രാജസ്ഥാനില്‍ ഇന്ത്യ സഖ്യം പിടിച്ച് നില്‍ക്കും, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി അടിച്ചുകേറും
ന്യൂഡല്‍ഹി: ഹിന്ദി ഹൃദയ ഭൂമിയിലെ നിര്‍ണായക സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബിജെപി ആധിപത്യം തുടരുമെന്ന് സര്‍വേകള്‍. മൂന്നിടത്തും നേരത്തെ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വന്‍ തോല്‍വി നേരിട്ടിരുന്നു. രാജസ്ഥാനില്‍ ബിജെപിക്ക് ഇത്തവണ നഷ്ടങ്ങളുണ്ടാവുമെന്ന് സര്‍വേ പ്രവചിക്കുന്നു.
മോദി പ്രഭാവം കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് അത്ര ശക്തമല്ല. 16 മുതല്‍ 19 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് ലഭിക്കുകയെന്ന് ഇന്ത്യ ടുഡേ സര്‍വേ പറയുന്നു. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും 25 സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. ഇത്തവണ എംപിമാരുടെ പെര്‍ഫോമന്‍സ് അടക്കം വില്ലനായി മാറിയിട്ടുണ്ട്.

ഇന്ത്യ സഖ്യം അഞ്ച് മുതല്‍ 7 സീറ്റ് വരെ രാജസ്ഥാനില്‍ നേടും. കോണ്‍ഗ്രസാണ് ഇവിടെ പ്രധാനമായും ഇന്ത്യ സഖ്യ കക്ഷി. ഇത്രയും സീറ്റുകള്‍ ലഭിച്ചാല്‍ അത് പ്രതിപക്ഷത്തിന് വലിയ ആത്മവിശ്വാസം നല്‍കുമെന്ന് ഉറപ്പാണ്. അടുത്ത കാലത്തൊന്നും രാജസ്ഥാനില്‍ ഇത്ര വലിയ നേട്ടങ്ങള്‍ കോണ്‍ഗ്രസിന് ലഭിച്ചിട്ടില്ല. അതേസമയം വോട്ട് ശതമാനത്തിലും വലിയ വ്യത്യാസം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇല്ല.
ബിജെപി 51 ശതമാനം വോട്ടാണ് സ്വന്തമാക്കുക. കോണ്‍ഗ്രസ് 37 ശതമാനം വോട്ടും നേടും. ഇരുവരും തമ്മിലുള്ള വ്യത്യാസം വെറും 14 ശതമാനം മാത്രമാണ്. മുന്‍ തിരഞ്ഞെടുപ്പുകളിലേത് പോലെ ആധിപത്യം കോണ്‍ഗ്രസ് ദുര്‍ബലമായിട്ടും ഇത്തവണ ബിജെപിക്ക് നേടാനാവില്ലെന്ന് സര്‍വേ പറയുന്നു.
അതേസമയം മധ്യപ്രദേശിലേത് കോണ്‍ഗ്രസിന് ദയനീയ പ്രകടനമായിരിക്കും. ഇത്രയും കാലം വിജയിച്ച് പോരുന്ന ചിന്ദ്വാര അടക്കം ഇത്തവണ നഷ്ടമാകാനുള്ള സാധ്യത ഏറെയാണ്. ബിജെപി 2019ലെ പ്രകടനം ആവര്‍ത്തിച്ചേക്കും. 28 മുതല്‍ 29 സീറ്റുകള്‍ വരെ ബിജെപി ഇത്തവണ നേടും. മധ്യപ്രദേശില്‍ ആകെ 29 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. ഇവിടെ കഴിഞ്ഞ തവണത്തെ ഫലം ബിജെപി ആവര്‍ത്തിക്കുമെന്നാണ് ഇന്ത്യ ടുഡേ സര്‍വേ സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസിന് പരമാവധി ഒരു സീറ്റ് ലഭിച്ചേക്കും. ഇവിടെ കമല്‍നാഥിന്റെ ചിന്ദ്വാരയാണ് കോണ്‍ഗ്രസ് ഇത്രയും കാലം കൈവിടാതിരുന്നത്. ഇത്തവണ അതിനും സാധ്യതയുണ്ട്. നകുല്‍ നാഥാണ് ഇവിടെ മത്സരിക്കുന്നത്. വോട്ടുശതമാനത്തിലും എന്‍ഡിഎ വളരെ മുന്നിലാണ്. 61 ശതമാനം വോട്ട് അവര്‍ക്ക് ലഭിക്കും. മൂന്ന് ശതമാനം വോട്ടാണ് കൂടുതല്‍ ലഭിക്കുക. ഇന്ത്യ സഖ്യത്തിന് 33 ശതമാനം വോട്ട് ലഭിക്കും. പക്ഷേ 2019നെ അപേക്ഷിച്ച് രണ്ട് ശതമാനം വോട്ട് കുറയുമെന്നും സര്‍വേ പ്രവചിച്ചിട്ടുണ്ട്.
അതേസമയം ഛത്തീസ്ഗഡിലും സ്ഥിതി വ്യത്യസ്തമല്ല. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ലോക്‌സഭയിലും ബിജെപി നേട്ടമുണ്ടാകും. കോണ്‍ഗ്രസ് തകര്‍ന്നടിയും. ബിജെപി പത്ത് മുതല്‍ 11 സീറ്റുകള്‍ വരെ നേടും. ഇന്ത്യ സഖ്യത്തിന് പരമാവധി 1 സീറ്റ് ലഭിച്ചേക്കുമെന്ന് ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ പറയുന്നു.
കഴിഞ്ഞ തവണ മൂന്ന് സീറ്റ് കോണ്‍ഗ്രസിനുണ്ടായിരുന്നു. ഇത്തവണ അതില്‍ രണ്ട് സീറ്റ് കുറയാനും സാധ്യതയുണ്ട്. ബിജെപി പക്ഷേ രണ്ട് സീറ്റ് കൂടുതലായി നേടും. 57 ശതമാനം വോട്ട് എന്‍ഡിഎയ്ക്കും, 37 ശതമാനം ഇന്ത്യ സഖ്യത്തിനും ലഭിക്കും.












Click it and Unblock the Notifications