Get Updates
Get notified of breaking news, exclusive insights, and must-see stories!

സുര്‍ജേവാല, സിംഗ് ദേവ്, ഭക്തചരണ്‍ ദാസ്, ലിസ്റ്റുമായി രാഹുല്‍, പികെയുടെ സ്‌റ്റേറ്റ് ഫോര്‍മുല ഇങ്ങനെ

ദില്ലി: കോണ്‍ഗ്രസില്‍ സംസ്ഥാനങ്ങളിലെ മാറ്റത്തിനായുള്ള ആവശ്യം ശക്തമാകുന്നു. ഓരോ സംസ്ഥാനത്തും നടക്കുന്ന സര്‍വേകള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ചിലത് കൊവിഡ് കാരണം വൈകിയിരിക്കുകയാണ്. എന്നാല്‍ പ്രശാന്ത് കിഷോറിന്റെ ലിസ്റ്റ് തയ്യാറായി കൊണ്ടിരിക്കുകയാണ്. രണ്ടിടത്തെ കാര്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് രാഹുല്‍ ഗാന്ധി കാണുന്നത്. ഇവിടെ സര്‍വേ പ്രകാരമാണ് കാര്യങ്ങള്‍ നടക്കാന്‍ പോകുന്നത്. നിര്‍ണായകമായ മാറ്റങ്ങള്‍ ഒഡീഷയിലും മേഘാലയയിലും വരുമെന്നാണ് ടീം രാഹുല്‍ സൂചിപ്പിക്കുന്നത്.

1

പ്രശാന്ത് കിഷോര്‍ നടത്തുന്ന മാറ്റം ഇപ്പോള്‍ തുടങ്ങിയതെല്ലെന്ന് വ്യക്തമാണ്. പഞ്ചാബിലെയും യുപിയിലെയും പ്രചാരണത്തിന് ശേഷം അദ്ദേഹത്തിന്റെ ടീം ആരംഭിച്ചതാണ് മാറ്റത്തിനുള്ള തുടക്കം. ഹൈദരാബാദിനുള്ള ടീമിനെ വിളിച്ച് ആദ്യം സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെ ശക്തമാക്കാനായിരുന്നു പ്ലാന്‍. 2019നും 2020നും ശേഷം കോണ്‍ഗ്രസിന്റെ സംഘടനാ തലം ശക്തമാക്കാനുള്ള പ്ലാനും കിഷോര്‍ രാഹുലിനെ അറിയിച്ചിരുന്നു. അതാണ് ഇപ്പോള്‍ നടപ്പാക്കി തുടങ്ങിയത്.

2

രാഹുലിനെ കൂടാതെ പികെയുടെ പ്ലാന്‍ അറിയാവുന്നത് സോണിയാ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മാത്രമാണ്. ഇതിന്റെ തുടക്കം പഞ്ചാബില്‍ നടന്ന് കഴിഞ്ഞു. ഇനി രാജസ്ഥാനാണ്. സച്ചിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരുമെന്ന് തീരുമാനിച്ച് കഴിഞ്ഞു. അജയ് മാക്കന്റെ പിന്തുണയും സച്ചിനുണ്ട്. പക്ഷേ അശോക് ഗെലോട്ടിന് സര്‍ക്കാരില്‍ ഇപ്പോഴുള്ള കുത്തക രാഹുല്‍ അവസാനിപ്പിക്കും. കൂടുതല്‍ സച്ചിന്‍ വിഭാഗത്തിലെ മന്ത്രിമാരെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ഗെലോട്ടിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ബിഎസ്പി എംഎല്‍എമാര്‍ പാര്‍ട്ടി വിടും. അതോടെ സച്ചിനെ തന്നെ ഗെലോട്ടിന് ആശ്രയിക്കേണ്ടി വരും.

3

ഛത്തീസ്ഗഡില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ടിഎസ് സിംഗ് ദേവിനെയും താംരാജ് സാഹുവിനെയും പരിഗണിക്കുന്നുണ്ട്. ഇതില്‍ സിംഗ് ദേവ് ദേശീയ തലത്തിലേക്ക് വരാന്‍ സാധ്യതയുള്ളയാളാണ്. ഭൂപേഷ് ബാഗലിനുള്ള വെല്ലുവിളി ഇല്ലാതാക്കാനുള്ള മാര്‍ഗവും അത് തന്നെയാണ്. മറ്റൊന്ന് ഹരിയാനയാണ്. എത്രയും പെട്ടെന്ന് തന്നെ ഇവിടെ മാറ്റമുണ്ടാവും. ഭൂപീന്ദര്‍ സിംഗ് ഹൂഡ, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരാണ് മുന്നിലുള്ളത്. ഇതില്‍ സുര്‍ജേവാലയാണ് രാഹുലിന് താല്‍പര്യമുള്ളയാള്‍.

