കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ നിർണായക നീക്കവുമായി പ്രിയങ്ക..ശിവപാൽ സിംഗ് യാദവിന്റെ പാർട്ടിയുമായി സഖ്യം?

Google Oneindia Malayalam News

ദില്ലി; അടുത്ത വർഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും നിർണായകമാണ് ഉത്തർപ്രദേശ്. ഇവിടെ ഇതിനോടകം തന്നെ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന് കഴിഞ്ഞു. കോൺഗ്രസും സംസ്ഥാനത്ത് ഇക്കുറി എന്തുവിലകൊടുത്തും കൂടുതൽ സീറ്റുകൾ നേടിയെടുക്കാനുള്ള നീക്കത്തിലാണ്. ലഖിംപൂർ ഖേരി സംഘർഷവും കർഷകരുടെ മരണവും സർക്കാരിന് പ്രതിസന്ധി തീർത്ത സാഹചര്യത്തിൽ ഇപ്പോഴത്തെ ഭരണ വിരുദ്ധ വികാരം മുതലെടുത്ത് മുന്നേറാനാണ് കോൺഗ്രസ് തന്ത്രങ്ങൾ മെനയുന്നത്.

1

ലഖിംപൂർ ഖേരി സംഭവത്തിലെ കോൺഗ്രസ് ഇടപെടലുകൾ സംസ്ഥാന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമായി മാറിയേക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതോടൊപ്പം ചിട്ടയായ പ്രവർത്തനവും മികച്ച സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചാൽ നിലവിലെ 7 സീറ്റുകൾ ഇരട്ടിയലധികമാക്കാമെന്ന് പാർട്ടി പ്രതീക്ഷ പുലർത്തുന്നുണ്ട്. അതോടൊപ്പം തന്നെ സമാന മനസ്കരായ പാർട്ടികളുമായി കൈകോർക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു. ഒരിക്കൽ സംസ്ഥാനം ഭരിച്ച കോൺഗ്രസിന് ഇപ്പോൾ സംസ്ഥാന ഭരണം എന്നത് സ്വപ്നം കാണാൻ പോലും സാധിച്ചേക്കില്ല. എന്നാൽ അംഗബലം ഉയർത്താൻ മറ്റ് കക്ഷികളുമായി സഖ്യത്തിലെത്തണമെന്ന നിർദ്ദേശമാണ് പാർട്ടിയിൽ ഉയർന്നിരിക്കുന്നത്.

2

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലായിരുന്നു കോൺഗ്രസ് മത്സരിച്ചിരുന്നത്. എന്നാൽ 2017 ൽ ആഞ്ഞടിച്ച മോദി തരംഗത്തിൽ കോൺഗ്രസിന് സംസ്ഥാനത്ത് പിടിച്ച് നിൽക്കാൻ പോലും സാധിച്ചില്ല. ലഭിച്ചത് വെറും 7 സീറ്റുകൾ ആയിരുന്നു. എന്നാൽ സമാന സാഹചര്യം ആവർത്തിക്കാതിരിക്കണമെങ്കിൽ ഇക്കുറി സഖ്യ സാധ്യത പരിശോധിക്കണമെന്നായിരുന്നു പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷം കൂടിയായ സമാജ്വാദി പാർട്ടിയുമായി തന്നെ സഖ്യം പുലർത്തണമെന്നും നിലവിലെ സാഹചര്യത്തിൽ എസ് പിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു.

3

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും സഖ്യത്തോട് താത്പര്യം ഉണ്ടായിരുന്നു.എന്നാൽ ഇത്തവണ കോൺഗ്രസുമായി സഖ്യമില്ലെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കട്ടായം പറഞ്ഞു. ഇതോടെ തങ്ങൾ തനിച്ച് മത്സരിക്കും എന്നായിരുന്നു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. എന്നാൽ സഖ്യമില്ലാതെ മുന്നോട്ട് പോകുന്നത് അപകടമാണെന്ന മുന്നറിയിപ്പാണ് നേതാക്കൾ നൽകുന്നത്. ഇതോടെ പ്രാദേശിക പാർട്ടികളുമായി സഖ്യത്തിനുള്ള സാധ്യതയാണ് കോൺഗ്രസ് തേടുന്നത്.
അഖിലേഷ് യാദവിന്റെ വലംകൈയ്യും അമ്മാവനുമായ ശിവപാൽ യാദവിന്റെ പ്രഗതിശീൽ പാർട്ടിയുമായി സഖ്യത്തിനുള്ള സാധ്യതയാണ് കോൺഗ്രസ് തേടുന്നത്. ഇത് സംബന്ധിച്ച നീക്കങ്ങളും അണിയറയിൽ ശക്തമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തേ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദിനൊപ്പം ഉള്ള ശിവപാൽ യാദവിന്റെ ചിത്രം ഇത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്ക് ചൂട് പകർന്നിരുന്നു.

