Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങുന്നുണ്ടോ? നിബന്ധന കടുപ്പിക്കുന്നു, ആഭരണത്തിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യണം

കൊച്ചി: സ്വര്‍ണം സര്‍ക്കാരിന്റെ കൈവശമുള്ളതിനേക്കാള്‍ ഇരട്ടി ജനങ്ങളുടെ കെയ്യിലുണ്ടെന്നാണ് കരുതപ്പെടുന്നത്. എല്ലാത്തിനും കൃത്യമായ കണക്ക് തയ്യാറാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) പുതിയ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സ്വര്‍ണം ഹാള്‍മാര്‍ക്കിങ് ചെയ്യുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ഇനി മുതല്‍ അപ്ലോഡ് ചെയ്യണം.

 കൊച്ചി മെട്രോ ബ്ലൂലൈന്‍; 28 കിലോമീറ്ററില്‍ 25 സ്‌റ്റേഷനുകള്‍, ലുലു മാളില്‍ പോകാന്‍ ഇറങ്ങേണ്ടത് ഇവിടെ
കൊച്ചി മെട്രോ ബ്ലൂലൈന്‍; 28 കിലോമീറ്ററില്‍ 25 സ്‌റ്റേഷനുകള്‍, ലുലു മാളില്‍ പോകാന്‍ ഇറങ്ങേണ്ടത് ഇവിടെ

ജൂണ്‍ എട്ട് മുതല്‍ ആഭരണങ്ങളുടെ ഫോട്ടോയും തൂക്കവും അപ്ലോഡ് ചെയ്യണം എന്നാണ് ബിഐഎസിന്റെ പുതിയ നിര്‍ദേശം. നേരത്തെ ഹാള്‍മാര്‍ക്കിങ് ചെയ്യുന്ന വേളയില്‍ രേഖപ്പെടുത്തിയിരുന്ന വിവരങ്ങള്‍ക്ക് പുറമെയാണിത്. ഇതോടെ ഹാള്‍മാര്‍ക്കിങ് നമ്പര്‍ പരിശോധിച്ചാല്‍ ആഭരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. മൈക്രോ ബാലന്‍സ് ഓട്ടോമാറ്റിക് ഇന്റഗ്രേഷന്‍ ഈ മാസം 15 മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

gold hallmarking bis new order

സ്വര്‍ണക്കടയുടെ പേര്, രജിസ്‌ട്രേഷന്‍ നമ്പര്‍, വിലാസം, ഏത് തരം ആഭരണമാണ്, പരിശുദ്ധി എന്നിവയാണ് ഇതുവരെ ഹാള്‍ര്‍ക്കിങ് നമ്പര്‍ പരിശോധിച്ചാല്‍ കിട്ടിയിരുന്നത്. ഇനി മുതല്‍ ബിഐഎസ് കെയര്‍ ആപ്പില്‍ പരിശോധിച്ചാല്‍ ആഭരണത്തിന്റെ ഫോട്ടോയും തൂക്കവും ലഭിക്കും. ജൂണ്‍ എട്ട് മുതലാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

കുവൈത്ത് സര്‍വീസ് ഇന്‍ഡിഗോ നിര്‍ത്തി; വ്യോമപാത അടച്ചു, ആശ്വാസമായി റിയാദ് എയറുമായുള്ള പുതിയ കരാര്‍
കുവൈത്ത് സര്‍വീസ് ഇന്‍ഡിഗോ നിര്‍ത്തി; വ്യോമപാത അടച്ചു, ആശ്വാസമായി റിയാദ് എയറുമായുള്ള പുതിയ കരാര്‍

ആഭരണങ്ങള്‍ വ്യാജമായി നിര്‍മിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ബിഐഎസിന്റെ പുതിയ നിര്‍ദേശം. കൂടാതെ മൈക്രോ ബാലന്‍സ് രേഖപ്പെടുത്തും. ഒരു മില്ലിഗ്രാം തൂക്കംവരെ കൃത്യമായി രേഖപ്പെടുത്തുമെന്ന് ചുരുക്കം. രാജ്യത്തെ 25 ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളിലാണ് മൈക്രോ ബാലന്‍സിങ് പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. പിന്നീട് കൂടുതല്‍ കേന്ദ്രങ്ങൡലേക്ക് വ്യാപിപ്പിക്കും.

എന്നാല്‍ ഇത്രയും രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിന് ഏറെ സമയമെടുക്കും. അതുകൊണ്ടുതന്നെ ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ജോലി വര്‍ധിക്കും. വ്യാപാരികള്‍ക്ക് ഇതെല്ലാം ഭാരമായി മാറുകയാണെന്ന് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.

 സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആഭരണം വാങ്ങാന്‍ നല്ല ദിനം, ഗോള്‍ഡ് ലോണ്‍ എടുക്കുന്നവര്‍ അറിയേണ്ടത്
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആഭരണം വാങ്ങാന്‍ നല്ല ദിനം, ഗോള്‍ഡ് ലോണ്‍ എടുക്കുന്നവര്‍ അറിയേണ്ടത്

സ്വര്‍ണവില വന്‍തോതില്‍ ഉയര്‍ന്നത് വ്യാപാര മേഖല ക്ഷീണിക്കാന്‍ കാരണമായിട്ടുണ്ട്. പുതിയ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ഉയര്‍ത്തിയത് വില വീണ്ടും ഉയരാന്‍ കാരണമായി. ഇതെല്ലാം ഉപഭോക്താക്കളെ പോലെ വ്യാപാരികളെയും ബാധിച്ചിട്ടുണ്ട്. അതിനിടെയാണ് ഹാള്‍മാര്‍ക്കിങില്‍ കൂടുതല്‍ നിയന്ത്രണം വരുന്നത്.

ഹാള്‍മാര്‍ക്കിങ് ചെയ്യുമ്പോള്‍ ഫോട്ടോയും അപ്ലോഡ് ചെയ്യണമെന്ന നിബന്ധന പക്ഷേ, ഉപഭോക്താക്കളെ ബാധിക്കില്ല. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 112000 രൂപയാണ് വില. ഒരു ഗ്രാമിന് 14000 രൂപയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+