Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ കോണ്‍ഗ്രസ് രണ്ട് തട്ടില്‍, ആ പ്രഖ്യാപനം രാഹുല്‍ നടത്തണം, ബിജെപിക്ക് നേട്ടം കേന്ദ്രത്തില്‍

ദില്ലി: ഗോവയില്‍ കോണ്‍ഗ്രസ് കടുത്ത ആശയക്കുഴപ്പത്തിലാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പമുള്ളത്. പ്രഖ്യാപിച്ചാലുള്ള ഭവിഷത്തുകളാണ് ആശങ്കപ്പെടുത്തുന്നത്. കൂറുമാറ്റമാണ് പ്രധാന പ്രശ്‌നം. അതിലുപരി സംസ്ഥാനത്തെ ചരിത്രം എപ്പോഴും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായിരിക്കും എന്നതാണ്.

സിദ്ദുവിനെ കൊണ്ട് തോറ്റു, രാഹുല്‍ പറഞ്ഞിട്ടും അടങ്ങുന്നില്ല, അമൃത്‌സറില്‍ പാലം വലിക്കും?

നിലവില്‍ ഗോവയിലെ പ്രതിപക്ഷം ഏറ്റവും ദുര്‍ബലമാണ്. അിതലുപരി ഭിന്നിച്ച് കിടക്കുകയാണ്. എഎപിയും തൃണമൂല്‍ കോണ്‍ഗ്രസും ഇത്തവണ കോണ്‍ഗ്രസിന്റെ കൂടെ ചേരണമായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. ബിജെപിക്ക് കൂടുതല്‍ സാധ്യത തെളിയുന്നതും ഇവിടെയാണ്.

1

രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍ അങ്ങനെ ആരുണ്ട് കോണ്‍ഗ്രസില്‍ എന്നതാണ് ചോദ്യം. ഭൂരിപക്ഷം കിട്ടിയാല്‍ അത് ജനപ്രിയ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന് സംവിധാനമുണ്ട്. പക്ഷേ നേരത്തെ പ്രഖ്യാപിച്ചാല്‍ അത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രമോദ് സാവന്തിനേക്കാള്‍ ജനപ്രീതി കുറഞ്ഞ നേതാവായാല്‍ ആകെ പ്രശ്‌നമാകും. വോട്ടര്‍മാരുടെ ചോയ്‌സ് തനിയെ ബിജെപിയാവുന്ന അവസ്ഥ വരും. ഇപ്പോള്‍ ഭരണവിരുദ്ധ വികാരവും, ഖനന പ്രശ്‌നവുമൊക്കെ ചൂണ്ടിക്കാണിച്ച് ഗോവയില്‍ നിറഞ്ഞ് നില്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നുണ്ട്.

2

കോണ്‍ഗ്രസിന് സംസ്ഥാനത്താകെ ഒരു വിശ്വാസ്യത കുറവുണ്ട്. ജയിച്ചാലും നേതാക്കള്‍ കൂറുമാറുമെന്നാണ് വിശ്വാസം. ഇത് മറികടക്കാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വേണമെന്നാണ് സീനിയര്‍ നേതാക്കള്‍ പറയുന്നത്. 2017ല്‍ തന്നെ കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങളാണ് അധികാരം ഇല്ലാതാക്കിയത്. പക്ഷേ അപ്പോഴും 13 സീറ്റ് നേടിയ ബിജെപിയുടെ കരുത്ത് മറന്ന് പോകരുത്. കോണ്‍ഗ്രസ് തീരുമാനം വൈകിപ്പിച്ചപ്പോള്‍ ധാരാളം സമയം ബിജെപിക്ക് ലഭിച്ചു. കേന്ദ്രത്തില്‍ അധികാരമുള്ളതിന്റെ നേട്ടം ബിജെപിക്കുണ്ടായിരുന്നു. പ്രാദേശിക പാര്‍ട്ടികള്‍ മുഴുവന്‍ ബിജെപിക്കൊപ്പം നിന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടികള്‍ എപ്പോഴും ഗോവ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതാണ് സംസ്ഥാന ചരിത്രം.

