കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൂറല്‍ പോളിസിയുമായി കോണ്‍ഗ്രസ് ഒരുങ്ങുന്നു.... ടാക്‌സ് പോളിസി പൊളിച്ചെഴുതും!!

Google Oneindia Malayalam News

Recommended Video

cmsvideo
BJPയെ പൊളിച്ചെഴുതുവാൻ കോൺഗ്രസ് | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ സൂക്ഷമ പരിശോധനയുമായി രാഹുല്‍ ഗാന്ധി. സാമ്പത്തിക പ്രഖ്യാപനങ്ങളിലാണ് രാഹുല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന പദ്ധതികളില്‍ പുന:പ്പരിശോധന നടത്തണമെന്നാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. അതേസമയം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഇനിയും ഉണ്ടാവുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കുന്നു.

പി ചിദംബരത്തിനാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലുള്ളവരുടെയും നിര്‍ദേശങ്ങള്‍ ഇതില്‍ സ്വീകരിക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസിനെ നീക്കങ്ങളെ കുറിച്ച് ബിജെപിയില്‍ ആശങ്കയുണ്ടാക്കുകയാണ് രാഹുല്‍ ഇതുവഴി ലക്ഷ്യമിടുന്നത്. ചില നിര്‍ദേശങ്ങള്‍ പുറത്താക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. കര്‍ഷകര്‍ക്കുള്ള പാക്കേജുകളാണ് പ്രകടനപത്രികയില്‍ ആദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൂചനയുണ്ട്.

റൂറല്‍ പോളിസി

റൂറല്‍ പോളിസി

ഗ്രാമീണ മേഖലയെ കുറിച്ച് പഠിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയുള്ള നയരേഖയാണ് രാഹുല്‍ പാര്‍ട്ടിക്കുള്ളില്‍ ആദ്യം അവതരിപ്പിച്ചത്. ഇത് കൂടുതല്‍ മെച്ചപ്പെട്ടതാക്കാനാണ് രാഹുലിന്റെ നിര്‍ദേശം. ഓരോ മേഖലയിലും ഗ്രാമസഭകള്‍ ചേരാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദേശമുണ്ട്. പാര്‍ട്ടി അവതരിപ്പിക്കുന്ന നയരേഖ ഇത്തവണ കൂടുതലായി ചര്‍ച്ചയില്‍ ഇടംപിടിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. ബിജെപിയുടെ വോട്ടുബാങ്ക് മേഖലയില്‍ നയരേഖയ്ക്ക് കൂടുതല്‍ പ്രചാരണം നല്‍കാനാണ് രാഹുലിന്റെ ശ്രമം.

കര്‍ഷക വായ്പ

കര്‍ഷക വായ്പ

കര്‍ഷകര്‍ എല്ലാ മേഖലയിലും കഷ്ടപ്പാടുകള്‍ അനുവഭിക്കുന്നുണ്ടെന്ന് രാഹുല്‍ വിലയിരുത്തുന്നു. വായ്പ ഘട്ടം ഘട്ടമായി എഴുതി തള്ളേണ്ടെന്നാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്. പകരം ഒറ്റയടിക്ക് വായ്പകള്‍ എഴുതി തള്ളാനാണ് പ്രകടനപത്രികയില്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ കര്‍ഷക മേഖലയില്‍ ഇടപെടാനുള്ള ബിജെപിയുടെ എല്ലാ ശ്രമങ്ങളും ഇല്ലാതാക്കുകയാണ് രാഹുല്‍ മുന്നില്‍ കാണുന്നത്. ബിജെപി ബജറ്റില്‍ പ്രഖ്യാപിച്ച 6000 രൂപയേക്കാള്‍ മുകളില്‍ നില്‍ക്കുന്ന സഹായമാണിത്.

പ്രകടനപത്രിക ഒരുങ്ങുന്നു

പ്രകടനപത്രിക ഒരുങ്ങുന്നു

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരെയും രാഹുല്‍ പ്രകടനപത്രികയുണ്ടാക്കാനായി നിയമിച്ചിട്ടുണ്ട്. മിനിമം വേതന നയം നടപ്പാക്കാന്‍ വിദേശത്ത് നിന്നും സാമ്പത്തിക ശാസ്ത്രജ്ഞര്‍ എത്തിയിട്ടുണ്ട്. ഭൂമിയില്ലാത്ത കര്‍ഷകര്‍ക്കും, മറ്റ് കാര്‍ഷിക തൊഴിലാളികള്‍ക്കും വരുമാനം നല്‍കുന്ന പദ്ധതിയാണ് രാഹുല്‍ പുതിയതായി പ്രഖ്യാപിക്കുന്നത്. ഈ പദ്ധതി തയ്യാറാക്കുന്നത് എംവി രാജീവ് ഗൗഡയാണ്. പബ്ലിക് പോളിസി വിദഗ്ദനാണ് അദ്ദേഹം. ഇന്ത്യയില്‍ 45 ശതമാനം കര്‍ഷകര്‍ക്ക് സ്വന്തമായി ഭൂമി ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ പ്രഖ്യാപനം ഗെയിം ചേഞ്ചറാവാനാണ് സാധ്യത.