6

നേരത്തേ അഖിലേഷ് സമാജ്വാദി തലപ്പത്ത് എത്തിയപ്പോൾ പാർട്ടിയിൽ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നുവെന്ന് ആരോപണം ഉന്നയിച്ചാണ് ശിവപാല്‍ പാര്‍ട്ടി വിട്ടി പ്രഗതിശീൽ പാർട്ടി ആരംഭിച്ചത്. എസ്പി പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഇദ്ദേഹത്തിനുണ്ട്. മാത്രമല്ല, സംസ്ഥാനത്തെ പ്രമുഖനായ നേതാവ് കൂടിയാണ് ശിവപാല്‍ യാദവ്. ഇറ്റാവ, മെയിൻപുരി, സംഭൽ ബെൽറ്റ് തുടങ്ങിയ സ്ഥലങ്ങളിലും ശിവപാൽ യാദവിന് ശക്കമായ സ്വാധീനം ഉണ്ട്. മഥുരയില്‍ നിന്ന് ചൊവ്വാഴ്ച ആരംഭിച്ച ശിവ്പാല്‍ സിംഗ് യാദവിന്റെ 'സമാജിക പരിവര്‍ത്തന യാത്ര'യില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണവ് സജീവ സാന്നിധ്യമായിരുന്നു. ആചാര്യ പ്രമോദ് ശിവപാലിനൊപ്പം യാത്ര ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു

4

അതേസമയം രാഷ്ട്രീയ ലോക് ദളിനെ (ആർ എൽ ഡി) പാട്ടിലാക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ജാട്ട് നേതാക്കളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഹരിയാന മുന്‍ മന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ മകന്‍ ദീപേന്ദര്‍ ഹൂഡ, ജാട്ട് ആധിപത്യമുള്ള പ്രദേശങ്ങളിൽ നേതാക്കളെ സഖ്യത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. പടിഞ്ഞാറൻ യുപിയിലെ ജാദവർക്കിടയിൽ ശക്തമായ പിന്തുണ ഉള്ള പാർട്ടിയാണ് ആർ എൽ ഡി. ജാട്ട് സമുദായങ്ങളിൽ ഭൂരിഭാഗം പേരും കർഷകരാണ്. കർഷക പിന്തുണ ഉറപ്പായാൽ പടിഞ്ഞാറൻ യുപിയിൽ ഭാഗ്പട്, ഷാംലി, മുസാഫർനഗർ, മീററ്റ്, ശരണാപൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നേട്ടം കൊയ്യാൻ സാധിക്കും. ലഖിംപൂർ വിഷയത്തിലെ കോൺഗ്രസ് ഇടപെടൽ കർഷകർക്കിടയിൽ കോൺഗ്രസിന് അനുകൂലമായ മനോഭാവം ഉണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് അവകാശപ്പെടുന്നുമുണ്ട്. അതേസമയംഎന്നാൽ ആർ എൽ ഡി ഇതിന് തയ്യാറാകുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും. ഇതിനോടകം തന്നെ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയുമായും സഖ്യത്തിനുള്ള സാധ്യതകൾ പരിശോധിക്കുകയാണ് ആർ എൽ ഡി.

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും
5

പ്രിയങ്ക ഗാന്ധിയുടെ വരവോടെ കോൺഗ്രസിന് സംസ്ഥാനത്ത് വലിയ ഊർജം ലഭിച്ചിട്ടുണ്ടെന്നും യുപിയിലെ പ്രധാന പ്രതിപക്ഷ തരത്തിലേക്ക് കോൺഗ്രസ് മാറിയിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് ദീപക് സിംഗ് പറഞ്ഞു. ചെറുപാർട്ടികളുമായുള്ള സഖ്യം എന്നത് മോശപ്പെട്ട ഒരു കാര്യമൊന്നുമല്ല. എന്നാൽ ഏതെങ്കിലും പാർട്ടിയുമായി സഖ്യം ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ടോയെന്നത് തനിക്കറിയില്ലെന്നും ദീപ് സിംഗ് പറഞ്ഞു. അതിനിടെ ബി ജെ പിയെ പൂട്ടാൻ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രതികരിച്ച് ശിവപാൽ യാദവ് രംഗത്തെത്തി. സമാനമായ പ്രത്യയശാസ്ത്രത്തിലെയും മതേതര പാർട്ടികളിലെയും ആളുകളോട് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട് - അധികാര മാറ്റത്തിനായി സഹകരിക്കുക. യോഗി സർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം കർഷകരും യുവാക്കളും ബിസിനസ്സ് വിഭാഗവും വളരെ പ്രതിസന്ധിയിലാണെന്ന് ശിവപാൽ യാദവ് പറഞ്ഞു. അതനിടെ ശിവപാലിന്റെ റാലിയിൽ പങ്കെടുത്ത പിന്നാലെ ആചാര്യ പ്രമോദ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും കോൺഗ്രസ് മത്സരിക്കും. സഖ്യത്തെ സംബന്ധിച്ചിടത്തോളം മായാവതിയുടെ ബിഎസ്പി ബി ജെ പിയെ സമീപിച്ച് കഴിഞ്ഞു. അഖിലേഷ് യാദവിന്റെ സമാദ്വാദി പാർട്ടക്ക് യാതൊരു ചലനവും ഉണ്ടാക്കാമ്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കിടിലൻ ലുക്കിൽ നമ്മടെ 'ക്ടാവ്'; ഗായത്രി സുരേഷിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ

English summary
Congress may form alliance with Pragathiseel party in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X