കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഒരുങ്ങി; തിരഞ്ഞെടുപ്പില്‍ ചരിത്ര സഖ്യത്തിന്!! ബിജെപി, ടിആര്‍എസ് മോഹം തകരുമോ?

  • By Ashif
Google Oneindia Malayalam News

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തി നേട്ടം കൊയ്യാനുള്ള തെലങ്കാന രാഷ്ട്ര സമിതിയുടെ നീക്കം പൊളിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. സംസ്ഥാനത്ത് പുതിയ സഖ്യമുണ്ടാക്കാനുള്ള എല്ലാ സാധ്യതകളും ഒരുക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ശക്തരായ ഒരു സഖ്യകക്ഷിയെ കിട്ടിയാല്‍ ടിആര്‍എസും ബിജെപിയും നടത്തുന്ന നീക്കങ്ങള്‍ തകര്‍ക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. നിയമസഭ പിരിച്ചുവിട്ട് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇക്കാര്യം ബിജെപിയുമായി ചര്‍ച്ച ചെയ്തിരിക്കെയാണ് കോണ്‍ഗ്രസ് കളിമാറ്റുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

രണ്ടു പാര്‍ട്ടികളൊഴിച്ച്

രണ്ടു പാര്‍ട്ടികളൊഴിച്ച്

രണ്ടു പാര്‍ട്ടികളൊഴിച്ച് ഏത് കക്ഷികളുമായും സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആര്‍സി ഖുണ്‍ടിയ പറഞ്ഞു. ബിജെപിയും ടിആര്‍എസും ഒഴികെയുള്ള ഏത് കക്ഷികളുമായും സഖ്യമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമായും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

സാധ്യത ഏറി

സാധ്യത ഏറി

കോണ്‍ഗ്രസും ടിഡിപിയും ഒന്നിക്കാനുള്ള സാധ്യത ഏറിയിരിക്കുകയാണ്. കൂടെ സിപിഎം, സിപിഐ എന്നീ കക്ഷികളുമുണ്ടാകുമെന്നാണ് വിവരം. ചില പ്രാദേശിക കക്ഷികളും കൂടെ ചേരും. 1982ന് ശേഷം കോണ്‍ഗ്രസുമായി ടിഡിപി സഖ്യമുണ്ടാക്കിയിട്ടില്ല. സഖ്യം സാധ്യമായാല്‍ 35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാകും ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ്.

ഇരുവരും ഒന്നിച്ചാല്‍

ഇരുവരും ഒന്നിച്ചാല്‍

തെലങ്കാനയില്‍ കോണ്‍ഗ്രസാണ് പ്രധാന പ്രതിപക്ഷത്ത്. നഗരമേഖലയില്‍ ടിഡിപിക്ക് സ്വാധീനമുള്ള പ്രദേശങ്ങളുണ്ട്. 119 അംഗ നിയമസഭയാണ് തെലങ്കാനയിലേത്. ടിആര്‍എസിന് 90 എംഎല്‍എമാരുണ്ട്. സഖ്യകക്ഷിയായ എംഐഎമ്മിന് 7 അംഗങ്ങളും. കോണ്‍ഗ്രസിന് 13, ടിഡിപിക്ക് 3, ബിജെപിക്ക് 5, സിപിഎമ്മിന് 1 എന്നിങ്ങനെയാണ് സീറ്റ് നില.

ബിജെപിയെ അറിയിച്ചു

ബിജെപിയെ അറിയിച്ചു

ചന്ദ്രശേഖര റാവു അടുത്തിടെ ദില്ലിയില്‍ വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി ചര്‍ച്ച നടത്തി. തെലങ്കാനയില്‍ നേരത്തെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് അന്നുതന്നെ സൂചനകള്‍ പുറത്തുവന്നിരുന്നു. ബിജെപിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍

തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍

പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യപ്പെടാനുള്ള ചര്‍ച്ച തെലങ്കാനയില്‍ നടക്കുന്നുണ്ട്. ഈ ഐക്യം സാധ്യമാകുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താനാണ് ടിആര്‍എസിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്. തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ പ്രതിപക്ഷത്തിന് സംസ്ഥാനത്ത് യാതൊരു റോളുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ മകളും എംഎല്‍എയുമായ കല്‍വകുണ്ട്‌ല കവിത പറയുന്നത്.

