• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അതിജീവിതയ്ക്ക് നീതി കിട്ടാതെ പോയാല്‍ ഇത്തരം കാര്യങ്ങള്‍ ഇനിയും നടക്കുമെന്ന് രവീന്ദ്രന്‍

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സമരമുഖം തുറന്നിരിക്കുകയാണ് നടന്‍ രവീന്ദ്രന്‍. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് അദ്ദേഹം സത്യഗ്രഹ സമരം ആരംഭിച്ചിരിക്കുകയാണ്. പിടി തോമസിന്റെ ഭാര്യ ഉമ തോമസും പ്രതിഷേധത്തിന്റെ ഭാഗമായി വേദിയിലെത്തിയിട്ടുണ്ട്. ഫ്രണ്ട്‌സ് ഓഫ് പിടി ആന്റ് നേച്ചര്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് രവീന്ദ്രന്‍ സത്യഗ്രഹ സമരം ആരംഭിച്ചത്.

ബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കംബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കം

സിനിമ മേഖലയില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു നടന്‍ അതിജീവിതയ്ക്ക് പിന്തുണയുമായി നേരിട്ട് സമരത്തിന് ഇറങ്ങുന്നത്. നടിയുടെ കേസില്‍ സംഭവിക്കുന്നതാണ് ഇരയുടെ പേര് പറയുന്നതിന് അടക്കം നിര്‍മാതാവ് വിജയ് ബാബുവിനെ പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുന്നതെന്നും രവീന്ദ്രന്‍ പറഞ്ഞു.

1

ഏതൊരു വ്യക്തിയാണെങ്കിലും നമുക്ക് ഒരു വിഷയത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് തുറന്ന് പറയണമെന്ന് രവീന്ദ്രന്‍ പറയുന്നു. അതിജീവിതയ്ക്ക് നീതി കിട്ടാതെ പോയാല്‍ ഇതുപോലുള്ള സംഭവങ്ങള്‍ പല സ്ഥലത്തും നടക്കും. ഏതൊരു നടിക്കും മോശം അനുഭവങ്ങളുണ്ടായാല്‍ പ്രതികരിക്കണമെന്നും രവീന്ദ്രന്‍ വ്യക്തമാക്കി. ഫ്രണ്ട്‌സ് ഓഫ് പിടി ആന്‍ഡ് നേച്ചര്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഈ സമരം തുടങ്ങുന്നത്. എന്നാല്‍ ഈ പ്രതിഷേധം ഇന്ന് തുടങ്ങിയതല്ല. പിടി തോമസ് തുടങ്ങിവെച്ച സമരമാണിത്. അദ്ദേഹം തുടങ്ങിവെച്ച ഒരു സമരത്തിന്റെ രണ്ടാം ഭാഗമാണിതെന്നും രവീന്ദ്രന്‍ വ്യക്തമാക്കി.

2

അതിജീവിതയ്ക്ക് നീതി കിട്ടുക എന്നത് മാത്രമാണ് ഞങ്ങളുടെ വിഷയം. മറ്റൊന്നും ഞങ്ങളുടെ മുന്നില്‍ ഇല്ല. ഇതില്‍ നീതി കിട്ടേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ആര്‍ക്കും ആരെയും എന്തും ചെയ്യാമെന്നുള്ള അവസ്ഥ വരുമെന്നും രവീന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. നടിയുടെ കേസില്‍ പുറത്തുവരുന്ന എല്ലാ കാര്യങ്ങളും ആശങ്കയാണ്. ഇത് ശരിയായ വഴിയിലേക്ക് അല്ലല്ലോ പോകുന്നതെന്ന തോന്നലുണ്ടായി. എല്ലാവര്‍ക്കും അത്തരം ആശങ്കയുണ്ടായിട്ടുണ്ട്. പിടി തുടങ്ങിവെച്ച ഒരു പോരാട്ടം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. സമാന രീതിയില്‍ ചിന്തിക്കുന്നവരെല്ലാം ഈ സമരത്തിന്റെ ഭാഗമാവുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടുണ്ടെന്ന് രവീന്ദ്രന്‍ പറഞ്ഞു.

