കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തും ഹിമാചലും കോണ്‍ഗ്രസ് നോക്കേണ്ട, കിട്ടാന്‍ പോകുന്നില്ല, പ്രവചനവുമായി പ്രശാന്ത് കിഷോര്‍

Google Oneindia Malayalam News

ദില്ലി: ചിന്തന്‍ ശിവിര്‍ കഴിഞ്ഞതോടെ കോണ്‍ഗ്രസ് ആകെ മാറിയെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. ഇനി തിരിച്ചുവരവിനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോര്‍ മറ്റൊരു നിര്‍ദേശമാണ് നല്‍കുന്നത്. കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവിര്‍ വന്‍ പരാജയമായിരുന്നുവെന്നാണ് പ്രശാന്തിന്റെ വിലയിരുത്തല്‍.

'ദിലീപേട്ടാ പെട്ടുപോയി' പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ തെളിവ് കിട്ടി, വെളിപ്പെടുത്തി ആലപ്പി അഷറ്ഫ്'ദിലീപേട്ടാ പെട്ടുപോയി' പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ തെളിവ് കിട്ടി, വെളിപ്പെടുത്തി ആലപ്പി അഷറ്ഫ്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരഞ്ഞെടുപ്പ് ഫലം പ്രശാന്ത് പ്രവചിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ തിരഞ്ഞെടുപ്പുകളില്‍ യാതൊരു പ്രതീക്ഷയും വെക്കേണ്ടെന്നാണ് പ്രശാന്തിന്റെ നിര്‍ദേശം. കോണ്‍ഗ്രസ് നേതൃത്വത്തെ ആകെ പ്രതിരോധത്തിലാക്കുന്നതാണ് ഈ പ്രവചനം.

1

കോണ്‍ഗ്രസ് മാറാന്‍ ഉദ്ദേശിച്ച് ചെയ്ത കാര്യമാണ് ചിന്തന്‍ ശിവിര്‍. പക്ഷേ ഇതൊരു പരാജയമാണ്. കോണ്‍ഗ്രസിനെ ഈ വര്‍ഷം വലിയ തിരഞ്ഞെടുപ്പ് പരാജയമാണ് കാത്തിരിക്കുന്നത്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പരാജയം നേരിടുമെന്ന് പ്രശാന്ത് പ്രവചിച്ചു. തന്റെ കാഴ്ച്ചപ്പാടില്‍ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവര്‍ നിലവിലെ സ്ഥിതി തുടരുകയാണ് ചെയ്തത്. അര്‍ത്ഥവത്തായ കാര്യങ്ങളൊന്നും അതുകൊണ്ട് ഉണ്ടായില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന് കുറച്ച് സമയം കൂടി അനുവദിക്കുകയാണ് ചിന്തന്‍ ശിവിര്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് തോല്‍വി ഉണ്ടാവുമ്പോള്‍ മാത്രമേ ഇനി കോണ്‍ഗ്രസില്‍ നിന്ന് എന്തെങ്കിലും ശബ്ദമുയരൂ എന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

2

പ്രശാന്ത് കിഷോര്‍ നേരത്തെ കോണ്‍ഗ്രസിന് നിര്‍ണായക ഉപദേശങ്ങള്‍ നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനുള്ള നിര്‍ദേശങ്ങളായിരുന്നു ഇത്. എന്നാല്‍ കോണ്‍ഗ്രസ് ഇത് നടപ്പാക്കുമെന്ന് പറഞ്ഞിരുന്നില്ല. പകരം പ്രശാന്ത് കിഷോറിനോട് പാര്‍ട്ടിയില്‍ ചേരാനായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ പ്രശാന്ത് ഈ നിര്‍ദേശം തള്ളിയിരുന്നു. കോണ്‍ഗ്രസില്‍ ചേരാനില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസിലെ തന്നെ സീനിയര്‍ ക്യാമ്പ് പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് തടയുകയായിരുന്നു. ഒരാള്‍ക്ക് ഒരു പദവി, ഒരു കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക് തുടങ്ങിയ നിര്‍ദേശങ്ങള്‍ ചിന്തന്‍ ശിവിറില്‍ കോണ്‍ഗ്രസ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു.

