Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പുകള്‍ നിരോധിക്കുന്നു; പിഎം കെയറിലേക്ക് പണം സ്വീകരിക്കുന്നു; ഉചിതമാണോ; പരിഹസിച്ച് കോണ്‍ഗ്രസ്

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വീഡിയോ ഷെയറിംഗ് അപ്ലിക്കേഷനായ ടിക് ടോക് അടക്കം 59 അപ്ലിക്കേഷനുകളാണ് ഇന്ത്യ നിരോധിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് തിങ്കളാഴ്ച്ച രാത്രിയായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയത്. എന്നാല്‍ നടപടിയില്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍.അപ്ലിക്കേഷനുകള്‍ നിരോധിച്ചത് പോലെ പിഎം കെയറിലേക്ക് ചൈനീസ് കമ്പനികള്‍ നല്‍കിയ സംഭാവനകള്‍ തിരിച്ചുകൊടുക്കുമോയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.

സ്വാഗതാര്‍ഹം

സ്വാഗതാര്‍ഹം

ചൈനീസ് അപ്ലിക്കേഷനുകള്‍ നിരോധിച്ചത് വളരെ സ്വാഗതാര്‍ഹമായ കാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. അതേസമയം പ്രകോപനമില്ലാതെ നമ്മുടെ സൈന്യത്തെ ആക്രമിച്ച ചൈനക്കെതിരെ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു.

മനീഷ് തിവാരി

മനീഷ് തിവാരി

വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി രംഗത്തെത്തി.ചൈനീസ് അപ്ലിക്കേഷനുകള്‍ നിരോധിച്ചത് മികച്ച കാര്യം തന്നെയാണ്. എന്നാല്‍ ടെല്‍കോ അടക്കമുള്ള ചൈനീസ് കമ്പനികളില്‍ നിന്നും പ്രധാനമന്ത്രി കെയേര്‍സ് ഫണ്ടിലേക്ക് പണം സ്വീകരിച്ചതിക്കുറിച്ച് എന്ത് പറയുന്നുവെന്ന് മനീഷ് തിവാരി ചോദിച്ചു. അത് മികച്ചകാര്യമാണോ? അല്ലയോ ? മനീഷ് തിവാരി ട്വിറ്ററില്‍ കുറിച്ചു.

 പിഎം ഫണ്ടിലേക്ക്

പിഎം ഫണ്ടിലേക്ക്

കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വിയും ഇതേ കാര്യം ഉയര്‍ത്തി. ചൈനീസ് ആക്രമണം നടന്നുകൊണ്ടിരിക്കേ തന്നെ ചൈനീസ് കമ്പനികളുടെ പണം പിഎം ഫണ്ടിലേക്ക് സ്വീകരിച്ചുവെന്ന് മനു അിഷേക് സിങ്വി പറഞ്ഞു. ചൈനീസ് കമ്പനിയായ ഹ്യൂവൈയില്‍ നിന്നും 7 കോടി രൂപ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സ്വീകരിച്ചു. ഹ്യൂവൈക്ക് ചൈനീസ് കമ്പനിയുമായി ബന്ധമില്ലേയെന്നായിരുന്നു അഭിഷേക് സിങ്വി ചോദിച്ചത്.

Recommended Video

cmsvideo
    TikTok Issues First Response After Being Banned By Modi Govt | Oneindia Malayalam
     അമരീന്ദര്‍ സിംഗ്

    അമരീന്ദര്‍ സിംഗ്

    പിഎം കെയര്‍ ഫണ്ടിലേക്ക് ചൈനീസ് കമ്പനികള്‍ നല്‍കിയ സംഭാവനകള്‍ മുഴുവന്‍ കേന്ദ്ര ഫണ്ടിലേക്ക് തിരിച്ചുകൊടുക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. അവര്‍ നമ്മുടെ സൈനികരെ കൊല്ലുമ്പോള്‍ അവരുടെ പണം സ്വീകരിക്കരുത്. അത് എത്ര വലിയ തുകയായാലും തിരിച്ചുകൊടുക്കണമെന്നായിരുന്നു അമരീന്ദര്‍ സിംഗിന്റെ നിര്‍ദേശം.

    ഇനി നിങ്ങളുടെ ഊഴം

    ഇനി നിങ്ങളുടെ ഊഴം

    ഇത് കൂടാതെ ബിജെപിക്ക് മുന്നില്‍ മറ്റൊരു നിര്‍ദേശം കൂടി അമരീന്ദര്‍ വെച്ചിട്ടുണ്ട്. 1999 വരെയുള്ള യുദ്ധങ്ങള്‍ ഞങ്ങള്‍ ജയിച്ചെന്നും ഇനി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഊഴമാണെന്നുമായിരുന്നു അമരീന്ദറിന്റെ പരാമര്‍ശം. 60 മുതല്‍ തന്നെ ചൈനീസ് പ്രകോപനം ഉണ്ട്. ഗാല്‍വാനിലെ പ്രകോപനവും ആദ്യമായിട്ടല്ലെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

    ആഭ്യന്തരസുരക്ഷ

    ആഭ്യന്തരസുരക്ഷ

    ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയേയും പ്രതിരോധ സംവിധാനങ്ങളേയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ മുന്‍ നിരയിലാണെങ്കിലും ചൈനീസ് ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

    ഡാറ്റ ചോര്‍ത്തല്‍

    ഡാറ്റ ചോര്‍ത്തല്‍

    ഐടി മന്ത്രാലയത്തിന് ലഭിച്ച വിവിധ പരാതികളില്‍ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഉത്തരവില്‍ പറയുന്നു. ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങളില്‍ പലതും അനധികൃതമായി ഇന്ത്യക്ക് പുറത്തേക്കുള്ള സര്‍വറിലേക്ക് മാറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഡാറ്റ മുഴുവന്‍ ഉപയോഗിച്ചും, വിലയിരുത്തിയും വിശകലനം ചെയ്തും, ഇന്ത്യക്കാരുടെ സുരക്ഷയെത്തന്നെ ബാധിക്കുന്നതാണെന്നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+