മെയ് വരെ കാലാവധി

മെയ് വരെ കാലാവധി

രാജ്യത്ത് ഏറ്റവും ഒടുവില്‍ രൂപീകരിക്കപ്പെട്ട സംസ്ഥാനമാണ് തെലങ്കാന. ആന്ധ്രപ്രദേശ് വിഭജിച്ചാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പമാണ് തെലങ്കാനയില്‍ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ സഭയ്ക്ക് അടുത്ത മെയ് മാസം വരെ കാലാവധിയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കേണ്ടത്.

ടിആര്‍എസിന് അനുകൂലം

ടിആര്‍എസിന് അനുകൂലം

നാല് വര്‍ഷത്തെ രാഷ്ട്രീയ സാഹചര്യം തെലങ്കാന രാഷ്ട്രസമിതിക്ക് അനുകൂലമാണ്. അതുകൊണ്ടാണ് ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ടതും തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചതും. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അവസരമൊരുക്കുകയാണ് ടിആര്‍എസ്.

ഡിസംബറില്‍ നാലിടത്ത്

ഡിസംബറില്‍ നാലിടത്ത്

ഡിസംബറില്‍ നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടൊപ്പം തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് ടിആര്‍എസിന്റെ ആലോചന. ബിജെപിയുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നാണ് വിവരം.

ബിജെപിയുമായി സഖ്യം

ബിജെപിയുമായി സഖ്യം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് ചിലപ്പോള്‍ ബിജെപി സഖ്യത്തിലുണ്ടാകുമെന്ന സൂചനകളുണ്ട്. ബിജെപിക്കൊപ്പം ചേരില്ലെന്നും ചില നേതാക്കള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനും കെട്ടുറപ്പ് ഭദ്രമാക്കാനുമാണ് നേരത്തെ തിരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് സൂചനകള്‍. ബിജെപി സഖ്യത്തില്‍ മല്‍സരിച്ചാല്‍ തിരിച്ചടി നേരിടുമോ എന്ന ആശങ്കയും ടിആര്‍എസിനുണ്ട്.

വിശ്വാസമാണ് എല്ലാം

വിശ്വാസമാണ് എല്ലാം

തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന്റെ നാലാം വാര്‍ഷികമാണ് സപ്തംബര്‍ രണ്ട് ഞായറാഴ്ച. അന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് നിയമസഭ പിരിച്ചുവിട്ട പ്രഖ്യാപനം നടത്താനായിരുന്നു ആദ്യ പദ്ധതി. ജ്യോല്‍സ്യന്‍മാര്‍ പറഞ്ഞതു പ്രകാരം ഈ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് രണ്ടിന് പ്രഖ്യാപിക്കാതെ ആറിന് നിയമസഭ പിരിച്ചുവിട്ടത്.

അമിത് ഷാ വിവരം കൈമാറി

അമിത് ഷാ വിവരം കൈമാറി

നേരത്തെ തിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകള്‍ ബിജെപിക്കും ലഭിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാനത്തെ നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചിരിക്കുകയാണ്. ആര്‍എസ്എസിന്റെ ചിന്തന്‍ ബൈഠക് കര്‍ണൂലില്‍ നടന്നിരുന്നു. ഇവിടെ പങ്കെടുക്കാനെത്തിയ അമിത് ഷാ സംസ്ഥാനത്തെ നേതാക്കളുമായി തിരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച നടത്തിയിരുന്നു.

English summary
Congress ready to hold talks with TDP for electoral tie-up in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X