കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെട്ട് മുറുകുമോ? സുഷമ സ്വരാജിന്റെ മകള്‍ ലളിത് മോദിയുടെ വക്കീല്‍!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ട്വിറ്ററില്‍ സജീവമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തന്റെ മന്ത്രാലയത്തിലെ ഇടപെടലുകള്‍ പലതും സുഷമ സ്വരാജ് ട്വിറ്ററിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ലളിത് മോദി വിവാദവുമായി ബന്ധപ്പെട്ട് വലിയൊര് നിര ട്വീറ്റ് തന്നെ സുഷമ സ്വരാജ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ലണ്ടനില്‍ നിന്നും പോര്‍ച്ചുഗലിലേക്ക് പോയി ലണ്ടനിലേക്ക് തന്നെ തിരിച്ചുവന്ന മോദിക്ക് താന്‍ എന്ത് സഹായമാണ് ചെയ്തത് എന്നാണ് സുഷമ സ്വരാജ് ചോദിക്കുന്നത്.

ഭാര്യയുടെ ശസ്ത്രക്രിയയുടെ ആവശ്യങ്ങള്‍ക്കായി അടിയന്തിര യാത്ര വേണ്ടിവന്നതിനാലാണ് താന്‍ ഇടപെട്ടത് എന്നാണ് സുഷമ സ്വരാജ് പറയുന്നത്. മാനുഷിക പരിഗണന മാത്രമാണ് തന്റെ പ്രവൃത്തിക്ക് പിന്നിലെന്നും സുഷമ പറയുന്നു. ഇത്തരം മാനുഷിക പരിഗണന വെച്ച് ആത്മാര്‍ഥമായി തന്നെ പല കാര്യങ്ങളിലും ഇടപെട്ട് കൈയ്യടി വാങ്ങിയ ചരിത്രമുള്ള ആളാണ് കേന്ദ്ര വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ്.

എന്നാല്‍ സുഷമ സ്വരാജ് പറയാത്ത ചില കാര്യങ്ങളുണ്ട്. വായിക്കൂ..

ഹാജരായത് സുഷമ സ്വരാജിന്റെ മകള്‍

ഹാജരായത് സുഷമ സ്വരാജിന്റെ മകള്‍

2014 ല്‍ പാസ്‌പോര്‍ട്ട് കേസില്‍ ലളിത് മോദിക്ക് വേണ്ടി കോടതിയില്‍ തന്റെ മകളും അഭിഭാഷകയുമായ ബാന്‍സുരി സ്വരാജ് ഹാജരായ കാര്യം സുഷമ സ്വരാജ് എവിടെയും പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ വിവാദവുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ പറയാതെ വിട്ടതാകാനും മതി.

വാദിച്ചത് വെറുതെയായില്ല

വാദിച്ചത് വെറുതെയായില്ല

ദില്ലി കോടതിയില്‍ നിന്നും ലളിത് മോദിക്ക് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുള്ള വിധിയാണ് ഉണ്ടായത്. എന്നാല്‍ സാധാരണ സംഭവിക്കാറുള്ളത് പോലെ കേന്ദ്രസര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍ പോയില്ല. ഫലമോ ലളിത് മോദിക്ക് പാസ്‌പോര്‍ട്ട് കൈവശം കിട്ടി.

അച്ഛേ ദിന്‍ മോദിക്ക്

അച്ഛേ ദിന്‍ മോദിക്ക്

കേന്ദ്രത്തില്‍ ഒരു മോദി അധികാരത്തില്‍ വന്നപ്പോള്‍ മറ്റൊരു മോദിയായ ലളിത് മോദിക്കും അച്ഛേ ദിന്‍ വന്നതാണോ. 2013 ല്‍ രാജസ്ഥാനില്‍ ബി ജെ പി ഭരണത്തിലെത്തിയതിന് പിന്നാലെ ലളിത് മോദി രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായി മത്സരിച്ച് ജയിച്ചിരുന്നു. പിന്നീട് ഈ സ്ഥാനം പോയി.

 ഇന്ത്യയിലേക്ക് വരുന്നില്ല

ഇന്ത്യയിലേക്ക് വരുന്നില്ല

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ലണ്ടനില്‍ കഴിയുന്ന ലളിത് മോദി ഇന്ത്യയിലേക്ക് ഇനിയും വന്നിട്ടില്ല. ഭാര്യയുടെ ചികിത്സയ്ക്കായി പോര്‍ച്ചുഗലിലേക്ക് പോയ മോദി ലണ്ടനിലേക്ക് തന്നെ തിരിച്ചുപറന്നു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായി മോദി മത്സരിച്ചത് പോലും ലണ്ടനിലിരുന്നാണ്.

രാജിവെക്കണം

രാജിവെക്കണം

ഐ പി എല്‍ വിവാദ നായകനായ ലളിത് മോദിയെ സഹായിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജിവെക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

വീടിന് മുന്നില്‍ പ്രതിഷേധം

വീടിന് മുന്നില്‍ പ്രതിഷേധം

സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് അവരുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

എന്തുകൊണ്ട് ലളിത് മോദി

എന്തുകൊണ്ട് ലളിത് മോദി

ഐപിഎല്‍ വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി നേരിടുന്ന ആളാണ് ലളിത് മോദി. താന്‍ മനുഷ്യത്വപരമായ ഒരു സഹായം മാത്രമാണ് ലളിത് മോദിയ്ക്ക് ചെയ്തുകൊടുത്തത് എന്നാണ് സുഷമ സ്വരാജ് പറയുന്നത്. ഭാര്യയുടെ ശസ്ത്രക്രിയക്കായി പോര്‍ച്ചുഗലില്‍ എത്തണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് യാത്രയ്ക്കുളള രേഖകള്‍ ശരിയാക്കിയതെന്നും സുഷമ സ്വരാജ് പറയുന്നു.

സുഷമ സ്വരാജ് നിഷേധിക്കുന്നില്ല

സുഷമ സ്വരാജ് നിഷേധിക്കുന്നില്ല

2014 ജൂലായ് മാസത്തിലാണ് ഈ സംഭവം നടന്നത്. മോദി ആ സമയം ലണ്ടനില്‍ ആയിരുന്നു. യാത്ര ശരിയാക്കുന്നതിനായി ബ്രിട്ടീഷ് എംപിയായ കെയ്ത്ത് വാസുമായും ബ്രിട്ടീഷ് ഹൈക്കമ്മീഷണുമായും ആശയവിനിമയം നടത്തിയിരുന്നതായും സുഷമ സമ്മതിയ്ക്കുന്നുണ്ട്.

English summary
Congress to protest outside Sushma Swaraj's residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X