കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസോറാമില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ച... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ

Google Oneindia Malayalam News

ഐസ്വാള്‍: നോര്‍ത്ത് ഈസ്റ്റില്‍ മിസോറാമാണ് കോണ്‍ഗ്രസിന് ആകെ പ്രതീക്ഷയുള്ള സംസ്ഥാനം. ബാക്കിയുള്ള സ്ഥലത്തൊക്കെ ബിജെപി കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞിരിക്കുകയാണ്. എന്നാല്‍ മിസോറാമില്‍ കാര്യങ്ങള്‍ ഇത്തവണ എളുപ്പമല്ല കോണ്‍ഗ്രസിന്. ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നന്നായി കഷ്ടപ്പെടേണ്ടി വരും. 1986 മുതല്‍ ഇവിടെ കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും തമ്മില്‍ മാറി മാറിയാണ് ഭരിക്കാറുള്ളത്. അടുത്തിടെ മാത്രമാണ് ബിജെപി ഇവിടെ സാന്നിധ്യമറിയിച്ചത്.

ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഇവിടെ കോണ്‍ഗ്രസ് ജീവന്‍ മരണ പോരാട്ടത്തിനാണ് ഇറങ്ങുന്നത്. തോറ്റാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള അവസാനത്തെ സംസ്ഥാനവും അവര്‍ക്ക് നഷ്ടമാകും. അതോടെ തിരിച്ചുവരവിനുള്ള സാധ്യതയും ദുഷ്‌കരമാവും. ഇത്തവണ ബിജെപിയടക്കമുള്ളവരുടെ കടുത്ത വെല്ലുവിളിയുണ്ട്. അതോടൊപ്പം ഇവിടെ പുരുഷന്‍മാരേക്കാള്‍ ഉള്ള സ്ത്രീകളുടെ വോട്ടുകളും നിര്‍ണായകമാവും.

കോണ്‍ഗ്രസിന്റെ അവസാനത്തെ കോട്ട

കോണ്‍ഗ്രസിന്റെ അവസാനത്തെ കോട്ട

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ അവസാനത്തെ കോട്ടയാണ് മിസോറം. ഇവിടെ 2008ല്‍ കോണ്‍ഗ്രസിന് 32 സീറ്റ് ഉണ്ടായിരുന്നു. 2013ല്‍ ഇത് 34 സീറ്റായി വര്‍ധിപ്പിച്ചാണ് കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ അതിനുള്ള സാധ്യത. കാരണം രണ്ട് തവണയില്‍ കൂടുതല്‍ ഒരു പാര്‍ട്ടിയും മിസോറാമില്‍ അധികാരത്തിലെത്തിയിട്ടില്ല. കോണ്‍ഗ്രസോ അതല്ലെങ്കില്‍ എംഎന്‍എഫോ അധികാരത്തിലെത്താറാണ് പതിവ്.

40 അംഗ നിയമസഭ

40 അംഗ നിയമസഭ

മിസോറമില്‍ 40 അംഗ നിയമസഭാണ്. ഇവിടെ കോണ്‍ഗ്രസ് 34 സീറ്റ് നേടിയാണ് 2013ല്‍ അധികാരത്തിലെത്തിയത്. മിസോ നാഷണല്‍ ഫ്രണ്ടിന് അഞ്ച് സീറ്റാണ് ലഭിച്ചത്. ശേഷിച്ച ഒരു സീറ്റ് മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സ് സ്വന്തമാക്കി. ബിജെപി കവിഞ്ഞ തവണ അക്കൗണ്ട് പോലും തുറന്നില്ല. ലാല്‍തന്‍ഹവ്‌ലയാണ് ഇവിടെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയാണ്. 2013ല്‍ അദ്ദേഹം ജനപ്രിയ മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍ ഇത്തവണ ക്രിസ്ത്യന്‍ സഭകളടക്കം അദ്ദേഹവുമായി നല്ല ബന്ധത്തില്‍ അല്ലെന്ന് വ്യക്തമാണ്.

മദ്യനിരോധനം പിന്‍വലിച്ചത് അബദ്ധം

മദ്യനിരോധനം പിന്‍വലിച്ചത് അബദ്ധം

മിസോറമില്‍ നേരത്തെ മദ്യനിരോധനം നിലവിലുണ്ടായിരുന്നു. എന്നാല്‍ ലാല്‍തന്‍ഹവ്‌ല ഇത് പിന്‍വലിച്ചത് വന്‍ അബദ്ധമായി മാറിയിരിക്കുകയാണ്. നിരവധി കൊലപാതകങ്ങളാണ് ഇതിന് ശേഷം ഉണ്ടായത്. ക്രമനസമാധാന പ്രശ്‌നം വലിയ വിഷയമായി ഉയര്‍ന്ന് വന്നിരിക്കുകയാണ്. മറ്റൊന്ന് സംസ്ഥാനത്തെ മോശം അടിസ്ഥാന സൗകര്യമാണ്. തൊഴിലില്ലായ്മ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. അതിന് പുറമേ സ്പീക്കറും ആഭ്യന്തര മന്ത്രിയും അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടത് വന്‍ തിരിച്ചടിയാണ്. നിലവില്‍ 29 അംഗങ്ങളായി കോണ്‍ഗ്രസ് ചുരുങ്ങിയിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ സാധ്യതകള്‍

കോണ്‍ഗ്രസിന്റെ സാധ്യതകള്‍

ലാല്‍തന്‍ഹവ്‌ലയുടെ പ്രതിച്ഛായയാണ് ഇത്തവണ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട്. അതോടൊപ്പം എംഎന്‍എഫ് ബിജെപിയുമായി സഖ്യമുണ്ടാക്കിയത് പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണമാക്കി ഉയര്‍ത്തി കൊണ്ട് വരാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയാണ് ബിജെപിയെന്നാണ് പ്രചാരണം. ഇതാണ് എംഎന്‍എഫിനുള്ള ഏക തിരിച്ചടി. തിരഞ്ഞെടുപ്പില്‍ ഇത് വലിയ വിഷയമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇത് മാത്രം കോണ്‍ഗ്രസിനെ രക്ഷിക്കുമോ എന്ന കാര്യവും ഉറപ്പില്ല.

