിക്കുമെന്നും വീരപ്പ മൊയ്‌ലി പ റഞ്ഞു. അടുത്ത വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഇക്കാര്യം തീരുമാനിക്കുമെന്നും മൊയ്‌ലി വ്യക്തമാക്കി. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രിയങ്കയോട് ആവശ്യപ്പെടും. അവര്‍ എന്ത് തീരുമാനം എടുത്താലം അംഗീകരിക്കും. പക്ഷേ പ്രിയങ്കയ്ക്ക് മാത്രമേ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലെ വെല്ലുവിളികള്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ വെല്ലുവിളികള്‍

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കുറഞ്ഞത് പ്രതിപക്ഷ സ്ഥാനമെങ്കിലും നിലനിര്‍ത്തുക എന്നതാണ് രാഹുല്‍ ഗാന്ധിക്ക് മുന്നിലുള്ള വെല്ലുവിളി. ഇത് പ്രിയങ്കയ്ക്ക് മാത്രമേ സാധിക്കൂ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രിയങ്ക പ്രചാരണം നടത്തിയപ്പോള്‍ വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രിയങ്ക ഉണ്ടാക്കിയ രാഷ്ട്രീയ മൈലേജ് കൊണ്ട് സ്ത്രീകളുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഒഴുകുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്.

60 ദിവസത്തെ പ്ലാന്‍

60 ദിവസത്തെ പ്ലാന്‍

കോണ്‍ഗ്രസിനെ കരുത്തുറ്റതാക്കാന്‍ മിഷന്‍ 2020 എന്നൊരു തന്ത്രം സാം പിത്രോഡ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനത്തും സിടിഒ എന്ന സംവിധാനം നടപ്പാക്കാനാണ് തീരുമാനം. ഇതുവഴി നിയമിതനാവുന്നയാള്‍ സംസ്ഥാനങ്ങളിലെ ഓരോ നീക്കവും നിരീക്ഷിക്കുക അതിനായി സാങ്കേതിക വിദ്യയെ നന്നായി ഉപയോഗിക്കുക, സോഷ്യല്‍ മീഡിയ അനാലിസിസ് നടത്തുക തുടങ്ങിയ പദ്ധതികളാണ് ഉള്ളത്. പ്രിയങ്ക സോഷ്യല്‍ മീഡിയയിലും സജീവമായതിനാല്‍, ഈ പദ്ധതിക്ക് അവര്‍ മേല്‍നോട്ടം വഹിക്കാനുള്ള സാധ്യതയും ഉണ്ട്.

അയോധ്യയില്‍ മധ്യസ്ഥത പാളി..... ഓഗസ്റ്റ് 6 മുതല്‍ സ്ഥിരം വാദം, സുപ്രീം കോടതി തീരുമാനം ഇങ്ങനെ

English summary
congress leaders agains approach priyanka gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X