നഗരത്തെ ഇളക്കി മറിച്ച് പെൺപട; യുപിയെ വിറപ്പിച്ച് കോൺഗ്രസിന്റെ ശക്തിപ്രകടനം
ലഖ്നൗ; യു പിയെ ഇളക്കി മറച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പെൺപെടയെ ഇറക്കി കോൺഗ്രസിന്റെ ശക്തിപ്രകടനം. ലഡ് കീ ഹൂം, ലഡ് ശക്തി ഹൂ ( പെൺകുട്ടികളാണ്, ഞങ്ങൾ പോരാടും) എന്ന കോൺഗ്രസ് ക്യാമ്പെയിന്റെ ഭാഗമായി നടത്തിയ മാരണത്തണിലാണ് പതിനായിരത്തോളം പെൺകുട്ടികൾ പങ്കെടുത്തത്. ഇതിന്റെ വീഡിയോ കോൺഗ്രസ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ഗോവയിൽ ബിജെപിയെ വീഴ്ത്താൻ സാധിക്കുക കോൺഗ്രസിന് മാത്രം; തൃണമൂലിനും ആപ്പിനും എതിരെ ചിദംബരം

ഒമൈക്രോൺ കേസുകൾ വർധിച്ചുവരുന്നത് ചൂണ്ടിക്കാട്ടി പരിപാടിക്ക് അനുമതി നൽകിയിരുന്നില്ല. ഈ വിലക്ക് ലംഘിച്ചാണ് പരിപാടി നടന്നത്. ഝാൻസിയിലും ലഖ്നൗവിലും നടന്ന വലിയ മാരത്തോണുകളുടെ വീഡിയോ ആണ് കോൺഗ്രസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 'പെൺകുട്ടികൾ ഇനി അതിക്രമങ്ങളെ ഇനി സഹിക്കില്ല. ഇനി പെൺകുട്ടികൾ അതിക്രമങ്ങൾക്കെതിരെ പോരാടും, അവർ ഉച്ചത്തിൽ തന്നെ അതിനെതിരെ പ്രതികരിക്കും', എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.

സർക്കാരിന്റെ ലാപ്ടോപ് വിതരണ പരിപാടിയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് അണി നിരന്നത്. അന്നൊന്നും സർക്കരാരിന് ഇല്ലാത്ത പ്രശ്നം എന്തുകൊണ്ടാണ് ഇപ്പോൾ എന്ന് പരിപാടിയിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടി ചോദിക്കുന്ന വീഡിയോയും യുവതി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മാരത്തണിലെ ആദ്യ മൂന്ന് വിജയികൾക്ക് കോൺഗ്രസ് സ്കൂട്ടി സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് മുതൽ 25 വരെ സ്ഥാനം ലഭിക്കുന്നവർക്ക് സ്മാർട് ഫോൺ ലഭിക്കും. അടുത്ത 100 പേർക്ക് ഫിറ്റ്നസ് ബാന്റും ബാക്കിയുള്ള 1000 പേർകക്ക് മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കുറി യു പിയിൽ വനിത വോട്ടുകൾ ലക്ഷ്യം വെച്ചുള്ള പ്രചരണങ്ങൾ കൊഴുപ്പിക്കുകയാണ് തുടക്കം മുതൽ പ്രിയങ്ക ഗാന്ധി.

ഹഥ്രാസ്, ഉന്നാവോ വിഷയങ്ങൾ ഉയർത്തി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എണ്ണിപറഞ്ഞ് കൊണ്ടാണ് പ്രിയങ്ക പ്രചരണം നടത്തിയത്. മാത്രമല്ല ഈ സംഭവങ്ങളിൽ എല്ലാം ശക്തമായ ഇടപെടലുകളും പ്രിയങ്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.

അതുകൂടാതെ വനിതാ വോട്ടുകൾ ലക്ഷ്യം വെച്ച് 40 ശതമാനം വനിതാ സ്ഥാനാർത്ഥികൾ ഇത്തവണ കോൺഗ്രസിന് വേണ്ടി മത്സരത്തിനിറങ്ങുമെന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു മാത്രമല്ല, അധികാരം ലഭിച്ചാൽ പെൺകുട്ടികൾക്ക് സ്മാർട്ട് ഫോൺ, ഇരുചക്ര വാഹനം തുടങ്ങിയ പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്.

2019 ലെ കണക്കു പ്രകാരം യു പിയിൽ 6.61 കോടി വനിതാ വോട്ടർമാരാണ് ഉള്ളത്. പുരുഷ വോട്ടർമാർ 7.79 കോടിയും. 403 സീീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തിരുമാനിച്ച് കഴിഞ്ഞാൽ ഏകദേശം 161 സീറ്റുകളിൽ വനിതകൾ സ്ഥാനാർത്ഥികളാകും. ഒരുപക്ഷേ പാർട്ടിയുടെ യു പിയിലെ തലവര മാറ്റാൻ തന്നെ ഈ പ്രഖ്യാപനം കാരണമായേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

അതേസമയം കോൺഗ്രസിന്റെ നീക്കങ്ങൾ മനസിലാക്കി മറ്റ് പാർട്ടികളും സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണഅട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി 10 ലേറെ തവണ യു പി സന്ദർശിച്ചിട്ടുണ്ട്. ഇതുവരെ 1,000 സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 16 ലക്ഷത്തോളം രൂപ നിക്ഷേപിച്ചത് ഇതിന്റെ ഭാഗമായിട്ടാണ്.
മറുവശത്ത് സമാജ്വാദി പാർട്ടി അഖിലേഷിന്റേയും പിതാവ് മുലായം സിംഗ് യാദവിന്റേയും ഭരണകാലത്ത് സ്ത്രീകൾക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തുന്നത്.