കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ടില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; സച്ചിനെതിരെയുള്ള പരാമര്‍ശങ്ങളെ തള്ളി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയെ ഒറ്റികൊടുത്തവനാണെന്നും, ചതിയനുമാണെന്ന് കഴിഞ്ഞ ദിവസം ഗെലോട്ട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചത്. ഗെലോട്ടില്‍ നിന്ന് ഇങ്ങനൊരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

ഇങ്ങനെയുള്ള വാക്കുകള്‍ അദ്ദേഹം പ്രയോഗിച്ചത് അമ്പരപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് പറയുന്നു. രാജസ്ഥാനിലെ മുഖ്യമന്ത്രിയായി സച്ചിനെ നിയമിക്കണമെന്ന് ഒരുവശത്ത് നിന്ന് ആവശ്യമുയരുന്നുണ്ട്. എന്നാല്‍ ഗെലോട്ടാണ് ഇതിന് തടസ്സം നില്‍ക്കുന്നത്.

1

കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ഗെലോട്ടിനോട് ആവശ്യപ്പെട്ടു. ഒട്ടും പ്രതീക്ഷിക്കാത്ത പരാമര്‍ശമായിരുന്നു ഇത്. പല കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹം ഇങ്ങനൊരു പരാമര്‍ശം നടത്തുമെന്ന് കരുതിയില്ലെന്നും ജയറാം രമേശ് പറഞ്ഞു.

സഹോദരിക്ക് വൃക്ക ദാനം ചെയ്ത 83കാരിക്ക് ബംപര്‍ ലോട്ടറി; കനേഡിയക്കാരിക്ക് അടിച്ചത് 367 കോടി, വൈറല്‍സഹോദരിക്ക് വൃക്ക ദാനം ചെയ്ത 83കാരിക്ക് ബംപര്‍ ലോട്ടറി; കനേഡിയക്കാരിക്ക് അടിച്ചത് 367 കോടി, വൈറല്‍

കോണ്‍ഗ്രസ് ഒരു കുടുംബമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ഒരു മാര്‍ഗം നിര്‍ദേശിക്കുമെന്നും രമേശ് പറഞ്ഞു. കോണ്‍ഗ്രസിന് പരിചയസമ്പന്നായി നേതാവ് അശോക് ഗെലോട്ടിനെയും, യുവ തലമുറയിലെ ആവേശം പകരുന്ന നേതാവ് സച്ചിന്‍ പൈലറ്റിനെയും ആവശ്യമുണ്ടെന്നും ജയറാം രമേശ് വ്യക്തമാക്കി.

Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

അതേസമയം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ഗെലോട്ടിന്റെ പരാമര്‍ശത്തെ തള്ളി. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് അവരുടെ കരുത്ത് കാണിക്കുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി. നേരത്തെ ഗെലോട്ട് അതിരൂക്ഷമായിട്ടാണ് സച്ചിന്‍ പൈലറ്റിനെ വിമര്‍ശിച്ചത്.

സച്ചിനും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേര്‍ന്ന് തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനാണ് ശ്രമിച്ചത്. അതൊരിക്കലും നടക്കില്ല. ചതിയന്‍മാരെ ഒരിക്കലും മുഖ്യന്ത്രിയാക്കില്ല. പത്ത് എംഎല്‍എമാരുടെ പിന്തുണ പോലുമില്ലാത്തവനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയാക്കില്ലെന്നും ഗെലോട്ട് പറഞ്ഞു.

സമ്മാനമില്ലെന്ന് ഉറപ്പിച്ച ലോട്ടറിയില്‍ മഹാഭാഗ്യം; അമേരിക്കന്‍ യുവാവിന് അടിച്ചത് 81 ലക്ഷം, വൈറല്‍സമ്മാനമില്ലെന്ന് ഉറപ്പിച്ച ലോട്ടറിയില്‍ മഹാഭാഗ്യം; അമേരിക്കന്‍ യുവാവിന് അടിച്ചത് 81 ലക്ഷം, വൈറല്‍

ഇത് ആരോപണങ്ങള്‍ ഉന്നയിക്കേണ്ട സമയമല്ലെന്ന് ഗെലോട്ടിന് മറുപടിയായി സച്ചിന്‍ പറഞ്ഞിരുന്നു. ഒരാളും ഇത്രത്തോളം അരക്ഷിതാവസ്ഥ കാണിക്കാന്‍ പാടില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിലാണ് കോണ്‍ഗ്രസ് രണ്ട് തവണ തിരഞ്ഞെടുപ്പ് തോറ്റത്. രാഷ്ട്രീയത്തില്‍ ഒന്നും സ്ഥിരമല്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ നമ്മള്‍ ഒന്നിച്ച് നില്‍ക്കുകയാണ് വേണ്ടതെന്ന് സച്ചിന്‍ പറഞ്ഞു.

ബിജെപിയാണ് സച്ചിനെ ഉപയോഗിച്ച് സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കിയതെന്നാണ് ഗെലോട്ട് ആരോപിക്കുന്നത്. ഗുജറാത്തില്‍ അടക്കം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഒന്നിച്ച് നിന്നാലേ ബിജെപിയെ തോല്‍പ്പിക്കാനാവൂ എന്നും സച്ചിന്‍ പറഞ്ഞു.

English summary
congress surprised by ashok gehlot's remarks against sachin pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X