സച്ചിനും ഗെഹ്ലോട്ടും മെരുങ്ങുമോ? ഹൈക്കമാന്റ് വീണ്ടും ചർച്ചയ്ക്ക്..വ്യാഴാഴ്ച നിർണായക യോഗം
ജയ്പൂർ: രാജസ്ഥാൻ നിയസഭ തെരഞ്ഞെടുപ്പ് നേരിടാനുള്ള തന്ത്രം മെനയാൻ കോൺഗ്രസ് നേതാക്കൾ വ്യാഴാഴ്ച യോഗം ചേരും. ഡൽഹിയിൽ രാവിലെ 11 നാണ് യോഗം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, രാജസ്ഥാന്റെ ചുമതലയുള്ള സുഖിന്ദർ രൺധാവ, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, യുവ നേതാവ് സച്ചിൻ പൈല്റ്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
സച്ചിൻ പൈലറ്റും-അശോക് ഗെഹ്ലോട്ടും തമ്മിലുള്ള തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും നേതാക്കളെ വിളിച്ച് വരുത്തി ഡൽഹിയിൽ യോഗം ചേരുന്നത്. നേരത്തേ ഇരു നേതാക്കളേയും ഡൽഹിയിലേക്ക് വിളിപ്പിക്കുകയും തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ നേതത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. നേതൃത്വത്തിന്റെ നിർദ്ദേശം ഇരുവരും അംഗീകരിച്ചതായും തെരഞ്ഞെടുപ്പിൽ ഇ ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നേതൃത്വം വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇതിന് തൊട്ടടുത്ത ദിവസം തന്നെ സച്ചിൻ പൈലറ്റ് അശോക് ഗെഹ്ലോട്ടിനെതിരെ രംഗത്തെത്തി. മുൻ സർക്കാരിന്റെ അഴിമതി കേസുകൾ ഉടൻ തന്നെ അന്വേഷണം വേണമെന്നായിരുന്നു സച്ചിന്റെ ആവശ്യം. അഴിമതിക്കാര്യത്തിൽ സ്വന്തം സർക്കാരിനോടാണെങ്കിലും വിട്ടുവീഴ്ചയില്ലെന്നായിരുന്നു സച്ചിൻ വ്യക്തമാക്കിയത്. ഇത്തരത്തിൽ ഇരു നേതാക്കളും കൊണ്ടും കൊടുത്തും മുന്നോട്ട് പോകുന്നതിനിടയിലാണ് ഇപ്പോൾ നേതൃത്വം വീണ്ടും യോഗം വിളിച്ച് ചേർത്തിരിക്കുന്നത്.
നിയമസഭ തെരഞ്ഞെുപ്പിൽ ഇത്തവണ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്നതാണ് സച്ചിന്റെ നിലപാട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചപ്പോൾ രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം അശോക് ഗെഹ്ലോട്ടിന് വേണ്ടി സച്ചിൻ മാറിക്കൊടുക്കുകയായിരുന്നു. എന്നാൽ ഇത്തവണ കസേര ലക്ഷ്യം വെച്ചാണ് സച്ചിൻ കരുക്കൾ നീക്കുന്നത്. എന്നാൽ സച്ചിനെ പരിഗണിച്ചാൽ അത് സംസ്ഥാന കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കുമെന്ന മുന്നറിയിപ്പാണ് ഗെഹ്ലോട്ട് നൽകുന്നത്.
നേരത്തേ സച്ചിൻ വിമത നീക്കം നടത്തിയിരുന്നു. അത്തരത്തിലൊരു നേതാവിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കരുതെന്ന് ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടുന്നു. സച്ചിനെ പരിഗണിച്ചാൽ തന്റെ പക്ഷത്തുള്ള എംഎൽഎമാരെ ഇറക്കി നേതൃത്വത്തിന് മേൽ സമ്മർതന്ത്രം ഗെഹ്ലോട്ട് പയറ്റിയേക്കും.
അതേസമയം തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ ഇരുനേതാക്കളേയും എങ്ങനെ അനുനയിപ്പിക്കുമെന്ന ആശങ്കയിലാണ് നേതൃത്വം. സച്ചിൻ പൈലറ്റിനെ പാർട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയർമാൻ ആയി നിയോഗിച്ച് പരിഹാരം കാണാനാണ് കോൺഗ്രസ് ഹൈക്കമാന്റ് ആലോചന. എന്നാൽ സച്ചിന് എന്ത് പദവി കൊടുത്താലും എതിർക്കുമെന്ന നിലപാടിലാണ് ഗെഹ്ലോട്ട് പക്ഷം. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് നേതൃത്വം ആലോചിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications