Get Updates
Get notified of breaking news, exclusive insights, and must-see stories!

നദീജലത്തിന്റെ പേരില്‍ സംസ്ഥാനങ്ങളെ തമ്മിലടിപ്പിച്ചത് കോണ്‍ഗ്രസ്; ആരോപണവുമായി മോദി

ജയപൂര്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ഒരു കാലത്തും കര്‍ഷക ക്ഷേമം പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും ആരെയും അത് ചെയ്യാന്‍ അനുവദിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച് ഒരു വര്‍ഷം തികയുന്നതിന്റെ ഭാഗമായി ജയ്പൂരില്‍ നടന്ന 'ഏക് വര്‍ഷ്-പരിണാം ഉത്കര്‍ഷ്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജല തര്‍ക്കങ്ങള്‍ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. കിഴക്കന്‍ രാജസ്ഥാന്‍ കനാല്‍ പദ്ധതി (ഇആര്‍സിപി) പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം കോണ്‍ഗ്രസിന്റെ ഉദ്ദേശ്യശുദ്ധിയെ കുറിച്ച് സംശയമുണര്‍ത്തുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. നദീജല പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ആഗ്രഹിക്കുന്നില്ല.

narendra modi

'നദികളിലെ വെള്ളം അതിര്‍ത്തി കടന്ന് ഒഴുകിയിരുന്നെങ്കിലും നമ്മുടെ കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിച്ചില്ല. പരിഹാരം കാണുന്നതിന് പകരം സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജല തര്‍ക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്,' മോദി പറഞ്ഞു. കര്‍ഷകരുടെ പേരില്‍ വലിയ വായില്‍ സംസാരിക്കുന്നവര്‍ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഞങ്ങള്‍ സഹകരണത്തിലാണ് വിശ്വസിക്കുന്നത്, എതിര്‍പ്പിലോ തടസ്സങ്ങളിലോ അല്ല. പരിഹാരങ്ങളിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതിനാല്‍, കിഴക്കന്‍ രാജസ്ഥാന്‍ കനാല്‍ പദ്ധതിക്ക് നമ്മുടെ സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും വിപുലീകരിക്കുകയും ചെയ്തു,' അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചയുടന്‍ പാര്‍വതി-കാളിസിന്ധ്-ചമ്പല്‍ പദ്ധതിയില്‍ ധാരണയിലെത്തിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പദ്ധതിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പദ്ധതി നിര്‍ത്തി വെപ്പിക്കാന്‍ കോണ്‍ഗ്രസും ചില സര്‍ക്കാരിതര സംഘടനകളും നീക്കം നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.

അതേസമയം ചടങ്ങില്‍ 46,400 കോടി രൂപയുടെ ഊര്‍ജം, റോഡ്, റെയില്‍വേ, ജലം എന്നിവയുമായി ബന്ധപ്പെട്ട 24 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രാവതി, കാളിസിന്ധ്, ചമ്പല്‍ പദ്ധതി സംസ്ഥാനത്തെ 21 ജില്ലകളില്‍ ജലസേചനവും കുടിവെള്ളവും ലഭ്യമാക്കുമെന്നും മധ്യപ്രദേശിലെ അതിര്‍ത്തി പ്രദേശങ്ങളുടെ വികസനം ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലവും മോദി എടുത്തുപറഞ്ഞു. തുടര്‍ച്ചയായി മൂന്നാം തവണയും എന്‍ഡിഎയ്ക്ക് ലഭിച്ച ജനവിധി ചരിത്രപരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് ശക്തമായ അടിത്തറ പാകിയതിന് മുഖ്യമന്ത്രി ബജന്‍ ലാല്‍ ശര്‍മ്മയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+