കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവര്‍ക്കറെ വിടാതെ രാഹുല്‍, മാപ്പപേക്ഷ ഉയര്‍ത്തിക്കാട്ടി മറുപടി; ഭാരത് ജോഡോ യാത്രയില്‍ റിയാ സെന്നും

Google Oneindia Malayalam News

മുംബൈ: ഹിന്ദുത്വ നേതാവ് വി ഡി സവര്‍ക്കര്‍ക്ക് എതിരായ വിമര്‍ശനം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. നമഹാരാഷ്ട്രയില്‍ ഭാരത് ജോഡോ യാത്രക്കിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് എഴുതി കൊടുത്ത മാപ്പപേക്ഷയുടെ പകര്‍പ്പ് എടുത്ത് കാണിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

'സര്‍, അങ്ങയുടെ ഏറ്റവും അനുസരണയുള്ള സേവകനായി തുടരാന്‍ ഞാന്‍ അപേക്ഷിക്കുന്നു' എന്നെഴുതി സവര്‍ക്കര്‍ ഒപ്പിട്ട് നല്‍കി എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ നേതാക്കളെ വഞ്ചിച്ച് ഭയപ്പെട്ട് കത്തില്‍ ഒപ്പിടുകയായിരുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

1

നേരത്തെ രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം നടത്തിയതില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിലും പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ആരെങ്കിലും അവരുടെ പ്രത്യയശാസ്ത്രം മുന്നോട്ട് വയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ അത് ചെയ്യട്ടെ. അതിന് ഞങ്ങള്‍ എതിരല്ല, ഞങ്ങളുടെ നിലപാട് ഇതാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

'ഇത്ര വിശ്വാസമില്ലാത്തവരെങ്ങനെ ഒന്നിച്ച് ജീവിക്കും...?'; ടിക് ടോക് ദമ്പതികളുടെ ഈ പ്രതിജ്ഞ നിങ്ങളെ ഞെട്ടിക്കും!<br />'ഇത്ര വിശ്വാസമില്ലാത്തവരെങ്ങനെ ഒന്നിച്ച് ജീവിക്കും...?'; ടിക് ടോക് ദമ്പതികളുടെ ഈ പ്രതിജ്ഞ നിങ്ങളെ ഞെട്ടിക്കും!

2

മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും വല്ലഭായ് പട്ടേലും വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. എന്നിട്ടും അവര്‍ അത്തരമൊരു കത്തില്‍ ഒപ്പിട്ടിട്ടില്ല. ഇത് രണ്ട് ആശയങ്ങളാണ്, എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒന്ന് സവര്‍ക്കറുടെ ദര്‍ശനമാണ്, മറ്റൊന്ന് മഹാത്മാഗാന്ധിയുടെ ദര്‍ശനമാണ്. ഈ രണ്ട് ദര്‍ശനങ്ങളും തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

വരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോവരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോ

3

ചൊവ്വാഴ്ച വാഷിം ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സവര്‍ക്കര്‍ ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും പ്രതീകമാണെന്നും രണ്ട് മൂന്ന് വര്‍ഷം ആന്‍ഡമാനില്‍ ജയിലില്‍ കിടന്നപ്പോള്‍ ദയാഹര്‍ജി എഴുതാന്‍ തുടങ്ങിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. സവര്‍ക്കര്‍ മറ്റൊരു പേരില്‍ ഒരു പുസ്തകം എഴുതി അദ്ദേഹം എത്ര ധൈര്യശാലിയാണെന്ന് എടുത്തുകാണിച്ചു.

ശത്രുക്കള്‍ തോറ്റോടും, സമ്പത്ത് കുമിഞ്ഞ് കൂടും... ഭാഗ്യദേവത തലവര മാറ്റും; ഈ രാശിക്കാരുടെ സമയം തെളിഞ്ഞുശത്രുക്കള്‍ തോറ്റോടും, സമ്പത്ത് കുമിഞ്ഞ് കൂടും... ഭാഗ്യദേവത തലവര മാറ്റും; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു

4

അദ്ദേഹം ബ്രിട്ടീഷുകാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്തുള എന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം ഭാരത് ജോഡോ യാത്ര തടയാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ വെല്ലുവിളിക്കാനും അദ്ദേഹം മറന്നില്ല. ഞങ്ങള്‍ എല്ലാ വഴികളും പരീക്ഷിച്ചു. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഇനി യാത്ര മാത്രമാണ് അവശേഷിക്കുന്നത്. നിങ്ങള്‍ക്ക് യാത്ര നിര്‍ത്തണമെങ്കില്‍ അതിന് ശ്രമിച്ചോളൂ എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

5

അതേസമയം രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രംഗത്തെത്തിയിരുന്നു. ഹിന്ദുത്വ സൈദ്ധാന്തികരെ അപമാനിക്കുന്ന ആളുകള്‍ക്ക് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു. സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ സഹിക്കില്ലെന്ന് ഷിന്‍ഡെയും പറഞ്ഞു.

6

അതിനിടെ മഹാരാഷ്ട്രയില്‍ പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്രയില്‍ നടി റിയ സെന്നും പങ്കാളിയായി. മഹാരാഷ്ട്രയിലെ പാത്തൂരില്‍ നിന്നാണ് റിയ സെന്‍ പദയാത്രയുടെ ഭാഗമായത്. നേരത്തെ, ബോളിവുഡ് നടി പൂജാ ഭട്ടും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു. തെലങ്കാനയില്‍ പര്യടനം നടത്തവെയാണ് പൂജാ ഭട്ട് ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്.

English summary
Congress MP Rahul Gandhi repeated his criticism against Hindutva leader VD Savarkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X