4

ഒഡീഷയാണ് മാറ്റം വരാന്‍ പോകുന്ന മറ്റൊരിടം. മുതിര്‍ന്ന നേതാവായ ഭക്തചരണ്‍ ദാസിനെയാണ് ഇവിടെ അധ്യക്ഷനായി നിയമിക്കാന്‍ പോകുന്നത്. ശരത് പട്‌നായിക്കിന്റെ പേരും പരിഗണനയിലുണ്ട്. നിരഞ്ജന്‍ പട്‌നായിക്കാണ് നിലവിലെ അധ്യക്ഷന്‍. പശ്ചിമ ഒഡീഷയില്‍ നോട്ടമിട്ടാണ് ഈ മാറ്റം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത് വരുന്നുണ്ട്. അതില്‍ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒന്നര വര്‍ഷമായി സംസ്ഥാന സമിതിയില്‍ നേതാക്കളില്ല. അതിലേക്കുള്ള നിയമനവും ഉടനുണ്ടാവും.

5

മേഘാലയയിലും രാഹുല്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. മുന്‍ സ്പീക്കര്‍ ചാള്‍സ് പൈഗ്രോപ്പാണ് രാഹുലിന്റെ പരിഗണനയിലുള്ളത്. ആംപരീന്‍ ലിംഗ്‌ദോ, വിന്‍സെന്റ് പാല എന്നിവര്‍ പട്ടികയിലുണ്ട്. വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപണമെന്നാണ് ചാള്‍സ് രാഹുലിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെ നിയമനം വൈകാനാണ് സാധ്യത. എല്ലാവരും അംഗീകരിക്കുന്ന ഒരു മുഖം രാഹുലിന് മുന്നിലില്ല. എംഎല്‍എമാരുടെയും പ്രവര്‍ത്തകരുടെയും എംപിമാരുടെയും അഭിപ്രായം തേടിയ ശേഷമാകും മാറ്റം.

6

മോദി ഫാക്ടര്‍ സംസ്ഥാനങ്ങളില്‍ ദുര്‍ബലമാണ്. അതാണ് സംസ്ഥാനങ്ങളിലെ മികവ് വര്‍ധിപ്പിക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനായിരിക്കുന്നത്. സംസ്ഥാന നേതാക്കളായിരിക്കും ഇനി കോണ്‍ഗ്രസിന്റെ മുഖം. 2024ലെ കോണ്‍ഗ്രസ് ക്യാമ്പയിന്‍ പ്രശാന്ത് കിഷോറാണ് നയിക്കുക. രാഹുലിനും പ്രിയങ്കയ്ക്കും മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന റോളായിരിക്കും ഇത്. പ്രശാന്ത് കിഷോറിന് മാത്രമേ നരേന്ദ്ര മോദിയെ നേരിടാനാവൂ എന്നാണ് കോണ്‍ഗ്രസിലെ ജി23 ക്യാമ്പ് വിശ്വസിക്കുന്നത്.

7

അഴിമതിക്കാരും സ്വജനപക്ഷപാതത്തില്‍ വരുന്ന നേതാക്കളും കോണ്‍ഗ്രസിന്റെ ക്യാമ്പയിനിലോ സംഘടനയുടെ മുഖമോ ആവരുമെന്ന നിര്‍ദേശമാണ് കിഷോര്‍ നല്‍കിയിരിക്കുന്നത്. അതിനനുസരിച്ചാണ് പുതിയ മാറ്റങ്ങള്‍ എല്ലാം വന്നിരിക്കുന്നത്. ഗെലോട്ടിന്റെ മകന്‍ 2024ല്‍ മത്സരിക്കാനുണ്ടാവില്ല. കമല്‍നാഥിന്റെ മകന് മാത്രമായിരിക്കും മത്സരിക്കാന്‍ അവസരം നല്‍കുക. കഴിഞ്ഞ തവണ അത്തരത്തില്‍ രാഹുല്‍ പറയുകയും ചെയ്തിരുന്നു. സര്‍വേ നടത്തി ആര്‍ക്കൊക്കെ ജനപ്രീതിയുണ്ടെന്ന് കണ്ടെത്തി അവരെ മത്സരിപ്പിക്കാനാണ് കിഷോര്‍ രാഹുലിനെ ഉപദേശിക്കുന്നത്. ഇനി അങ്ങോട്ട് ടിക്കറ്റ് നല്‍കുകയും അത്തരത്തിലാണ്.

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+