ബിജെപിക്കാര്‍ അറിഞ്ഞോ ? എതിരാളികളെ 15ന് അറിയാം, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് ചൂടിലേക്ക്..

  • Written By:
Subscribe to Oneindia Malayalam

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ജനുവരി 15നു ഭരണകക്ഷിയായ കോണ്‍ഗ്രസ് പുറത്തുവിടുമെന്നാണ് റിപോര്‍ട്ട്. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാനാര്‍ഥികളുടെ പട്ടിക ഏറക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചാല്‍ ഈ പട്ടിക പുറത്തുവിടുമെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് കിഷോര്‍ ഉപാധ്യായ വ്യക്തമാക്കി.

uttarakhand

അതേസമയം, സംസ്ഥാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തും ഉപാധ്യായയും തമ്മിലുള്ള അഭിപ്രായവ്യത്യാസം പാര്‍ട്ടിയെ വെട്ടിലാക്കുന്നുണ്ട്. ഇരുവരും അടുത്തിടെ പരസ്യമായി പ്രസ്താവനകള്‍ നടത്തിയത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

congress

കോണ്‍ഗ്രസിലെ തന്നെ ചില എംഎല്‍എമാര്‍ ബിജെപിയുമായി ചേര്‍ന്ന് റാവത്ത് മന്ത്രിസഭയെ മറിച്ചിടാന്‍ 2016ല്‍ ശ്രമം നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ തിരഞ്ഞെടുപ്പില്‍ ആരെയൊക്കെ മല്‍സരിപ്പിക്കണമെന്നതിനെക്കുറിച്ച് റാവത്തിനും ചില നിര്‍ദേശങ്ങളുണ്ട്. ഇവ ഉപാധ്യായ അംഗീകരിച്ചിട്ടില്ല. അതിനാല്‍ ഉപാധ്യായ പുറത്തുവിടുന്ന ലിസ്റ്റ് റാവത്ത് അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് റിപോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസില്‍ അതു മറ്റൊരു പൊട്ടിത്തെറിക്ക് കാരണമായേക്കും.

English summary
Congress will release its list of candidates for 2017 assembly elections around January 15. A senior leader said about this.
Please Wait while comments are loading...