3

കോണ്‍ഗ്രസ് കൂടുതലായൊന്നും പക്ഷേ സുപ്രധാന ചിന്തന്‍ ശിവിറില്‍ ചെയ്തിരുന്നില്ല. രാഹുല്‍ ഗാന്ധി ഭാരത യാത്ര നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. പക്ഷേ നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് കാര്യമായി എടുത്തില്ലെന്ന പരാതി ശക്തമായിരുന്നു. ഗാന്ധി കുടുംബത്തിന് മാത്രം ചില കാര്യങ്ങളില്‍ ഇളവ് നല്‍കിയതും വലിയ വിവാദമായിരുന്നു. പ്രശാന്തിന്റെ പ്രവചനം ഫലിച്ചാല്‍ പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന് പിന്നെ ഇടമുണ്ടാകില്ലെന്ന് ഉറപ്പാണ്. നിലവില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്നത് രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ്. അടുത്ത തിരഞ്ഞെടുപ്പോടെ ഇതില്‍ എത്ര സംസ്ഥാനം കൂടെയുണ്ടാവുമെന്ന് കോണ്‍ഗ്രസിന് ഉറപ്പില്ല.

4

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കടുത്ത ഭരണവിരുദ്ധ വികാരമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇത് മുതലെടുക്കുന്നതില്‍ വന്‍ പരാജയമാണ്. നേതാക്കള്‍ രണ്ട് സംസ്ഥാനങ്ങളിലും കൊഴിഞ്ഞുപോകുന്നുണ്ട്. ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടി പ്രാദേശിക തരംഗമായി മാറിയിട്ടുണ്ട്. ബിജെപി ഇവരെ ഗൗനിക്കുന്നില്ലെങ്കിലും കോണ്‍ഗ്രസിന്റെ വോട്ട് ഇവര്‍ ചോര്‍ത്തുമെന്ന് ഉറപ്പാണ്. ഹര്‍ദിക് പട്ടേല്‍ പോയത് അതിലേറെ വലിയ പ്രശ്‌നമാണ്. നേരത്തെ പ്രമുഖ ആദിവാസി നേതാവും കോണ്‍ഗ്രസ് വിട്ടിരുന്നു. ഇതോടെ പാട്ടീദാര്‍ വോട്ടും ദളിത് വോട്ടും ഒരുപോലെ കോണ്‍ഗ്രസിന് നഷ്ടമാകുമെന്ന് ഉറപ്പാണ്. നിലവില്‍ ജിഗ്നേഷ് മേവാനിയില്‍ മാത്രമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുള്ളത്.

5

കോണ്‍ഗ്രസിന് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളാണ് രാജസ്ഥാനും ഛത്തീസ്ഗഡും, ഇവിടെ രണ്ടിടത്തും ഇനിയുള്ള ഫലങ്ങള്‍ ബാധിക്കാനാണ് സാധ്യത. ഹിമാചലില്‍ വീരഭദ്ര സിംഗിന്റെ ഭാര്യയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ഇത് ചിലപ്പോള്‍ നേട്ടമുണ്ടാക്കിയേക്കും. പക്ഷേ ഭൂരിപക്ഷം നേടിയെടുക്കാന്‍ സാധിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. കോണ്‍ഗ്രസിലേക്ക് പ്രശാന്ത് കിഷോറിനെ കൊണ്ടുവരണമെന്ന വാദത്തിന് ഇപ്പോഴും ശക്തിയുണ്ട്. എന്നാല്‍ തുടര്‍ച്ചയായി മാറ്റത്തോട് മുഖംതിരിക്കുന്ന രാഹുല്‍ ഗാന്ധിയോടും സോണിയാ ഗാന്ധിയോടും ഇനിയൊരു ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്ന നിലപാടിലാണ് പ്രശാന്ത്. 2024 മുന്നില്‍ കണ്ടാണ് എല്ലാ കാര്യങ്ങളും രാഹുല്‍ നടത്തിയത്. പക്ഷേ അതിന് കരുത്ത് പകരുന്ന നീക്കങ്ങളൊന്നും രാഹുലില്‍ നിന്ന് ഉണ്ടായിട്ടുമില്ല.

കാശിയിലെ ഓരോ അണുവിലും ശിവനുണ്ട്; രൂപം ആവശ്യമില്ല, ഗ്യാന്‍വാപി വിഷത്തില്‍ നിലപാടുമായി കങ്കണകാശിയിലെ ഓരോ അണുവിലും ശിവനുണ്ട്; രൂപം ആവശ്യമില്ല, ഗ്യാന്‍വാപി വിഷത്തില്‍ നിലപാടുമായി കങ്കണ

English summary
congress will face huge defeat in himachal pradesh and gujarat election predicts prashant kishor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X