'രാജസ്ഥാനിൽ കോൺഗ്രസിന് അധികാര തുടർച്ച,റെക്കോഡ് ഭൂരിപക്ഷം നേടും'; ജോൺ വിനേഷ്യസ്
കൊച്ചി: രാജസ്ഥാനിൽ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഭരണത്തുടർച്ച നേടുമെന്ന ആത്മവിശ്വാസം പങ്കിട്ട് കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്തെ പതിവ് ഇത്തവണ ആവർത്തിക്കില്ലെന്നും ബിജെപിക്ക് ഇക്കുറിയും രാജസ്ഥാൻ എളുപ്പമാകില്ലെന്നും കെപിസിസി സെക്രട്ടറി ജോൺ വിനേഷ്യസ് പറഞ്ഞു. മലയാളി കൂടിയായ ജോൺ കോൺ്ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിറസാന്നിധ്യമായിരുന്നു. സച്ചിൻ പൈലറ്റിനൊപ്പമായിരുന്നു ജോൺ.
സച്ചിൻ ഇത്തവണ റെക്കോഡ് ഭൂരിപക്ഷത്തിൽ ടോങ്ക് മണ്ഡലത്തിൽ നിന്നും വിജയിക്കുമെന്ന് അദ്ദേഹം മാതൃഭൂമിയോട് പ്രതികരിച്ചു. രാജസ്ഥാനിലെ കോൺഗ്രസിനുള്ളിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാണെന്നും സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിൽ അതൃപ്തി രൂക്ഷമാണെന്നുമുള്ള റിപ്പോർട്ടുകൾ ജോൺ തള്ളി. ഇരുവരും ഒരുമിച്ചാണ് നീങ്ങുന്നതെന്നും ഇരുവരും തമ്മിൽ യാതൊരു തർക്കങ്ങളും ഇല്ലെന്നും ജോൺ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങൾ കോൺഗ്രസ് വലിയ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. പാർട്ടിയുടെ ആഭ്യന്തര സർവ്വേകളിൽ അധികാര തുടർച്ച നിലനിർത്തുകയെന്നത് എളുപ്പമല്ലെന്നായിരുന്നു തുടക്കത്തിലെ കണ്ടെത്തൽ. എന്നാൽ ജനകീയ പദ്ധതികൾ ഗുണം ചെയ്യുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്. മാത്രമല്ല ബിജെപിയിലെ ആഭ്യന്തര വിഷയങ്ങളും ഇത്തവണ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കുമെന്ന് നേതൃത്വം കരുതുന്നു.
പ്രീ പോൾ സർവ്വേകളിൽ പലതും കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്നതായിരുന്നു. മാത്രമല്ല പോളിംഗ് ശതമാനത്തിലെ കുറവും തങ്ങൾക്ക് അനുകൂലമാണെന്ന നിലയിലാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. സംസ്ഥാനത്തെ ട്രെന്റ് അനുസരിച്ച് ഉയർന്ന പോളിംഗ് രേഖപ്പെടുത്തുമ്പോഴെല്ലാം ബി ജെ പിയാണ് അധികാരത്തിൽ വന്നിട്ടുണ്ട്. എന്നാൽ ഇത്തവണ 2018 നെ അപേക്ഷിച്ച് നേരിയ കുറവാണ് പോളിംഗിൽ രേഖപ്പെടുത്തിയത്.
അതേസമയം തുടർഭരണം ലഭിച്ചാലും സർക്കാർ രൂപീകരിക്കുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ച് എളുപ്പമായിരിക്കില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു ഇത്തവണയും കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അശോക് ഗെഹ്ലോട്ടിന് വീണ്ടും മുഖ്യമന്ത്രി സ്ഥാനം നൽകിയാൽ സച്ചിൻ ഇടയുമെന്ന കാര്യത്തിൽ തർക്കമില്ല. സച്ചിനെ പരിഗണിച്ചാൽ ഗെഹ്ലോട്ടും തന്റെ അനുയായികളെ ഒപ്പം നിർത്തി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയേക്കും എന്നാണ് വിലയിരുത്തലുകൾ. രാജസ്ഥാന്റെ വിധിയെന്താകുമെന്നറിയാൻ ഡിസംബര്ഡ മൂന്ന് വരെ കാത്തിരിക്കാം
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള












Click it and Unblock the Notifications