കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 132 സീറ്റ് നേടും.... മുന്‍ മുഖ്യമന്ത്രിയുടെ പ്രവചനം ഇങ്ങനെ!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 15 വര്‍ഷത്തെ ബിജെപിയുടെ ഭരണത്തെ തകര്‍ത്ത് അധികാരത്തിലെത്തുമോ എന്നാണ് പ്രതിപക്ഷം ഉറ്റുനോക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് ഘടകം കടുത്ത ആത്മവിശ്വാസത്തിലാണ്. സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് പറഞ്ഞത് 140 നേടി പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ്. ഇതിന് പിന്നാലെ അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ്.

കോണ്‍ഗ്രസിന്റെ വിജയത്തില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 132 സീറ്റുകള്‍ പാര്‍ട്ടി നേടുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയിലേക്കുള്ള ചില സൂചനകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ ഒരാള്‍ എത്തുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇത് സിംഗിന്റെ അടുപ്പക്കാരനായിരിക്കും വരുന്നതെന്ന സൂചനയാണ് നല്‍കുന്നത്.

132 സീറ്റ് നേടും

132 സീറ്റ് നേടും

സംസ്ഥാനത്ത് 132ലധികം സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു. 2013ല്‍ എല്ലാ പ്രതീക്ഷകളെയും തകര്‍ത്താണ് ബിജെപി അധികാരം നേടിയത്. എന്നാല്‍ ഇത്തവണ അവരുടെ പ്രതീക്ഷ ഞങ്ങള്‍ തകര്‍ക്കുമെന്നും സിംഗ് വ്യക്തമാക്കി. പാര്‍ട്ടിയുടെ ജയത്തിനായി പ്രവര്‍ത്തകര്‍ അവരുടെ മനസ്സും ശരീരവും ഒരുപോലെ നല്‍കിയിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു. അതേസമയം സംസ്ഥാനത്താകെ അദ്ദേഹം നടത്തിയ പര്യടനത്തില്‍ നിന്ന് ഇപ്പോഴത്തെ ട്രെന്‍ഡ് എന്താണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ വിജയം പ്രവചിച്ചത്.

ഭൂരിപക്ഷത്തിന് എത്ര സീറ്റ്

ഭൂരിപക്ഷത്തിന് എത്ര സീറ്റ്

ഭൂരിപക്ഷം ലഭിക്കാന്‍ 116 സീറ്റുകളാണ് വേണ്ടത്. ഇതിന് മുകളില്‍ ഒരു സീറ്റ് ലഭിച്ചാല്‍ കോണ്‍ഗ്രസിന് ഒരിക്കലും ബിഎസ്പിയെ ആശ്രയിക്കേണ്ടി വരില്ല. ദിഗ്വിജയ് സിംഗ് ശിവരാജ് സിംഗിന്റെ മണ്ഡലത്തില്‍ അടക്കം നടത്തിയ പര്യടനത്തില്‍ കോണ്‍ഗ്രസിന് അനുകൂലമാണ് സാഹചര്യം എന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മോദി തരംഗം ഒട്ടുമില്ലെന്നാണ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ സീറ്റ് പ്രവചനം കൊണ്ട് അദ്ദേഹം മറ്റ് ചില കാര്യങ്ങള്‍ കൂടി ലക്ഷ്യമിടുന്നുണ്ട്.

പ്രചാരണം ഫലിച്ചു

പ്രചാരണം ഫലിച്ചു

കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയെയും നവജോത് സിദ്ധുവിനെയും കൊണ്ടുവന്നത് 50 സീറ്റുകളിലധികം വിജയസാധ്യത വര്‍ധിപ്പിച്ചതായി സിംഗ് കണ്ടെത്തിയിട്ടുണ്ട്. സിദ്ധുവിന്റെ 15 റാലികള്‍ മൊത്തത്തില്‍ സ്വാധീനിക്കുന്നതായിരുന്നു. ആ സമയത്ത് ദേശീയ തലത്തില്‍ അദ്ദേഹമുണ്ടാക്കിയ വിവാദങ്ങളും സഹായകരമായി മാറുകയായിരുന്നു. രാഹുലിനെ നേരിടാന്‍ മോദിയെയും അമിത് ഷായെയും ശിവരാജ് സിംഗ് ചൗഹാന്‍ കൊണ്ടുവന്നെങ്കിലും വേണ്ടത്ര ഓളമുണ്ടാക്കിയില്ലെന്നാണ് ബുദ്‌നിയില്‍ നിന്ന് അടക്കമുള്ള റിപ്പോര്‍ട്ടുകള്‍