3

ഭാഗ്യലക്ഷ്മിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അവരും പിന്തുണയ്ക്കുകയാണ് ചെയ്തത്. മലയാള സിനിമയിലെ പ്രമുഖന്‍ സംവിധായന്‍ ഹരിഹരന്‍ ഇന്ന് രാവിലെ എന്നെ വിളിച്ച് സംസാരിച്ചു. ഈ കേസില്‍ എതിര്‍ക്കുന്നവരുടെ കാര്യത്തെ കുറിച്ച് അറിയില്ല. ഇതുവരെ എല്ലായിടത്ത് നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. എന്തുകൊണ്ട് ഇതിനെ എതിര്‍ക്കുന്നു എന്ന് എനിക്കറിയില്ല. മറ്റുള്ളവര്‍ക്ക് പല കാരണങ്ങളും അതിലുണ്ടാവാം. അതൊന്നും ചികഞ്ഞ് നോക്കാന്‍ ഞാന്‍ ആളല്ല. ഇവിടെ അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ളത്. ഒരാളും എതിര്‍ക്കാത്ത കാര്യത്തിലാണ് ഞങ്ങള്‍ പ്രതിഷേധം നടത്തുന്നതെന്നും രവീന്ദ്രന്‍ വ്യക്തമാക്കി.

4

നടി ആക്രമിക്കപ്പെട്ട ദിവസം ഞാന്‍ ഇവിടെയുണ്ടായിരുന്നില്ല. ഇപ്പോള്‍ തിരിച്ചുവന്നാണ് വീണ്ടും പ്രതിഷേധം തുടങ്ങിയിരിക്കുന്നത്. ഇതൊരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പോരാട്ടമല്ല. ശരിയോ തെറ്റോ എന്നുള്ളതില്‍ അല്ല ശ്രദ്ധിക്കുന്നത്. നടിക്ക് നീതി കിട്ടുക എന്നുള്ളതിലാണ് കാര്യം. ഒരാളെയും കുറ്റം പറയുന്നതില്‍ അല്ല കാര്യം. നിലപാടുകള്‍ കൃത്യമായി പറയുന്നവരുടെ സംഘടനയാണ് ഇത്. ദിലീപിന്റെ കേസില്‍ നിന്ന് വിജയ് ബാബുവിന് ഊര്‍ജം കിട്ടിയോ എന്നറിയില്ല. പക്ഷേ അതിജീവിതയ്ക്ക് നീതി ലഭിക്കാതെ പോയാല്‍ അത്തരം കാര്യങ്ങള്‍ ഒരുപാട് ഇനിയും നടക്കുമെന്ന് ഞാന്‍ ഉറപ്പിച്ച് പറയാം. അക്രമം നടത്തി അതിനെ ലൈവില്‍ വന്ന് ന്യായീകരിക്കുന്നത് വലിയ വീരവാദം പറയുന്നത് പോലെയാണെന്നും രവീന്ദ്രന്‍ പറഞ്ഞു.

5

സ്ത്രീയെ ബഹുമാനിക്കുക എന്നതാണ് പ്രശ്‌നം. അല്ലാതെ സ്ത്രീയും പുരുഷനും തമ്മിലുള്ള യുദ്ധമല്ല വേണ്ടത്. സ്ത്രീ ഇക്കാലത്ത് അടിമയല്ലാതായി മാറിയിരിക്കുകയാണ്. ഇന്നവര്‍ എല്ലാം തുറന്ന് പറയുന്നുണ്ട്. അനിഷ്ടങ്ങള്‍ ഉണ്ടായാല്‍ അവരത് തുറന്ന് പറയണം. യഥാര്‍ത്ഥത്തില്‍ നമ്മള്‍ കാഴ്ച്ചപ്പാടുകളെല്ലാം പൊളിച്ചെഴുതണം. എന്ത് മോശം കാര്യം ചെയ്താലും, അതിന് ഒരിക്കല്‍ അനുഭവിക്കേണ്ടി വരും. നീതിക്ക് വേണ്ടി നമ്മള്‍ ഏതറ്റം വരെയും പോകും. കേസിന്റെ ഭാവി എന്താകുമെന്ന് എനിക്ക് അറിയില്ല. ഹേമ കമ്മീഷന്‍ പുറത്തുവിടാത്തതിനെ കുറിച്ച് ഞാന്‍ പ്രതികരിക്കുന്നില്ല. പലരും പലവിധത്തിലാണ് അതേ കുറിച്ച് പറയുന്നതെന്നും രവീന്ദ്രന്‍ പറഞ്ഞു.

ഹര്‍ദിക് കോണ്‍ഗ്രസ് വിടില്ല, ബിജെപിയെ വീഴ്ത്താന്‍ കൂടെയുണ്ടാവും, അവസാന നിമിഷം പ്ലാന്‍ മാറിഹര്‍ദിക് കോണ്‍ഗ്രസ് വിടില്ല, ബിജെപിയെ വീഴ്ത്താന്‍ കൂടെയുണ്ടാവും, അവസാന നിമിഷം പ്ലാന്‍ മാറി

Ernakulam
English summary
dileep actress case: actor raveendran says survivor should get justice, otherwise bad things repeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X