കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്ത് മോഡലില്‍ കോണ്‍ഗ്രസ് മാറും, സോണിയ തീരുമാനിക്കും, മുഖ്യമന്ത്രിമാര്‍ അടങ്ങുന്ന ഗ്രൂപ്പെത്തും

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പ്രശാന്ത് കിഷോറിന്റെ വരവ് തടഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിച്ചേക്കും. പ്രധാനമായും വലിയ വെല്ലുവിളി പ്രതിപക്ഷ ചേരിയില്‍ നിന്നാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ വെല്ലുവിളിക്ക് ഇപ്പോള്‍ ആര്‍ജെഡിയും, സിപിഎമ്മും, ആംആദ്മി പാര്‍ട്ടിയും, സമാജ് വാദി പാര്‍ട്ടിയും വരെ കൈയ്യടിച്ച് തുടങ്ങിയിരിക്കുകയാണ്.

അതിജീവിതയ്ക്ക് നീതി കിട്ടാതെ പോയാല്‍ ഇത്തരം കാര്യങ്ങള്‍ ഇനിയും നടക്കുമെന്ന് രവീന്ദ്രന്‍

ഇവരെല്ലാം ഓരോ സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമാണ്. ദേശീയ തലത്തില്‍ ഇവരുടെ നിലപാടുകളും പ്രതിപക്ഷ നിരയില്‍ നിര്‍ണായകമാകും. അതിന് മുമ്പേ സംസ്ഥാന തിരഞ്ഞെടുപ്പുകളും കോണ്‍ഗ്രസിന് ജയിക്കേണ്ടതുണ്ട്. അതിനായി ചിട്ടയായുള്ള പ്രവര്‍ത്തനമാണ് സോണിയ ആവശ്യപ്പെടുന്നത്.

1

കോണ്‍ഗ്രസ് മാറ്റത്തിനായി എംപവേഡ് ഗ്രൂപ്പിനെ തയ്യാറാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമാവാനാണ് പ്രശാന്തിനെ സോണിയാ ഗാന്ധി ക്ഷണിച്ചത്. എന്നാല്‍ തന്റെ ഇടവും വലവും നിയന്ത്രിക്കാന്‍ ആളുകളുണ്ടാവുമെന്ന് മനസ്സിലാക്കിയാണ് പ്രശാന്ത് ഇല്ലെന്ന് പറഞ്ഞത്. എന്നാല്‍ സോണിയ വിടുന്ന ലക്ഷ്ണമില്ല. ആ ഗ്രൂപ്പുമായി മുന്നോട്ട് പോവുകയാണ്. കോണ്‍ഗ്രസിന്റെ ഏറ്റവും പരിചയസമ്പന്നരായ നേതാക്കളാണ് ഇതിലുണ്ടാവും. ബിജെപിയെ എങ്ങനെ നേരിടണമെന്നതാണ് പ്രധാന തന്ത്രം. പക്ഷേ അതിലൊതുങ്ങില്ല കാര്യങ്ങള്‍. കോണ്‍ഗ്രസിനെ വെല്ലുവിളിച്ച പ്രാദേശിക പാര്‍ട്ടികളെ മുഴുവന്‍ തളയ്ക്കാനുള്ള പ്ലാന്‍ കോണ്‍ഗ്രസില്‍ നിന്നുണ്ടാവും. അതിനായി ഉപയോഗിക്കുന്നതും പ്രശാന്തിന്റെ തന്ത്രമാണ്.

2

നേരത്തെ ബിജെപിയെ നേരിടാന്‍ യുപിഎ സംവിധാനം കോണ്‍ഗ്രസിനുണ്ടായിരുന്നു. അതിന്റെ നേതൃത്വവും കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ ഇന്ന് യുപിഎ അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് കിട്ടുമോ എന്ന് ഉറപ്പില്ല. ശരത് പവാറും, മമത ബാനര്‍ജിയും അതിനായി സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. ഒപ്പം പ്രതിപക്ഷ നിരയിലെ ശക്തരായ ആംആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും മാറിയിരിക്കുകയാണ്. പഞ്ചാബ് പിടിച്ചതോടെ എഎപിയുടെ മൂല്യം ഇരട്ടിയായി. അതുകൊണ്ട് കോണ്‍ഗ്രസിന് ഇനി തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതിപക്ഷ നിരയിലെ പഴയ സ്വാധീനം തിരിച്ച് പിടിക്കാനാവൂ. 2024ന് ഇപ്പോഴുള്ള തന്ത്രം മാറ്റി പുതിയത് പരീക്ഷിക്കണമെന്ന് സോണിയ തന്നെ നിര്‍ബന്ധം പിടിച്ചിരിക്കുകയാണ്.