3

ഇത്തവണ ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്നതും കേന്ദ്ര ഭരണമാണ്. കോണ്‍ഗ്രസ് അഞ്ച് കൊല്ലത്തിനിടെ തകര്‍ന്ന് തരിപ്പണമായത് മറ്റൊരു കാര്യം. ഇതൊക്കെ ബിജെപി കണ്ടറിഞ്ഞാണ് പ്രചാരണം കൊഴുപ്പിച്ചത്. കോണ്‍ഗ്രസ് ദുര്‍ബലമായ സാഹചര്യത്തില്‍ ബിജെപിക്ക് കൂടുതല്‍ പേര്‍ വോട്ട് ചെയ്യാന്‍ സാധ്യത ശക്തമാണ്. തൃണമൂല്‍ കോണ്‍ഗ്രസും എഎപിയും അടുത്ത ചോയ്‌സായി മാത്രമേ ജനങ്ങളുടെ മനസ്സില്‍ ഉള്ളൂ. പക്ഷേ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ അത് പാര്‍ട്ടിയില്‍ പോരിന് തുടക്കമിടും. ഇനി പ്രഖ്യാപിച്ചില്ലെങ്കില്‍ അതോടെ ജനങ്ങളുടെ വിശ്വാസവും നഷ്ടപ്പെടും. പ്രചാരണത്തിലെ മുന്‍തൂക്കം തന്നെ ഇല്ലാതാവും.

4

കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരായിരിക്കണമെന്ന് നേരത്തെ തന്നെ കണ്ടറിഞ്ഞിട്ടുണ്ട്. ദിനേശ് ഗുണ്ടുറാവുവിന്റെ പ്രസ്താവനയില്‍ നിന്ന് അതാണ് മനസ്സിലാവുന്നത്. ദിഗംബര്‍ കാമത്ത് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നാണ് സൂചന. ഗോവയില്‍ പവര്‍ ബ്രോക്കര്‍മാര്‍ നിരവധിയുണ്ട്. ഇവരെ പിണക്കാന്‍ ഒരുപാര്‍ട്ടിക്കും സാധിക്കില്ല. എല്ലാം പരിഗണിച്ച് മാത്രമേ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ സാധിക്കൂ. ഒന്ന് പിഴച്ചാല്‍ സംസ്ഥാനത്ത് ഒരിക്കലും തിരിച്ചുവരാനാവാത്ത സാഹചര്യമുണ്ടാവും. കോണ്‍ഗ്രസ് പറയുന്നത് 80 ശതമാനത്തോളം സ്ഥാനാര്‍ത്ഥികളും യുവാക്കളാണെന്ന് കോണ്‍ഗ്രസ് പറയുന്നു. സീനിയേഴ്‌സ് വളരെ കുറച്ച് മാത്രമാണ് ഉള്ളത്. അതുകൊണ്ട് സര്‍പ്രൈസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയും പ്രതീക്ഷിക്കാം.

5

ഗോവയില്‍ കോണ്‍ഗ്രസ് ജയിച്ചാലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക പ്രതിസന്ധിയായിരിക്കും. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയില്‍ അടക്കം ഈഗോയുള്ള നേതാക്കളുണ്ട്. ഇവര്‍ക്കെല്ലാം അധികാര കേന്ദ്രമാകണം. കോണ്‍ഗ്രസിലും അത്തരം ആളുകളുണ്ട്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കില്‍ ബിജെപി തന്നെ ഭരിക്കാനുള്ള സാധ്യത ശക്തമാകും. കരുത്തനായ നേതാവില്ല എന്നതാണ് ഗോവയിലെ ഏറ്റവും വലിയ പ്രശ്‌നം. കത്തോലിക്കരും മുസ്ലീങ്ങളും ബിജെപിയെ അടുപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. പക്ഷേ ചെറുപാര്‍ട്ടികള്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ സാധ്യത ശക്തമാണ്. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാല്‍ ഈ പ്രശ്‌നങ്ങളെല്ലാം തീരും. ചെറിയ പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസിനേക്കാള്‍ ശക്തമായ പ്രചാരണമാണ് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+