കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്ത് നിര്‍ത്താന്‍ കോണ്‍ഗ്രസ്; സോണിയയെ കാണാന്‍ നേതാക്കള്‍ ദില്ലിയിലേക്ക്

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശിവസേനയുടെ നിര്‍ദ്ദേശം തള്ളി പ്രതിപക്ഷത്ത് ഇരിക്കുമെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് എന്‍എസിപി. ഇതോടെ പിണക്കം മറന്ന് ശിവസേന തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാല്‍ പ്രതീക്ഷകളെ അസ്ഥാനത്താക്കി കൂടുതല്‍ വിമര്‍ശനങ്ങളാണ് ബിജെപിക്കെതിരെ ശിവസേന ഉയര്‍ത്തുന്നത്. എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവും ശിവസേന ഉന്നയിച്ചിട്ടുണ്ട്.

അതിനിടെ ബിജെപി-ശിവസേന സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലേങ്കില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ഉചിതമായ തിരുമാനം കൈക്കൊള്ളുമെന്ന മുന്നറിയിപ്പാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സോണിയയെ കാണാന്‍ ഒരുങ്ങുകയാണ് നേതാക്കള്‍. വിശദാംശങ്ങളിലേക്ക്

എന്‍സിപി നിലപാട്

എന്‍സിപി നിലപാട്

മഹാരാഷ്ട്രയില്‍ ബിജെപി നിലപാട് കടുപ്പിച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യത തേടി ശിവസേന എന്‍സിപിയെ സമീപിച്ചിരുന്നു. മൂന്ന് തവണയാണ് ശിവേസന എംപി സഞ്ജയ് റൗത്ത് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. എന്‍സിപിയും ശിവസേനയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുക കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയെന്ന സാധ്യതയാണ് ഇതോടെ ചര്‍ച്ചയായത്.

സാധ്യത തേടി കോണ്‍ഗ്രസ്

സാധ്യത തേടി കോണ്‍ഗ്രസ്

എന്നാല്‍ ശിവസേനയുടേത് വിലപേശല്‍ തന്ത്രമാണെന്നായിരുന്നു എന്‍സിപി പ്രതികരിച്ചത്. എന്‍സിപി പ്രതിപക്ഷത്ത് ഇരിക്കണമെന്നതാണ് മഹാരാഷ്ട്രയുടെ ജനവിധിയെന്നും ബിജെപിയും ശിവസേനയും ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു. അതേസമയം ശിവസേനയ്ക്ക് മുന്‍പില്‍ എന്‍സിപി വാതിലുകള്‍ അടച്ചെങ്കിലും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസാന സാധ്യതകള്‍ തേടുകയാണ് കോണ്‍ഗ്രസ്.

മാര്‍ഗം തേടും

മാര്‍ഗം തേടും

ബിജെപി-ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചില്ലേങ്കില്‍ എന്‍സിപിയും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള മാര്‍ഗങ്ങള്‍ തേടുമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പറഞ്ഞു. ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഭരിക്കാനുള്ള യോഗ്യതയില്ലെന്ന് കോണ്‍ഗ്രസ് കരുതുന്നതെന്നും ചവാന്‍ പറഞ്ഞു.

കോണ്‍ഗ്രസ് യോഗം

കോണ്‍ഗ്രസ് യോഗം

കോണ്‍ഗ്രസിലെ 90 ശതമാനം എംഎല്‍എമാര്‍ക്കും ബിജെപി ഇനിയും മഹാരാഷ്ട്ര ഭരിക്കുന്നതിനോട് താത്പര്യമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ വിജയ് വദേത്തിവാര്‍ പ്രതികരിച്ചു. അതിനിടെ സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലസഹേബ് തോറത്ത് ബുധനാഴ്ച നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തു.

ബിജെപിയെ പുറത്ത് നിര്‍ത്തണം

ബിജെപിയെ പുറത്ത് നിര്‍ത്തണം

മഹാരാഷ്ട്രയില്‍ അധികാരത്തിലേറാന്‍ ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് അധ്യക്ഷന്‍ തോറത്ത് ഉള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കള്‍ക്ക് ഉള്ളത്. എന്ത് വിലകൊടുത്തും കോണ്‍ഗ്രസ് ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്ത് നിര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.

സോണിയയെ കാണും

സോണിയയെ കാണും

അതേസമയം ചില കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലെത്തി വീണ്ടും സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തേക്കിയെന്നുമുള്ള റിപ്പോര്‍ട്ട് ഉണ്ട്. ആവശ്യം വരികയാണെങ്കില്‍ ബിജെപിയെ പുറത്ത് നിര്‍ത്തി ശിവസേനയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്ന് ഇവര്‍ സോണിയയോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

രണ്ട് നിര്‍ദ്ദേശങ്ങള്‍

രണ്ട് നിര്‍ദ്ദേശങ്ങള്‍

പക്ഷേ പിന്തുണയ്ക്കണമെങ്കില്‍ രണ്ട് നിര്‍ദ്ദേശങ്ങള്‍ ശിവസേന പാലിക്കേണ്ടതുണ്ടെന്ന നിര്‍ദ്ദേശവും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്തിനുള്ളില്‍ ഉയരുന്നുണ്ട്. ഒന്ന് എന്‍ഡിഎയില്‍ നിന്ന് പുറത്ത് വരാന്‍ ശിവസേന തയ്യാറാകണം. രണ്ട് ഹിന്ദുത്വ നിലപാട് മയപ്പെടുത്തണം.

താത്പര്യമില്ല

താത്പര്യമില്ല

അതേസമയം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ഈ നിര്‍ദ്ദേശത്തോട് അനുകൂല നിലപാടല്ല ഉള്ളതെന്നാണ് നിഗമനം. ശിവസേനയെ പിന്തുണയ്ക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന ഭയം കോണ്‍ഗ്രസിന് ഉണ്ട്. പ്രത്യയശാസ്ത്രത്തില്‍ വിട്ട് വീഴ്ച ചെയ്ത് കൊണ്ട് കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാകില്ല. ആദ്യം എന്‍ഡിഎ വിട്ട് വരാന്‍ ശിവസേന തയ്യാറാവട്ടെയെന്ന് പേര് വെളിപ്പെടുത്താത്ത കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

തീവ്ര ഹിന്ദുത്വ നിലപാട്

തീവ്ര ഹിന്ദുത്വ നിലപാട്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശിവസേനയില്‍ നിന്ന് വ്യത്യസ്ത നിലപാടാണ് കോണ്‍ഗ്രസിന് ഉള്ളത്. ശിവസേന തീവ്ര ഹിന്ദുത്വ നിലപാടുകള്‍ വെടിഞ്ഞാലെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കൂവെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ശിവസേനഎംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ശിവസേന

 ദലീമയ്ക്കെതിരെ രൂക്ഷ വിമര്‍ശനം; ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടപെടാന്‍ കാരണമായെന്ന് സിപിഎം ദലീമയ്ക്കെതിരെ രൂക്ഷ വിമര്‍ശനം; ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടപെടാന്‍ കാരണമായെന്ന് സിപിഎം

English summary
Congress-NCP Will Jointly Take Call if BJP-Shiv Sena Fail to Form Govt says chavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X