ബിജെപിക്ക് സാധ്യതയില്ല

ബിജെപിക്ക് സാധ്യതയില്ല

ഇത്തവണയും ബിജെപി വലിയ നേട്ടമുണ്ടാക്കാന്‍ സാധ്യതയില്ല. പ്രധാന കാരണം ക്രിസ്ത്യന്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സാധിക്കാത്തതാണ്. നേരത്തെ അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞിരുന്നു. പക്ഷേ മിസോറാമില്‍ അത് നടക്കില്ലെന്ന് വ്യക്തമാണ്. കാരണം ഇവിടെ അടിത്തറ ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കാത്തതാണ്.

കുതിച്ചുയരാന്‍ സോറംതാംഗ

കുതിച്ചുയരാന്‍ സോറംതാംഗ

മുന്‍ മുഖ്യമന്ത്രിയായ സോറംതാംഗയാണ് എംഎന്‍എഫിന്റെ കരുത്ത്. പക്ഷേ ബിജെപിയുടെ ബി ടീമാണ് എന്ന വിളിപ്പേരാണ് സോറംതാംഗയ്ക്കും പാര്‍ട്ടിക്കുമുള്ള വെല്ലുവിളി. മറ്റൊന്ന് നോര്‍ത്ത് ഈസ്റ്റ് സഖ്യമായ. മിസോ നാഷണല്‍ ഫ്രണ്ടിന്റെ ഭാഗമാണ് എംഎന്‍എഫ്. ബിജെപി ചെറു കക്ഷികളെ കൂട്ടുപിടിച്ച് ഉണ്ടാക്കിയതാണ് ഈ സഖ്യം. ഇതെല്ലാം ക്രിസ്ത്യന്‍ വിഭാഗം നേരത്തെ തന്നെ എതിര്‍ത്താണ്. ബിജെപിക്കും ഹിന്ദുത്വയ്ക്കും എതിരാണ് താനെന്ന് ഇടയ്ക്കിടെ സോറംതാംഗ പറയുന്നുണ്ട്.

സഖ്യം ഒഴിവാക്കിയേക്കും

സഖ്യം ഒഴിവാക്കിയേക്കും

എംഎന്‍എഫ് പ്രതിരോധത്തിലായ സാഹചര്യത്തില്‍ ബിജെപിയുമായുള്ള സഖ്യം എംഎന്‍എഫ് ഉപേക്ഷിക്കാനാണ് സാധ്യത. കോണ്‍ഗ്രസാണ് തങ്ങളുടെ പ്രധാന എതിരാളിയെന്ന് സോറംതാംഗ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാവാത്തത് കൊണ്ടാണ് കേന്ദ്രത്തില്‍ ബിജെപിക്കൊപ്പം ചേര്‍ന്നതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ബിജെപി ക്രിസ്ത്യന്‍ വിരുദ്ധരാണെന്ന് തന്നെയാണ് സോറംതാംഗയും ആരോപിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ക്രിസ്ത്യാനികളെ കൈയ്യിലെടുക്കുന്നു

ക്രിസ്ത്യാനികളെ കൈയ്യിലെടുക്കുന്നു

ബിജെപി സോഷ്യല്‍ മീഡിയ വഴി ക്രിസ്ത്യാനികളെ കൈയ്യിലെടുക്കാനാണ് ശ്രമിക്കുന്നത്. ഗോവയിലും മേഘാലയയിലും ബിജെപി ക്രിസ്ത്യാനികളെ സഹായിക്കുന്നുണ്ടെങ്കിലും മതത്തിന്റെ പേരില്‍ വേര്‍തിരിക്കാന്‍ പാര്‍ട്ടി ശ്രമിക്കാറില്ലെന്നുമാണ് പ്രചാരണം. തങ്ങള്‍ക്ക് ക്രിസ്ത്യന്‍ മന്ത്രിമാര്‍ വരെയുണ്ടെന്ന് ബിജെപി വാദിക്കുന്നു. അധികാരത്തിലെത്തിയാല്‍ നാലുവരി പാതയും സംസ്ഥാനത്തിന് രണ്ട് എഞ്ചിനീയറിംഗ് കോളേജുകളുമാണ് ബിജെപിയുടെ വാഗ്ദാനം.

കോണ്‍ഗ്രസ് നേതാവ് പ്രചാരണവുമായി എസ്പിയുടെ വേദിയില്‍..... പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ആഹ്വാനംകോണ്‍ഗ്രസ് നേതാവ് പ്രചാരണവുമായി എസ്പിയുടെ വേദിയില്‍..... പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം

ഉത്തരാഖണ്ഡില്‍ ബിജെപി തകര്‍ന്നടിഞ്ഞു.... സ്വതന്ത്രര്‍ക്ക് മുന്നേറ്റം, ഡെറാഡൂണില്‍ മേയര്‍ പോരാട്ടംഉത്തരാഖണ്ഡില്‍ ബിജെപി തകര്‍ന്നടിഞ്ഞു.... സ്വതന്ത്രര്‍ക്ക് മുന്നേറ്റം, ഡെറാഡൂണില്‍ മേയര്‍ പോരാട്ടം

English summary
congress may face setback in mizoram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X