3

അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിയാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. തോറ്റത് മാത്രമല്ല ഈ സംസ്ഥാനങ്ങളിലെ സ്വാധീനം കോണ്‍ഗ്രസിന് നഷ്ടമായിരിക്കുകയാണ്. അതുകൊണ്ട് പഞ്ചാബില്‍ അടക്കം കോണ്‍ഗ്രസിന് തിരിച്ച് വരേണ്ടതുണ്ട്.ഗോവയില്‍ എഎപിയോട് നല്ലൊരു ശതമാനം വോട്ട് കോണ്‍ഗ്രസിന് നഷ്ടമായി. കോണ്‍ഗ്രസിന് സമാനമായ രാഷ്ട്രീയമാണ് എഎപിക്കുമുള്ളത്. അതാണ് ഏറ്റവും വലിയ പ്രശ്‌നം. യുപിയില്‍ പലയിടത്തും നാലാം സ്ഥാനത്താണ് കോണ്‍ഗ്രസ് എത്തിയത്. ബംഗാളില്‍ മമത ബാനര്‍ജിയെന്ന മറ്റൊരു വെല്ലുവിളി കോണ്‍ഗ്രസിന് മുന്നിലുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ചത്തതിന് തുല്യമാണെന്ന് നേരത്തെ മമത പറഞ്ഞിരുന്നു.

4

കോണ്‍ഗ്രസിന് ഇനി പെട്ടെന്ന് വരാനുള്ള വെല്ലുവിളി രണ്ട് സംസ്ഥാനങ്ങളാണ്. ഗുജറാത്തും ഹിമാചല്‍ പ്രദേശുമാണ് ആ സംസ്ഥാനങ്ങള്‍. രണ്ടിടത്തും ഈ വര്‍ഷം അവസാനമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഗുജറാത്തില്‍ ഇതിനോടകം എഎപി വന്‍ വെല്ലുവിളിയായി മാറി കഴിഞ്ഞു. ഹിമാചലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം എഎപിയില്‍ ചേരുമെന്നാണ് സൂചന. ഇവിടെ ഭരണം കിട്ടില്ലെന്ന മാത്രമല്ല, എഎപി വെല്ലുവിളി കൂടിയാവുന്നതാണ് കോണ്‍ഗ്രസിനുള്ള തലവേദന. ഇതിനൊക്കെ പുറമേ തെലങ്കാനയിലും ആന്ധ്രപ്രദേശിലും ബിജെപി വന്‍ ശക്തിയായി കഴിഞ്ഞു. ടിആര്‍എസ്സിനെയും, വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും നേരിടുന്നതിനൊപ്പം ഇനി ബിജെപിയെയും ഇവിടെ കോണ്‍ഗ്രസ് നേരിടേണ്ടി വരും.

5

കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കാന്‍ ആര്‍ജെഡി മാത്രമാണ് ഇപ്പോള്‍ താല്‍പര്യം പ്രകടിപ്പിച്ചത്. പക്ഷേ ബീഹാറില്‍ രണ്ടാം കക്ഷിയി ഒതുങ്ങി നില്‍ക്കാനാണ് തേജസ്വി യാദവ് ആവശ്യപ്പെട്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ സീറ്റ് മാത്രമാണ് ആര്‍ജെഡി സഖ്യത്തില്‍ ഇനി കോണ്‍ഗ്രസിന് കിട്ടൂ. ഡിഎംകെ കോണ്‍ഗ്രസിനെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ കൂടുതല്‍ സീറ്റ് അവരില്‍ നിന്നും കിട്ടില്ല. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് 12 നിയമസഭാ തിരഞ്ഞെടുപ്പാണ് നടക്കാനുള്ളത്. കാരണം 50 സീറ്റ് വരെയെ കോണ്‍ഗ്രസിന് കിട്ടുന്നുള്ളൂ. അതാണ് പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികള്‍ക്ക് ഇത്ര ധൈര്യം. 100 സീറ്റിന് മുകളില്‍ കോണ്‍ഗ്രസിന് കിട്ടിയാല്‍ അതോടെ പ്രതിപക്ഷത്തെ വമ്പനാരെന്ന തര്‍ക്കം തീരും.

ബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കംബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കം

English summary
congress new empowered group considering some of prashant kishor's points to implement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X