കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളില്‍ നിന്നും നിര്‍ദേശം തേടി കോണ്‍ഗ്രസ്; ഇതിന് പിന്നിലും രാഹുല്‍ ഗാന്ധി തന്നെ

  • By News Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇന്ത്യയില്‍ ഇതുവരേയും കൊറോണ ബാധിച്ചവരുടെ എണ്ണം 20000ത്തിന് അടുത്താണ്. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്ത് 19984 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണ ബാധിച്ച് ഇതുവരേയും 640 പേരാണ് മരണപ്പെട്ടത്.

കൊറോണക്ക് ശേഷം രാജ്യം ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടാന്‍ പോകുന്നത്. അതില്‍ ലോക്ക്ഡൗണ്‍ ബാധിച്ച ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായുള്ള സാമ്പത്തിക പുനരുദ്ധാരണ പാക്കേജുകള്‍ക്കായി ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടിയിരിക്കുകയാണ് കോണ്‍ഗ്രസ്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊറോണ, ആറ് അധ്യാപകര്‍ ക്വാറന്റീനില്‍കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊറോണ, ആറ് അധ്യാപകര്‍ ക്വാറന്റീനില്‍

തകര്‍ച്ചയുടെ വക്കില്‍

തകര്‍ച്ചയുടെ വക്കില്‍

കൊറോണവൈറസ് മൂലം ചെറുകിട ഇടത്തരം വ്യാപാര മേഖല പൂര്‍ണ്ണമായും തകര്‍ച്ചയുടെ വക്കിലാണ്. ഇത് തിരിച്ചുപിടിക്കുന്നതിനായി മികച്ച സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടതായുണ്ട്. ഇതിന് ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഇച് സംബന്ധിച്ച് ഒരു ക്യാമ്പയിന്‍ ആരംഭിക്കാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

കൊറോണ വൈറസ് രോഗം ചെറുകിട ഇടത്തരം വ്യാപാരങ്ങളെ പൂര്‍ണ്ണമായും തകര്‍ത്തിരിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നിങ്ങളുടെ സഹായം വേണം. ഇടത്തരം ചെറുകിടസംരംഭകര്‍ക്ക് ആവശ്യമായ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ക്ക് നിര്‍ദേശിക്കൂവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 'ഹെല്‍പ്പ്‌സേവ്‌സ്‌മോള്‍ബിസിനസ്സ്' എന്ന ഹാഷ് ടാഗിലാണ് ഇക്കാര്യം പങ്കെടുവെച്ചത്.

മന്‍മോഹന്‍സിംഗിന്റെ നേതൃത്വം

മന്‍മോഹന്‍സിംഗിന്റെ നേതൃത്വം

എംഎസ്എംഇ മേഖലക്കാവശ്യമായ വിശദമായ പുനരുജ്ജീവന പദ്ധതി സമര്‍പ്പിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള ഒരു കൂടിയാലോചന സമിതി അതിനായി പ്രവര്‍ത്തക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ആശ്വാസനടപടികള്‍

ആശ്വാസനടപടികള്‍

കാര്‍ഷിക മേഖല കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളിലൊരാളാണ് ഇത്തരം ചെറുകിട ഇടത്തരം സംരംഭകരെന്നും പ്രതിസന്ധി ഘട്ടത്തില്‍ അവരെ സഹായിക്കേണ്ടത് അനിവാര്യമാണെന്നും പാര്‍ട്ടി വ്യക്തമാക്കി. ഒപ്പം ഈ മേഖലയ്ക്ക് അടിയന്തിമായി തന്നെ ആശ്വാസനടപടികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു.

 ജന്‍ ധന്‍ അക്കൗണ്ടിലേക്ക് പണം

ജന്‍ ധന്‍ അക്കൗണ്ടിലേക്ക് പണം

എല്ലാ ജന്‍ ധന്‍ അക്കൗണ്ടിലേക്കും വിധവകളുടേയും ഭിന്നശേഷിക്കാരുടേയും പ്രായം ചെന്നവരുടേയും പെന്‍ഷന്‍ അക്കൗണ്ടിലേക്കും 7500 രൂപ വീതം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിക്ഷേപിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കൂടിയാലോചന സമിതിയാണ് ഇക്കാര്യം മുന്നോട്ട് വെച്ചത്.

Recommended Video

cmsvideo
Rahul Gandhi criticised the government over its response to virus | Oneindia Malayalam
 രാഷ്ട്രീയത്തിനുള്ള സമയമല്ല

രാഷ്ട്രീയത്തിനുള്ള സമയമല്ല

കൊറോണ വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയെന്നും മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിലായിരുന്നു അന്ന്. ഇനി രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. പ്രാധാന്യം കണക്കിലെടുത്ത് ഓരോ മേഖലയെ കുറിച്ചും കോണ്‍ഗ്രസിന്റെ കൂടിയാലോചന സമിതി വിലയിരുത്തുകയാണ്. ജന്‍ധന്‍ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

English summary
Congress Seeks Suggestions From People For Stimulus Packages For MSME
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X