കുത്തനെ കൂടും

കുത്തനെ കൂടും

2013ല്‍ ബിജെപിക്ക് 165 സീറ്റാണ് ലഭിച്ചത്. അന്ന് വെറും 58 സീറ്റുകളില്‍ കോണ്‍ഗ്രസ് ഒതുങ്ങിയിരുന്നു. ഇരട്ടിയില്‍ അധികം സീറ്റുകളും വര്‍ധനവാണ് കോണ്‍ഗ്രസ് വരുത്തുക. അതെല്ലാം പ്രചാരണത്തിന്റെ മികവാണെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു. മോദി തരംഗം ഉണ്ടാവാത്ത സാഹചര്യത്തില്‍ ബിജെപി വീര്യമില്ലാത്ത പോരാളിയാണെന്ന് ഒരിക്കല്‍ കൂടി തെളിയുമെന്ന് ദിഗ്വിജയ് സിംഗ് പരിഹസിച്ചു. മോദിയുടെ പാഴ്‌വാക്കുകള്‍ അധികകാലം നിലനില്‍ക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എവിടെ മുന്നേറ്റമുണ്ടാക്കും

എവിടെ മുന്നേറ്റമുണ്ടാക്കും

കോണ്‍ഗ്രസ് കര്‍ഷക മേഖലകളില്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ദിഗ്വിജയ് സിംഗ് പറയുന്നു. പാര്‍ട്ടിയുടെ പ്രകടന പത്രികയും രാഹുലിന്റെ വാഗ്ദാനങ്ങളും ഓരോ കര്‍ഷകനും ഓര്‍ത്ത് വെക്കുന്നതാണ്. മന്ദ്‌സോറില്‍ ചൗഹാന്‍ ജനങ്ങളോട് കാണിച്ച ക്രൂരതയ്ക്ക് അവര്‍ മറുപടി നല്‍കുന്നത് ഇങ്ങനെയായിരിക്കും. ഒരിക്കലും ബിജെപിയെ പോലെ കോണ്‍ഗ്രസ് ചതിക്കില്ല. കര്‍ഷക പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ നയിക്കാന്‍ കഴിവുള്ള മുതിര്‍ന്ന നേതാവ് മുഖ്യമന്ത്രിയാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കമല്‍നാഥ് പറഞ്ഞത്

കമല്‍നാഥ് പറഞ്ഞത്

കോണ്‍ഗ്രസിന് 140ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് കമല്‍നാഥ് പറഞ്ഞത്. ഇത് ദിഗ്വിജയ് സിംഗുമായി ഏകദേശം സാമ്യമുള്ള കണക്കാണ്. ഇക്കാര്യം തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നുവെന്നും കമല്‍നാഥ് അവകാശപ്പെടുന്നു. അതേസമയം സംസ്ഥാനത്ത് വോട്ടിംഗ് മെഷീനില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അദ്ദേഹം ആരോപിച്ചു. പല മണ്ഡലങ്ങളിലും പോളിംഗ് തടസ്സപ്പെട്ടതാണ് അദ്ദേഹം ഉന്നയിക്കുന്നത്. റീപോളിംഗും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ദിഗ്വിജയ് സിംഗും കമല്‍നാഥും സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

രാഹുല്‍ ഇടപെടില്ല

രാഹുല്‍ ഇടപെടില്ല

രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന കാര്യത്തില്‍ ഇടപെടില്ല. അത് സംസ്ഥാനത്താണ് തീരുമാനിക്കുക. അങ്ങനെ വന്നാല്‍ അത് ദിഗ്വിജയ് സിംഗിന് കൂടുതല്‍ മുന്‍തൂക്കം നല്‍കും. പാര്‍ട്ടിക്കുള്ളിലും പുറത്തും അദ്ദേഹത്തിന് വന്‍ സ്വീകാര്യത ഉണ്ട്. ജോതിരാദിത്യ സിന്ധ്യ പാര്‍ട്ടിക്കുള്ളില്‍ ഇതോടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. സിംഗ് പറഞ്ഞ മുതിര്‍ന്ന നേതാവ് കമല്‍നാഥ് ആണെന്നാണ് വ്യക്തമാകുന്നത്. അദ്ദേഹം ആറുമാസത്തിനുള്ളില്‍ ചിന്ദ്വാരയില്‍ നിന്ന് ജനവിധി തേടുമെന്നാണ് സിംഗ് സൂചിപ്പിക്കുന്നത്.

'മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 140 സീറ്റ് നേടും'; വോട്ടെടുപ്പില്‍ തീര്‍ന്നത് രണ്ടുകാര്യങ്ങള്‍!!'മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 140 സീറ്റ് നേടും'; വോട്ടെടുപ്പില്‍ തീര്‍ന്നത് രണ്ടുകാര്യങ്ങള്‍!!

English summary
digvijay singh confirms congress victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X