ടാക്‌സ് പോളിസി

ടാക്‌സ് പോളിസി

റൂറല്‍ പാക്കേജ് നടപ്പാക്കാനുള്ള ആദ്യ മാര്‍ഗമായി ടാക്‌സ് പോളിസി പൊളിച്ചെഴുതുകയാണ് രാഹുല്‍. ബിജെപി പറയുന്നത് പോലെ കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടമായിട്ടല്ല, രാഹുല്‍ ഇതിനെ കാണുന്നത്. എല്ലാ പൗരന്‍മാരെയും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയുമായി ബന്ധിപ്പിക്കുക. അവരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് ആദ്യ നയം. ഇതിലൂടെ നികുതി അടയ്ക്കുന്നവരുടെ കാര്യത്തില്‍ വര്‍ധന ഉണ്ടാവും. അതിലൂടെ കൂടുതല്‍ പണം സര്‍ക്കാരിലെത്തും. ഇതുവഴി കൂടുതല്‍ സബ്‌സിഡികള്‍ കര്‍ഷകര്‍ക്കും അടിസ്ഥാന വര്‍ഗങ്ങളും ലഭ്യമാക്കാമെന്ന് രാഹുല്‍ പറയുന്നു.

നേട്ടം എങ്ങനെ

നേട്ടം എങ്ങനെ

രാഹുല്‍ മുന്നില്‍ കാണുന്ന നേട്ടം കാര്‍ഷിക മേഖലയില്‍ നിന്നാണ്. 60 ശതമാനം ഇന്ത്യക്കാര്‍ കാര്‍ഷിക മേഖലയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട് കിടക്കുന്നതാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന്റെ ജിഡിപിയിലേക്ക് 16 ശതമാനം സംഭാവന ചെയ്യുന്നുണ്ട്. ഇത് വിലയിരുത്തുമ്പോള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ മുന്‍തൂക്കം പ്രകടനപത്രികയില്‍ നല്‍കുന്നത് കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കും. ബിജെപിയില്‍ നിന്ന് ഇതുവരെ കര്‍ഷകര്‍ക്കായുള്ള പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ല. ബജറ്റില്‍ അനുവദിച്ച തുക എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.

ബിജെപിക്ക് പിഴച്ചു

ബിജെപിക്ക് പിഴച്ചു

ബിജെപി ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസിന്റെ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താങ്ങുവില സര്‍ക്കാര്‍ തെറ്റായിട്ടാണ് കണക്ക് കൂട്ടിയതെന്ന് കര്‍ഷകര്‍ പറയുന്നു. ഭൂമിയുടെ വാടക, മറ്റ് ചെലവുകള്‍ എന്നിവ ഉള്‍പ്പെടുത്താതെ താങ്ങുവില കണക്കാക്കിയത് കൊണ്ട് കാര്‍ഷിക വിളകളുടെ ഉല്‍പ്പാദന ചെലവിന്റെ 50 ശതമാനം ഒരിക്കലും കര്‍ഷകരിലേക്കെത്തില്ല. അതേസമയം കര്‍ഷക ഭൂമിയില്ലാത്തവര്‍ക്കുള്ള കോണ്‍ഗ്രസിന്റെ സഹായം കര്‍ഷകരെ കാര്‍ഷിക ഭൂമി വാങ്ങുന്നതിലേക്ക് നയിക്കും.

22 അംഗ കമ്മിറ്റി

22 അംഗ കമ്മിറ്റി

കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കാന്‍ 22 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ പുറത്തിറക്കാനാണ് സാധ്യത. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ യുവാക്കള്‍ക്ക് അവസരമൊക്കുന്ന പദ്ധതിയാണ് രാഹുല്‍ തയ്യാറാക്കുന്നത്. നോണ്‍ ടെക്‌നോളജി മേഖലയിലാണ്. യുവാക്കളെയും കര്‍ഷകരെയും ലക്ഷ്യമിട്ട് 120 പൊതു പരിപാടികള്‍ ഈ കമ്മിറ്റി നടത്തി കഴിഞ്ഞു. സോഷ്യല്‍ മീഡിയ വഴിയും പ്രശ്‌നങ്ങളെ പഠിക്കുന്നുണ്ട്. അതേസമയം ഇന്‍സെന്റീവുകളും, പ്രത്യേക സൗകര്യങ്ങളും ചെറുകിട-ഇടത്തരം ബിസിനസുകള്‍ക്കായി രാഹുല്‍ തയ്യാറാക്കും.

ചെറുപാര്‍ട്ടികള്‍ക്ക് ചാഞ്ചാട്ടം....അപ്‌നാദളും ലോക്ദളും കോണ്‍ഗ്രസുമായി ചര്‍ച്ചയില്‍!!ചെറുപാര്‍ട്ടികള്‍ക്ക് ചാഞ്ചാട്ടം....അപ്‌നാദളും ലോക്ദളും കോണ്‍ഗ്രസുമായി ചര്‍ച്ചയില്‍!!

യുവാക്കള്‍ക്കായി 5 പ്രത്യേക പദ്ധതികള്‍.... രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഒരുങ്ങുന്നു!!യുവാക്കള്‍ക്കായി 5 പ്രത്യേക പദ്ധതികള്‍.... രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഒരുങ്ങുന്നു!!

English summary
congress ups focus on have nots as polls near
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X